ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാത്തവർ വളരെ കുറവായിരിക്കും. നിങ്ങൾ ക്രെഡിറ്റഅ കാർഡ് പരിഗണിക്കുമ്പോൾ അതിൻ്റെ റിവാർഡ് പോയിൻ്റുകളെ കുറിച്ച് പരിശോധിക്കാറില്ലേ? എന്തെല്ലാം പർച്ചേസുകൾക്ക് റിവാർഡ് പോയിൻ്റ് ലഭിക്കും എന്ന് പരിശോധിച്ചാണ് പലരും ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുന്നത്. പക്ഷേ എത്ര പേർ ഈ റിവാർഡ് പോയിൻ്റിൽ നിന്നും ലക്ഷങ്ങൾ സമ്പാദിച്ചിട്ടുണ്ട്?
പൂനെയിലെ ഒരു ഡാറ്റാ അനലിസ്റ്റായ സൂരജ് കുമാർ തൽരേജ തൻ്റെ എച്ച്ഡിഎഫ്സി ബിസ്ബ്ലാക്ക്, ഇൻഫിനിയ എന്നീ ക്രെഡിറ്റ് കാർഡുകളിലെ റിവാർഡ് പോയിൻ്റുകളിലൂടെ 2 ലക്ഷം രൂപ വരെ സ്വന്തമാക്കി. കേൾക്കുമ്പോൾ അവിശ്വസനീയമായി തോന്നുമെങ്കിലും എങ്ങനെയാണ് താൻ ഈ ലക്ഷ്യത്തിലേക്ക് എത്തിയതെന്ന് എകണോമിക്സ് ടൈംസിനോട് വെളിപ്പെടുത്തിയിരുന്നു.
"ക്രെഡിറ്റ് കാർഡുകൾ കൂടുതൽ ചെലവഴിക്കാനുള്ളതല്ല, അത് ചെലവഴിക്കുന്നതിനേക്കാൾ കൂടുതൽ സമ്പാദിക്കാനുള്ളതാണ്." എന്നാണ് സൂരജ് കുമാർ തൽരേജ അഭിപ്രായപ്പെട്ടത്. ഈ രണ്ട് ക്രെഡിറ്റ് കാർഡിലൂടെ സമ്പാദിക്കുന്നത് എങ്ങനെയെന്ന് നോക്കാം;
എച്ച്ഡിഎഫ്സി ബിസ്ബ്ലാക്ക് കാർഡ്
ഇത് നികുതിക്കും, യൂട്ടിലിറ്റി പേയ്‌മെന്റുകൾക്കും 5X പോയിന്റുകൾ നൽകുന്നു. അതിൽ GST, അഡ്വാൻസ് ടാക്സ് എന്നിവ ഉൾപ്പെടുന്നു. ഓരോ പോയിന്റിനും 1 രൂപ വിലയുണ്ട്. സൂരജ് കുമാർ തൽരേജ ഈ ബിസ്ബ്ലാക്ക് കാർഡ് ഉപയോഗിച്ചാണ് ജിഎസ്ടി & അഡ്വാൻസ് ടാക്സ് അടച്ചത് എന്ന് പറയുന്നു. പ്രതിമാസ പരിധി 7,500 ബോണസ് പോയിന്റുകളാണ്. അതായത് ഒരു വർഷം 90,000 ബോണസ് പോയിന്റുകൾ + അടിസ്ഥാന പോയിന്റുകൾ ഉറപ്പാക്കുന്നു.

റിവാർഡ് പോയിൻ്റുകൾ
- അടിസ്ഥാന നിരക്ക്: 150 രൂപയ്ക്ക് 5 റിവാർഡ് പോയിൻ്റ് നേടാം
- 5X പോയിൻ്റ്: 150 രൂപയ്ക്ക് 25 റിവാർഡ് പോയിൻ്റ്
- വാർഷിക പോയിൻ്റുകൾ: 1,00,000 പോയിന്റുകൾ
എച്ച്ഡിഎഫ്സി ഇൻഫിനിയ കാർഡ്
ഇൻഫിനിയ ഒരു പ്രീമിയം ലൈഫ്‌സ്റ്റൈൽ കാർഡാണ്. എന്നാൽ നിങ്ങൾക്ക് SmartBuy + GYFTR വൗച്ചറുകൾ ഉപയോഗിച്ച് വലിയ തുക സമ്പാദിക്കാനും സാധിക്കും. ഈ കാർഡിലൂടെയും തലേജ 1 ലക്ഷം പോയിൻ്റുകൾ സ്വന്തമാക്കി. എങ്ങനെയെന്ന് നോക്കാം;
- മിന്ത്ര വൗച്ചറുകൾ (5X പോയിന്റുകൾ) - സ്വർണ നാണയ ഡീലുകൾ ഉറപ്പാക്കി
- ഫാർമസി വൗച്ചറുകൾ (10X പോയിന്റുകൾ) - കുട്ടികളുടെ അവശ്യവസ്തുക്കൾക്ക് ഉപയോഗിച്ചു
- ബ്ലിങ്കിറ്റ്/സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് വൗച്ചറുകൾ (5X പോയിന്റുകൾ) - പലചരക്ക് സാധനങ്ങൾക്ക് ഉപയോഗിച്ചു
- സാധനങ്ങളെല്ലാം SmartBuy വഴി വാങ്ങിയതോടെ വലിയ ബോണസ് പോയിന്റുകളാണ് ലഭിച്ചത്.
5 കോടി രൂപ സമ്പാദിക്കാം, മാർഗം വളരെ എളുപ്പമാണ്, നിക്ഷേപം ഇങ്ങനെ ക്രമീകരിക്കൂ..
ഇൻഫിനിയ റിവാർഡ് പോയിന്റ്
- അടിസ്ഥാന നിരക്ക്: 150 രൂപയ്ക്ക് 5 പോയിന്റുകൾ
- സ്മാർട്ട്ബൈ ബൂസ്റ്റ്: 10X വരെ (150 രൂപക്ക് 50 പോയിന്റുകൾ)
- പ്രതിമാസ പരിധി: 15,000 ബോണസ് പോയിന്റുകൾ
- റിഡംപ്ഷൻ മൂല്യം: SmartBuy വഴിയുള്ള ഫ്ലൈറ്റുകൾ/ഹോട്ടലുകൾ ബുക്കിംഗിന് 1 രൂപക്ക് 1 പോയിൻ്റ്
- വാർഷിക റിവാർഡ്: 1,00,000 പോയിന്റുകൾ നേടിയാൽ 1,00,000 രൂപ മൂല്യം നേടാം.
ഈ 2 ക്രെഡിറ്റ് കാർഡുകളും ബുദ്ധിപരമായി ഉപയോഗിക്കാനാണ് സൂരജ് കുമാർ തൽരേജ പറയുന്നത്. കൂടൂതൽ അറിയാം;
- എല്ലാ നികുതി പേയ്‌മെന്റുകൾക്കും ബിസ്ബ്ലാക്ക് കാർഡ് ഉപയോഗിക്കുക
- GYFTR വൗച്ചറുകൾ വഴി എല്ലാ പർച്ചേസുകൾക്കും ഇൻഫിനിയ ഉപയോഗിക്കുക.
- ചെലവുകൾ ഉള്ളപ്പോൾ മാത്രം പ്രതിമാസ ബോണസ് പരിധിയിലെത്തുക.
- നിങ്ങളുടെ ഉപയോഗം ട്രാക്ക് ചെയ്യുക.
- കാർഡുകൾ വെറുതെ സ്വൈപ്പ് ചെയ്യാതിരിക്കുക
- ക്രെഡിറ്റ് കാർഡ് ശരിയായ രീതിയിൽ ഉപയോഗിച്ചാൽ നികുതി അടക്കാനാവും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം



Click it and Unblock the Notifications