ഓരോ മാസവും നിശ്ചിത വരുമാനം ലഭിക്കുക എന്നത് എല്ലാവരെ സംബന്ധിച്ചും വളരെയധികം സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. വെറുതെ പണം നിങ്ങളെ തേടി വരില്ല എന്നുള്ളത് കൊണ്ട് തന്നെ നിക്ഷേപം മാർഗങ്ങൾ ഇതിനുവേണ്ടി സ്വീകരിക്കേണ്ടതുണ്ട്. ജോലിയില്ലായ്മ, വിരമിക്കൽ തുടങ്ങിയ പ്രതിസന്ധികളെ ഇതുമൂലം മനുഷ്യന് മറികടക്കാൻ കഴിയും. സാമൂഹ്യജീവി ആയതുകൊണ്ട് തന്നെ നമുക്കെല്ലാം, എപ്പോഴും പണം ജീവിതത്തിന് ആവശ്യമാണ്.
സ്ഥിര വരുമാനത്തിനായി എല്ലാവരും ആശ്രയിക്കുന്ന ഒന്നാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. പലപ്പോഴും വിരമിക്കൽ സമ്പാദ്യം വൈവിധ്യവൽക്കരിക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നു. വിപണിയുമായി ബന്ധമില്ലാത്തതും സ്ഥിര പലിശ നിരക്കുള്ളതുമായ ഒരു ചെറിയ സമ്പാദ്യ പദ്ധതിയായത് കൊണ്ട് തന്നെ ഇത് വിരമിക്കൽ സമ്പാദ്യത്തിന് ദീർഘകാല സ്ഥിരത നൽകും.
നിക്ഷേപകർക്ക് അവരുടെ വിരമിക്കൽ പോർട്ട്‌ഫോളിയോ ഏകീകരിക്കുന്നതിന് മാർക്കറ്റ് ലിങ്ക്ഡ് നിക്ഷേപ ഓപ്ഷനുകളുമായി ഇത് ഒരുമിപ്പിക്കാൻ കഴിയും. ഒരു ദീർഘകാല നിക്ഷേപ ഓപ്ഷനായി ഉപയോഗിക്കുകയാണെങ്കിൽ, ഒരു പി പി എഫ് നിക്ഷേപം നികുതി രഹിതമായ വിരമിക്കൽ സമ്പാദ്യം സൃഷ്ടിക്കുക മാത്രമല്ല, നികുതി രഹിതമായ ഒരു ജീവിതകാല വരുമാനം നേടാനുള്ള ഒരു ഓപ്ഷനും നൽകുന്നു.
ഒരു വർഷം 1,50,000 രൂപ പി പി എഫിൽ ദീർഘകാലം നിക്ഷേപിച്ചാൽ ഒരു കോടി രൂപയിലധികം നികുതി രഹിതമായ വിരമിക്കൽ സമ്പാദ്യവും ഏകദേശം 43,000 രൂപയുടെ പ്രതിമാസ വരുമാനവും നേടാൻ സഹായിക്കും. സർക്കാർ പിന്തുണ ഉള്ളതുകൊണ്ട് തന്നെ, ഇത് നഷ്ടപ്പെടാത്ത തുകയാണ്.
എങ്ങനെ ഇത് സാധ്യമാകുമെന്ന് നോക്കാം!
വിരമിക്കൽ ആസൂത്രണത്തിനായി പി പി എഫ് നിക്ഷേപം മികച്ചതാണ്. പി പി എഫ് വാർഷികമായി 7.1 ശതമാനം പലിശ നിരക്ക് ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. ഒരു പോസ്റ്റ് ഓഫീസിലോ ബാങ്കിലോ പി പി എഫ് അക്കൗണ്ട് തുറക്കാം.
ഒരു സാമ്പത്തിക വർഷത്തിൽ ഒരാൾക്ക് അവരുടെ പി പി എഫ് അക്കൗണ്ടിൽ കുറഞ്ഞത് 500 രൂപയും പരമാവധി 1.50 ലക്ഷം രൂപയും ഇതിൽ നിക്ഷേപിക്കാം.
പി പി എഫ് നിക്ഷേപത്തിൽ നിന്ന് പരമാവധി നേട്ടം എങ്ങനെ സ്വന്തമാക്കാം
ഒരാൾ ഏപ്രിൽ 1 നും 5 നും ഇടയിൽ പി പി എഫിൽ നിക്ഷേപം നടത്തിയാൽ, അവരുടെ പി പി എഫ് നിക്ഷേപത്തിന് 7.1 ശതമാനം പലിശ നിരക്കിന്റെ പരമാവധി പ്രയോജനം ലഭിക്കും. ഓരോ സാമ്പത്തിക വർഷത്തിലെയും മാർച്ച് 31 നാണ് പലിശ ക്രെഡിറ്റ് ചെയ്യുന്നത്.
പി പി എഫിന്റെ നികുതി രഹിത സമ്പാദ്യം
ഒരു സാമ്പത്തിക വർഷത്തിൽ 1.50 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്കും (പഴയ നികുതി സമ്പ്രദായത്തിലെ നികുതിദായകർക്ക്), നേടിയ പലിശയ്ക്കും, വിരമിക്കൽ സമ്പാദ്യത്തിനും പി പി എഫിൽ നികുതിയില്ല.
പി പി എഫ് മെച്യൂരിറ്റി കാലാവധി
പി പി എഫിന് 15 വർഷത്തെ മെച്യൂരിറ്റി കാലയളവുണ്ട്. 15 വർഷത്തിന് ശേഷം, ഒരു അക്കൗണ്ടുടമയ്ക്ക് തുക പിൻവലിക്കുകയോ, നിക്ഷേപം കൂടാതെ അല്ലെങ്കിൽ നിക്ഷേപത്തോടെ 5 വർഷത്തെ ബ്ലോക്കുകളായി അക്കൗണ്ട് ദീർഘിപ്പിക്കുകയോ ചെയ്യാം.
വിപുലീകൃത കാലയളവിലെ പി പി എഫ് പിൻവലിക്കൽ നിയമം
വിപുലീകരണ കാലയളവിൽ, ഒരു അക്കൗണ്ടുടമയ്ക്ക് ഓരോ സാമ്പത്തിക വർഷത്തിലും 1 പിൻവലിക്കൽ നടത്താം, അത് 5 വർഷത്തെ ബ്ലോക്കിലെ മെച്യൂരിറ്റി സമയത്തെ ബാലൻസ് ക്രെഡിറ്റിന്റെ പരമാവധി 60 ശതമാനം വരെയായിരിക്കും.
നികുതി രഹിതമായ സമ്പാദ്യം, ജീവിതകാലം മുഴുവൻ പ്രതിമാസ വരുമാനം എന്നിവ പി പി എഫിൽ നിന്ന് എങ്ങനെ നേടാം?
ഉദാഹരണം നോക്കാം:
മനോജ് എന്ന ഒരാൾ 31 വർഷത്തേക്ക് പ്രതിവർഷം 1.50 ലക്ഷം രൂപ നിക്ഷേപം നടത്തുന്നുണ്ട്. ആ കാലയളവിനുശേഷം അയാൾക്ക് കോർപ്പസിന്റെ 60 ശതമാനം പിൻവലിക്കാനും ശേഷിക്കുന്ന തുക വളരാൻ അനുവദിക്കാനും, അടുത്ത സാമ്പത്തിക വർഷം മുതൽ ഏകദേശം 43,000 രൂപ പ്രതിമാസം പിൻവലിക്കാനും കഴിയും.
ഈ കണക്ക് എങ്ങനെ പ്രവർത്തിക്കുമെന്ന് നോക്കാം
31 വർഷത്തിൽ പി പി എഫ് കോർപ്പസ്
31 വർഷത്തിൽ, മൊത്തം നിക്ഷേപം 46,50,000 രൂപയായിരിക്കും, കണക്കാക്കിയ പലിശ 1,20,58,575 രൂപയായിരിക്കും, കണക്കാക്കിയ മെച്യൂരിറ്റി തുക 1,67,08,575 രൂപയായിരിക്കും. ഇതിൽ നിന്ന് 60% പിൻവലിച്ചതിന് ശേഷമുള്ള നികുതി രഹിത കോർപ്പസ് 31 വർഷത്തിനുശേഷം, 1,67,08,575 രൂപയുടെ കോർപ്പസിൽ നിന്ന് 60 ശതമാനം പിൻവലിക്കുന്നത് 1,00,25,145 രൂപയായിരിക്കും.
ഈ തുക നികുതി രഹിതമായിരിക്കും.

ഈ പിൻവലിക്കലിന് ശേഷം, ശേഷിക്കുന്ന തുക 66,83,430 രൂപയായിരിക്കും. ഒരു സാമ്പത്തിക വർഷത്തേക്കുള്ള പിൻവലിക്കൽ പരിധി പൂർത്തിയാക്കിയതിനാൽ, ഒരു സാമ്പത്തിക വർഷത്തേക്ക് പിന്നീട് പണം പിൻവലിക്കാൻ കഴിയില്ല, പക്ഷേ ശേഷിക്കുന്ന കോർപ്പസിന് മനോജിന് 7.1 ശതമാനം പലിശ ലഭിക്കും.
ജീവിതകാലം മുഴുവൻ പ്രതിമാസ വരുമാനത്തിനുള്ള കോർപ്പസ്
66,83,430 രൂപയുടെ കോർപ്പസിൽ നിന്ന് ലഭിക്കുന്ന പലിശ 4,74,523.53 രൂപയായിരിക്കും. അതിനാൽ, ഒരു വർഷത്തിനു ശേഷമുള്ള കോർപ്പസ് 71,57,954 രൂപയായിരിക്കും. ഈ തുക പ്രതിമാസ വരുമാനം നേടാൻ ഉപയോഗിക്കാം.
71,57,954 രൂപയുടെ കോർപ്പസിൽ നിന്നുള്ള പലിശ ഇനി ഈ ഘട്ടം മുതൽ, കോർപ്പസിൽ നിന്നുള്ള പലിശ തുക മാത്രം മനോജിന് പിൻവലിക്കാം. 7.1 ശതമാനം പലിശ നിരക്കിൽ, അത് 5,11,794 രൂപയായിരിക്കും. പ്രതിമാസ അടിസ്ഥാനത്തിൽ, ഇത് 42,649 രൂപയായിരിക്കും.
പി പി എഫ് കൊണ്ട് നിങ്ങൾക്ക് കിട്ടാൻ പോകുന്ന ഗുണങ്ങൾ
*സുരക്ഷിതമായ നിക്ഷേപം
മാർക്കറ്റ് റിസ്ക്കോ മറ്റൊന്നുമില്ലാത്തതുകൊണ്ട് തന്നെ സുരക്ഷിതമായ നിക്ഷേപമാർഗമാണ് പിപിഎഫ്
*സ്ഥിരതയുള്ള പലിശ
സ്ഥിരതയുള്ള പലിശയാണ് ഇതിന് ലഭിക്കുന്നത് അതുകൊണ്ട് തന്നെ പലിശ വ്യത്യാസത്തിൽ ഉണ്ടാകുന്ന നഷ്ടം ഇവിടെയില്ല.
*റിട്ടയർമെന്റിന് ബെസ്റ്റ്
റിട്ടയർമെന്റ് ജീവിതം ഭംഗിയിൽ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച പദ്ധതിയാണ്.
* ചെറിയ തുക മുതൽ വലിയ തുക വരെ അടയ്ക്കാം
500 രൂപ മുതൽ ഒന്നരലക്ഷം വരെ ഒരു വർഷത്തിൽ പി പി എഫിൽ നിക്ഷേപിക്കാം. അതുകൊണ്ടുതന്നെ എല്ലാത്തരത്തിലുള്ള ഉപഭോക്താക്കൾക്കും ഇത് വളരെയധികം പ്രയോജനപ്രദമാണ്.
*ലോക് ഇൻ പിരിയഡ്
15 വർഷത്തെ ലോക്കിംഗ് പിരീഡ് ഉള്ളതുകൊണ്ടുതന്നെ, അനാവശ്യ കാര്യങ്ങൾക്ക് ഇതിൽനിന്ന് പണം പെട്ടെന്ന് പിൻവലിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ സമ്പാദ്യം സുരക്ഷിതമായിരിക്കും.
വിപണിയിലെ ഇടിവിൽ തലവേദന വേണ്ട, പി പി എഫ് ഉള്ളപ്പോൾ
കുറച്ചുനാളുകളായി ഇന്ത്യൻ ഓഹരി വിപണിയിൽ കണ്ടുവരുന്ന ഇടിവ് പലരുടെയും സമ്പാദ്യങ്ങളെ നശിപ്പിച്ചതാണ്. അതുകൊണ്ടുതന്നെ നിക്ഷേപങ്ങൾ ഡൈവേഴ്സിഫൈ ചെയ്യുന്നത് വളരെ ഉപകാരപ്രദമായ ഒരു കാര്യമാണ്. റിസ്ക് എടുത്ത് ഒരു നിക്ഷേപം ഇടുന്നതിനോടൊപ്പം തന്നെ റസ്ക് ഇല്ലാത്ത നിക്ഷേപങ്ങളും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ഷെയർ മാർക്കറ്റിലും മറ്റും പണം നിക്ഷേപിക്കുന്നവർ അതോടൊപ്പം തന്നെ ഫിക്സഡ് ഡിപ്പോസിറ്റും, പി പി എഫും ആരംഭിക്കുന്നത് ഗുണകരമാണ്.
ശ്രദ്ധിക്കുക: പി പി എഫ് സർക്കാർ പിന്തുണയുള്ള നിക്ഷേപമാണ്. എങ്കിലും നിങ്ങളുടെ സാമ്പത്തിക സ്ഥിതി വിലയിരുത്തി വിദഗ്ധരുമായി ആലോചിച്ചു മികച്ച തീരുമാനം എടുക്കുക
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications