സമ്പാദ്യം സൃഷ്ടിക്കുകയെന്നത് ഓരോ വ്യക്തികളെയും സംബന്ധിച്ച് വ്യത്യസ്തമായിരിക്കും. സമ്പാദിക്കാനുള്ള നിക്ഷേപ രീതികളും സമ്പാദ്യം ഉപയോഗിച്ചുള്ള ലക്ഷ്യങ്ങളും വ്യത്യസ്തമായിരിക്കും. എന്നാൽ അടിസ്ഥാനപരമായി സമ്പാദ്യം ഉപകാരപ്പെടുന്നത് ഒരേ തരത്തിലാണ്. സമ്പാദ്യം സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുകയും നിങ്ങളുടെ വ്യത്യസ്തമായ ഹ്രസ്വ-ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ യാഥാർത്ഥ്യമാക്കുകയും ചെയ്യുന്നു. കൃത്യമായ സാമ്പത്തിക അച്ചടക്കവും വ്യക്തമായ സാമ്പത്തിക ആസൂത്രണവും വഴി എത്ര വലിയ സമ്പാദ്യവും കെട്ടിപടുക്കാൻ സാധിക്കും.
സാധാരണഗതിയിൽ ദീർഘകാല സമ്പാദ്യ ലക്ഷ്യങ്ങൾക്ക് പ്രതിമാസ നിക്ഷേപ പദ്ധതിയിൽ നേട്ടമുണ്ടാക്കാൻ രണ്ട് വഴികളുണ്ട്. ഇത്തരത്തിൽ അഞ്ച് വർഷം കൊണ്ട് എങ്ങനെ 75 ലക്ഷം രൂപ വരെയുണ്ടാക്കമെന്ന് നോക്കാം. വരുന്ന അഞ്ച് വർഷത്തേക്ക് എല്ലാ മാസവും ഒരേ തുക നിക്ഷേപിക്കുന്നതാണ് ഒരു സമീപനം. അഞ്ച് വർഷം പൂർത്തിയാകുമ്പോൾ 75 ലക്ഷം രൂപ റിട്ടേൺസ് ലഭിക്കുന്നു. നിലവിലെ സാഹചര്യത്തിൽ 12 ശതമാനം റിട്ടേൺസാണ് പ്രതിവർഷം പ്രതീക്ഷിക്കുന്നതെങ്കിൽ ഓരോ മാസവും നിങ്ങൾ 93,000 രൂപ നിക്ഷേപിക്കണം.

നിങ്ങൾക്ക് 70000 രൂപ പ്രതിമാസം നിക്ഷേപിക്കാൻ സാധിക്കുമെങ്കിൽ രണ്ടാമത്തെ നിക്ഷേപ രീതി അവലംബിക്കാം. എല്ലാ വർഷവും നിക്ഷേപം വർധിപ്പിക്കുന്നതിനുള്ള മറ്റൊരു സമീപനം നിങ്ങൾക്ക് മികച്ച റിട്ടേൺസ് നൽകും. നിങ്ങൾക്ക് 70,000 രൂപ പ്രതിമാസ നിക്ഷേപം ആരംഭിക്കുകയും അടുത്ത വർഷം മുതൽ ഈ നിക്ഷേപം പ്രതിവർഷം 15 ശതമാനം വർദ്ധിപ്പിക്കുകയും ചെയ്യാം. അത്തരമൊരു സാഹചര്യത്തിൽ, നിക്ഷേപത്തിൽ നിന്നുള്ള റിട്ടേൺസ് പ്രതിവർഷം 12 ശതമാനവുമാണെങ്കിൽ അനായാസം അഞ്ച് വർഷം കൊണ്ട് 75 ലക്ഷം രൂപ സമ്പാദിക്കാൻ സാധിക്കും. വരും വർഷങ്ങളിൽ നിങ്ങളുടെ സമ്പാദ്യങ്ങളും നിക്ഷേപങ്ങളും മുൻകൂട്ടി ആസൂത്രണം ചെയ്യാനും ഭാവിയിൽ നിങ്ങൾ പ്രവർത്തിക്കുന്ന മറ്റ് ചില ലക്ഷ്യങ്ങളിൽ പ്രവർത്തിക്കാനും ഈ തന്ത്രം നിങ്ങളെ സഹായിക്കും.
ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾക്ക് അഞ്ച് വർഷത്തെ കാലയളവ് മികച്ചതാണ്. പരാഗ് പരീഖ് ഫ്ലെക്സികാപ്പ് (15 ശതമാനം), യുടിഐ നിഫ്റ്റി ഇൻഡക്സ് ഫണ്ട് (15 ശതമാനം), ഐസിഐസിഐ പ്രുഡൻഷ്യൽ ബ്ലൂചിപ്പ് ഫണ്ട് (15 ശതമാനം), എച്ച്ഡിഎഫ്സി ലാർജ് ആൻഡ് മിഡ് ക്യാപ് ഫണ്ട് (15 ശതമാനം), കൊട്ടക് ഇക്വിറ്റി ഓപ്പർച്യുണിറ്റീസ് ഫണ്ട് (15 ശതമാനം), 360 വൺ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട് (15 ശതമാനം), നിപ്പോൺ ഇന്ത്യ ഗ്രോത്ത് ഫണ്ട് (10 ശതമാനം) എന്നിവയിൽ നിക്ഷേപിക്കുന്നത് പരിഗണിക്കാം. നിങ്ങളുടെ പുരോഗതിയും നിങ്ങളുടെ നിക്ഷേപം എങ്ങനെ നടക്കുന്നുവെന്നും വിലയിരുത്തുന്നതിന് ഓരോ ആറുമാസത്തിലും നിങ്ങളുടെ പോർട്ട്ഫോളിയോ അവലോകനം ചെയ്യാൻ ശ്രമിക്കുക.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
