ഈ കോവിഡ് കാലത്ത് വരുമാനം കുറഞ്ഞ് പ്രയാസത്തിലാണോ നിങ്ങള്‍? വലിയ ചിലവുകള്‍ ഇല്ലാതെ തന്നെ ഉയര്‍ന്ന തുക അധിക ആദായമായി നേടുവാന്‍ ഉഗ്രനൊരു വഴി നിങ്ങള്‍ക്ക് മുന്നിലുണ്ട്. അതാണ് പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസികള്‍. ഇതിനായി ആകെ മുടക്കേ
ഈ കോവിഡ് കാലത്ത് വരുമാനം കുറഞ്ഞ് പ്രയാസത്തിലാണോ നിങ്ങള്‍? വലിയ ചിലവുകള്‍ ഇല്ലാതെ തന്നെ ഉയര്‍ന്ന തുക അധിക ആദായമായി നേടുവാന്‍ ഉഗ്രനൊരു വഴി നിങ്ങള്‍ക്ക് മുന്നിലുണ്ട്. അതാണ് പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസികള്‍. ഇതിനായി ആകെ മുടക്കേണ്ടുന്നത് വെറും 5,000 രൂപ മാത്രമാണ്. രാജ്യത്തെ തപാല്‍ ശൃംഖലയില്‍ ഇന്ന് ഏകദേശം 1.55 ലക്ഷം പോസ്റ്റ് ഓഫീസുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. രാജ്യത്തിന്റെ മുക്കിലും മൂലയിലും പോസ്റ്റ് ഓഫീസ് സേവനങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ അവ വിപുലപ്പെടുത്തുകയും കാലാകാലം സേവനങ്ങള്‍ കൂടുതല്‍ വികസിപ്പിക്കുകയും ചെയ്തു വരുന്നുണ്ട്.
പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി
മണി ഓര്‍ഡറുകള്‍ അയക്കുന്നതിനും സ്റ്റാമ്പുകളും മറ്റ് സ്റ്റേഷനറി ഉത്പ്പന്നങ്ങളുടെ വിതരണവും വില്‍പ്പനയും തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ ചെറുകിട സമ്പാദ്യ പദ്ധതികള്‍ക്കായുള്ള അക്കൗണ്ട് ആരംഭിക്കുന്നതും പോസ്റ്റ് ഓഫീസുകളിലാണ്. പുതിയ പോസ്റ്റ് ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിനായി തപാല്‍ വകുപ്പ് ഫ്രാഞ്ചൈസി പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. രണ്ട് തരത്തിലുള്ള പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസികളാണുള്ളത്. ഫ്രാഞ്ചൈസീ ഔട്ട്ലെറ്റുകളും പോസ്റ്റല്‍ ഏജന്റും.
ഫ്രാഞ്ചൈസീ ഔട്ട്ലെറ്റുകളും പോസ്റ്റല്‍ ഏജന്റും
തപാല്‍ വകുപ്പിന് കീഴില്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഫ്രാഞ്ചൈസി ഔട്ട്ലെറ്റിലൂടെ ചെയ്യുവാന്‍ സാധിക്കും. എന്നാല്‍ സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റ് മുഖേന മാത്രമേ ഡെലിവറി സേവനം സാധിക്കുകയുള്ളൂ. തപാല്‍ വകുപ്പിന്റെ സേവനങ്ങളില്ലാത്ത പ്രദേശങ്ങളിലാണ് ഫ്രാഞ്ചൈസി അനുവദിച്ചു നല്‍കുക. ഫ്രാഞ്ചൈസി വാങ്ങിക്കുവാനുള്ള മുടക്ക് മുതല്‍ വളരെ ചെറിയ തുകയാണ്. സേവനങ്ങള്‍ മാത്രം വാഗ്ദാനം ചെയ്യുന്നു എന്നതിനാലാണിത്. അതേ സമയം പോസ്റ്റല്‍ ഏജന്റിനായുള്ള തുക ഉയര്‍ന്നതാണ്. എന്തെന്നാല്‍ അവിടെ സ്റ്റേഷനറി ഉത്പ്പന്നങ്ങള്‍ കൂടി വാങ്ങിക്കേണ്ടതായി വരും.
നിബന്ധനകള്‍
പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി വാങ്ങിക്കുന്നതിനായി ഏറ്റവും ചുരുങ്ങിയത് 200 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള കെട്ടിടമാണ് വേണ്ടത്. പോസ്റ്റ് ഓഫീസ് ആരംഭിക്കുവാന്‍ തയ്യാറെടുക്കുന്ന വ്യക്തിയ്ക്ക് 18 വയസ്സ് പൂര്‍ത്തിയായിരിക്കുകയും വേണം. എട്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയും അപേക്ഷകന് നിര്‍ബന്ധമാണ്. തപാല്‍ വകുപ്പില്‍ തൊഴിലെടുക്കുന്ന ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് ഫ്രാഞ്ചൈസിയ്ക്കായി അപേക്ഷിക്കുവാന്‍ സാധിക്കുകയില്ല.
സെക്യൂരിറ്റി തുക 5000 രൂപ മാത്രം
പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി ആരംഭിക്കുന്നതിനുള്ള ഏറ്റവും ചുരുങ്ങിയ സെക്യൂരിറ്റി തുക 5000 രൂപയാണ്. കമ്മീഷന് രീതിയിലാണ് പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസികള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനായി പോസ്റ്റ് ഓഫീസുകളില്‍ നിന്നും വാഗ്ദാനം ചെയ്യുന്ന ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കും. ഈ സേവനങ്ങള്‍ക്കെല്ലാം കമ്മീഷനും ലഭിക്കും. മെമ്മോറാണ്ടം ഓഫ് അണ്ടര്സ്റ്റാണ്ടിംഗില് നേരത്തേ തന്നെ കമ്മീഷന് തുക നിശ്ചയിച്ചിട്ടുണ്ടാകും. നിങ്ങള്‍ എത്രത്തോളം നന്നായി പ്രവര്‍ത്തിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനത്തിന്റെ തോത്.
വരുമാനം ഇങ്ങനെ
രജിസ്ട്രേഡ് ആര്‍ട്ടിക്കിളുകള്‍ ബുക്ക് ചെയ്യുന്നതിനായി 3 രൂപയും, സ്പീഡ് പോസ്റ്റ് ബുക്ക് ചെയ്യുന്നതിനായി 5 രൂപയും, 100 രൂപ മുതല്‍ 200 രൂപ വരെയുള്ള മണി ഓര്‍ഡറുകള്‍ക്ക് 3.50 രൂപയും, 200 രൂപയ്ക്ക് മുകളിലുള്ള മണി ഓര്‍ഡറുകള്‍ക്ക് 5 രൂപയുമാണ് കമ്മീഷന് തുകയായി നിശ്ചയിച്ചിരിക്കുന്നത്. ഓരോ മാസവും രജിസ്ട്രറി, സ്പീഡ് പോസ്റ്റുകളുടെ 1000 എണ്ണത്തിന് മുകളിലുള്ള ബുക്കിംഗുകള്‍ക്ക് 20 ശതമാനം അധിക കമ്മീഷനും ലഭിക്കും. പോസ്റ്റേജ് സ്റ്റാമ്പുകള്‍, പോസ്റ്റല്‍ സ്റ്റേഷനറി, മണി ഓര്‍ഡര്‍ ഫോറങ്ങള്‍ എന്നിവയുടെ വില്‍പ്പനയിലൂടെ 5 ശതമാനം കമ്മീഷനാണ് ലഭിക്കുക.
എങ്ങനെ വാങ്ങിക്കാം?
ഫ്രാഞ്ചൈസി വാങ്ങിക്കുന്നതിനായി അതിനായുള്ള ഫോറം വാങ്ങിച്ച് പൂരിപ്പിക്കുകയാണ് വേണ്ടത്. തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ തപാല്‍ വകുപ്പുമായി എംഒയു ഒപ്പു വയ്ക്കാം. പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി വാങ്ങിക്കുന്നതിനായി നിങ്ങള്‍ പോസ്റ്റ് ഓഫീസിന്റെ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കണം. ശേഷം പോസ്റ്റ് ഓഫീസ് ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
