നിക്ഷേപകര്‍ക്ക് ഏറെ വിശ്വാസത്തോടെ ആശ്രയിക്കാവുന്ന നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസ് സ്കീമുകള്‍. അതിനാല്‍ തന്നെ അവയ്ക്ക് ജനകീയതയും ഏറെയാണ്. ഉറപ്പുള്ള പലിശ നിരക്കില്‍ സ്ഥിരമായ ആദായം പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍ നിക്
നിക്ഷേപകര്‍ക്ക് ഏറെ വിശ്വാസത്തോടെ ആശ്രയിക്കാവുന്ന നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസ് സ്കീമുകള്‍. അതിനാല്‍ തന്നെ അവയ്ക്ക് ജനകീയതയും ഏറെയാണ്. ഉറപ്പുള്ള പലിശ നിരക്കില്‍ സ്ഥിരമായ ആദായം പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍ നിക്ഷേപകര്‍ക്കായി വാഗ്ദാനം ചെയ്യുന്നു. സുകന്യ സമൃദ്ധി സ്കീം, സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് സ്കീം, കിസ്സാന്‍ വികാസ് പത്ര, നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് സ്കീം തുടങ്ങിയവ ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് നിക്ഷേപകര്‍ക്ക് നല്കുന്ന നിക്ഷേപ പദ്ധതികളാണ്.

സുകന്യ സമൃദ്ധി സ്കീം
പലിശ നിരക്ക് 10 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് ആരംഭിക്കാവുന്ന നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. ഏറ്റവും ചുരുങ്ങിയത് 250 രൂപയും, പരമാവധി 1,50,000 രൂപ വരെയുമാണ് ഒരു സാമ്പത്തീക വര്‍ഷത്തില്‍ സുകന്യ സമൃദ്ധി സ്കീമില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുന്നത്. 7.6 ശതമാനമാണ് പദ്ധതിയില്‍ നിന്നും ലഭിക്കുന്ന പ്രതിവര്‍ഷ പലിശ നിരക്ക്. പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. മാതാപിതാക്കള്‍ നിക്ഷേപിക്കുന്ന പണം പെണ്‍കുട്ടിയുടെ വിദ്യാഭ്യാസത്തിനോ അവളുടെ വിവാഹാവശ്യങ്ങള്‍ക്കോ ഉപയോഗപ്പെടുത്താം. തുടര്‍ച്ചയായി 14 വര്‍ഷമോ അതില്‍ കൂടുതലോ പണം നിക്ഷേപിച്ചാല്‍ മാത്രമാണ് സുകന്യ സമൃദ്ധി അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കുക. പെണ്‍കുട്ടിക്ക് 18 വയസ്സ് തികയുന്നത് വരെ പിന്‍വലിക്കല്‍ അനുവദിക്കില്ല.
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം
റിട്ടയര്‍ ചെയ്ത വ്യക്തികള്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും വേണ്ടിയുള്ള ഏറ്റവും ജനകീയമായ നിക്ഷേപ പദ്ധതികളിലൊന്നാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം. നിലവില്‍ 7.4 ശതമാനമാണ് പദ്ധതിയിലെ പലിശ നിരക്ക്. 1,000 രൂപയുടെ ഗുണിതങ്ങളായ തുകയാണ് നിക്ഷേപിക്കുവാന്‍ സാധിക്കുക. പദ്ധതിയില്‍ നിക്ഷേപിക്കാവുന്ന പരമാവധി തുക 15 ലക്ഷം രൂപയാണ്. അതിനുമുകളിലുള്ള തുക സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുകയില്ല. ബാങ്ക് സ്ഥിര നിക്ഷേപങ്ങളെക്കാളും സേവിംഗ്സ് അക്കൗണ്ടുകളേക്കാളും ഉയര്‍ന്ന പലിശ നിരക്കും നിക്ഷേപകര്‍ക്ക് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം വാഗ്ദാനം ചെയ്യുന്നു. കൂടാതെ 1.5 ലക്ഷം രൂപ വരെ നികുതി ഇളവും സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം നിക്ഷേപകര്‍ക്ക് ലഭിക്കും.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട്
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ് ഏതൊരു വ്യക്തിയ്ക്കും ആരംഭിക്കാവുന്നതാണ്. പ്രതിവര്‍ഷം 7.1 ശതമാനമാണ് പലിശ നിരക്ക്. ഒരു സാമ്പത്തീക വര്‍ഷത്തില്‍ പിപിഎഫില്‍ നിക്ഷേപിക്കാവുന്ന ഏറ്റവും ചുരുങ്ങിയ തുക 500 രൂപയാണ്. പരമാവധി നിക്ഷേപ തുക 1,50,000 രൂപയും. ഒറ്റത്തവണയായോ ഗഢുക്കളായോ നിക്ഷേപം നടത്തുവാന്‍ സാധിക്കും.
കിസാന്‍ വികാസ് പത്ര
കിസാന്‍ വികാസ് പത്ര പദ്ധതിയ്ക്ക് കീഴില്‍ ഒരാള്‍ക്ക് നിക്ഷേപിക്കുവാന്‍ സാധിക്കുന്ന ഏറ്റവും ചുരുങ്ങിയ തുക 1,000 രൂപയാണ്. പ്രതിവര്‍ഷം 6.9 ശതമാനമാണ് പദ്ധതിയില്‍ നിന്നും ലഭിക്കുന്ന പലിശ നിരക്ക്. നിക്ഷേപിക്കുന്ന തുക 124 മാസങ്ങള്‍ കൊണ്ട് (10 വര്‍ഷവും നാല് മാസവും) ഇരട്ടിയാകുമെന്നാണ് പോസ്റ്റ് ഓഫീസുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് സ്കീം
നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് സ്കീമില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുന്ന ഏറ്റവും ചുരുങ്ങിയ തുക 1,000 രൂപയാണ്. പരമാവധി തുകയ്ക്ക് പരിധിയില്ല. പ്രതിവര്‍ഷം 6.8 ശതമാനമാണ് പലിശ നിരക്ക്. നിങ്ങള്‍ 1,000 രൂപ നിക്ഷേപിച്ചാല്‍ അഞ്ച് വര്‍ഷത്തില്‍ നിക്ഷേപ തുക 1389.49 രൂപയായി മാറും. ആദായ നികുതി നിയമത്തിലെ വകുപ്പ് 80സി പ്രകാരം സാമ്പത്തീക വര്‍ഷത്തില്‍ 1.5 ലക്ഷം രൂപ വീതം നികുതി ഇളവും നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റ് നിക്ഷേപങ്ങള്‍ക്ക് ലഭിക്കും.
പോസ്റ്റ് ഓഫീസുകള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ഉപയോഗ പ്രദമാക്കി മാറ്റുവാനുള്ള ശ്രമങ്ങളിലാണ് തപാല്‍ വകുപ്പ്. അതുവഴി ജനങ്ങള്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ പോസ്റ്റ് ഓഫീസുകളിലൂടെ ലഭ്യമാകും. ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പോസ്റ്റ് ഓഫീസുകളില്‍ നിന്നും ലഭ്യമാകുന്ന ധാരാളം സേവനങ്ങളെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. പാന്‍ കാര്‍ഡിനായുള്ള അപേക്ഷ സമര്‍പ്പിക്കുന്നത് മുതല്‍ കോവിഡ് വാക്സിനേഷന് സ്ലോട്ട് ബുക്ക് ചെയ്യുന്നത് വരെ ഇന്ത്യ പോസ്റ്റിന്റെ വെബ്സൈറ്റിലൂടെ സാധ്യമാണ്.
More From GoodReturns

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications