ചെറിയ മുതല്‍ മുടക്കില്‍ മികച്ച ആദായം ലഭിക്കുന്ന ഒരു സംരഭം ആരംഭിക്കുവാന്‍ നിങ്ങള്‍ക്ക് ആലോചനയുണ്ടോ? എങ്കില്‍ അതിന് അനുയോജ്യമായ ഒരു സംരഭത്തെക്കുറിച്ചാണ് ഇവിടെ പറയുവാന്‍ പോകുന്നത്. ഈ ബിസിനസ് ആരംഭിക്കുന്നതിനായി നിങ്ങള്‍ ആകെ
ചെറിയ മുതല്‍ മുടക്കില്‍ മികച്ച ആദായം ലഭിക്കുന്ന ഒരു സംരംഭം ആരംഭിക്കുവാന്‍ നിങ്ങള്‍ക്ക് ആലോചനയുണ്ടോ? എങ്കില്‍ അതിന് അനുയോജ്യമായ ഒരു സംരംഭത്തെക്കുറിച്ചാണ് ഇവിടെ പറയുവാന്‍ പോകുന്നത്. ഈ ബിസിനസ് ആരംഭിക്കുന്നതിനായി നിങ്ങള്‍ ആകെ നിക്ഷേപിക്കേണ്ടുന്ന തുക 5,000 രൂപ മാത്രമാണ്. പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി വാങ്ങിക്കുന്നതിലൂടെ മികച്ച ആദായം നിങ്ങള്‍ക്ക് നേടാം. അതിനായി മുതല്‍ മുടക്കായി വേണ്ടത് 5,000 രൂപ മാത്രമാണ്.
പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസികള്‍
ഇന്ത്യയില്‍ നിലവില്‍ ഏകദേശം 1.55 ലക്ഷം പോസ്റ്റ് ഓഫീസുകളുണ്ട്. രാജ്യത്തിന്റെ മുക്കിലും മൂലയിലും പോസ്റ്റ് ഓഫീസ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായാണ് പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസികള്‍ വിതരണം ചെയ്യുന്നത്. എങ്ങനെയാണ് ഒരു പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി വാങ്ങിക്കുക എന്നത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നമുക്കൊന്ന് പരിശോധിക്കാം.
വരുമാനം കമ്മീഷന് രീതിയില്‍ സ്വന്തമാക്കാം
കമ്മീഷന് രീതിയിലാണ് പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസികള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനായി പോസ്റ്റ് ഓഫീസുകളില്‍ നിന്നും വാഗ്ദാനം ചെയ്യുന്ന ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കും. ഈ സേവനങ്ങള്‍ക്കെല്ലാം കമ്മീഷനും ലഭിക്കും. മെമ്മോറാണ്ടം ഓഫ് അണ്ടര്സ്റ്റാണ്ടിംഗില് നേരത്തേ തന്നെ കമ്മീഷന് തുക നിശ്ചയിച്ചിട്ടുണ്ടാകും.
ആര്‍ക്കൊക്കെ ഫ്രാഞ്ചൈസി വാങ്ങിക്കാം?
ഇന്ത്യന്‍ പൗരനായ 18 വയസ്സിന് മുകളില്‍ പ്രായമുള്ള ഏതൊരു വ്യക്തിയ്ക്കും പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി വാങ്ങിക്കുവാന്‍ സാധിക്കും. ഇന്ത്യന്‍ പൗരനായിരിക്കണമെന്ന് നിര്‍ബന്ധമാണ്. ഫ്രാഞ്ചൈസിയ്ക്കായി അപേക്ഷിക്കുന്ന വ്യക്തി എട്ടാം തരം പാസായിരിക്കണം. ഫ്രാഞ്ചൈസി വാങ്ങിക്കുന്നതിനായി അതിനായുള്ള ഫോറം വാങ്ങിച്ച് പൂരിപ്പിക്കുകയാണ് വേണ്ടത്. തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ തപാല്‍ വകുപ്പുമായി എംഒയു ഒപ്പു വയ്ക്കാം.
ഫ്രാഞ്ചൈസി ലഭിക്കുവാന്‍ മുടക്കേണ്ട തുക
5,000 രൂപയാണ് പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി ലഭിക്കുവാന്‍ നിങ്ങള്‍ മുടക്കേണ്ടത്. ഫ്രാഞ്ചൈസി ലഭിച്ചു കഴിഞ്ഞാല്‍ കമ്മീഷന് വ്യവസ്ഥയില്‍ വരുമാനം നേടാം. നിങ്ങള്‍ എത്രത്തോളം നന്നായി പ്രവര്‍ത്തിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനത്തിന്റെ തോത്.
കമ്മീഷന് തുക എത്ര?
രജിസ്ട്രേഡ് ആര്‍ട്ടിക്കിളുകള്‍ ബുക്ക് ചെയ്യുന്നതിനായി 3 രൂപയും, സ്പീഡ് പോസ്റ്റ് ബുക്ക് ചെയ്യുന്നതിനായി 5 രൂപയും, 100 രൂപ മുതല്‍ 200 രൂപ വരെയുള്ള മണി ഓര്‍ഡറുകള്‍ക്ക് 3.50 രൂപയും, 200 രൂപയ്ക്ക് മുകളിലുള്ള മണി ഓര്‍ഡറുകള്‍ക്ക് 5 രൂപയുമാണ് കമ്മീഷന് തുകയായി നിശ്ചയിച്ചിരിക്കുന്നത്. ഓരോ മാസവും രജിസ്ട്രറി, സ്പീഡ് പോസ്റ്റുകളുടെ 1000 എണ്ണത്തിന് മുകളിലുള്ള ബുക്കിംഗുകള്‍ക്ക് 20 ശതമാനം അധിക കമ്മീഷനും ലഭിക്കും. പോസ്റ്റേജ് സ്റ്റാമ്പുകള്‍, പോസ്റ്റല്‍ സ്റ്റേഷനറി, മണി ഓര്‍ഡര്‍ ഫോറങ്ങള്‍ എന്നിവയുടെ വില്‍പ്പനയിലൂടെ 5 ശതമാനം കമ്മീഷനാണ് ലഭിക്കുക.
രണ്ട് തരത്തിലുള്ള പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസികള്‍
പോസ്റ്റ് ഓഫീസുകള്‍ വാഗ്ദാനം ചെയ്യുന്ന രണ്ട് തരത്തിലുള്ള ഫ്രാഞ്ചൈസികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം. അതില്‍ ആദ്യത്തേത്, ഔട്ട്ലെറ്റ് രീതിയിലുള്ളതാണ്. രണ്ടാമത്തേത് പോസ്റ്റല്‍ ഏജന്റുകളായുള്ള ഫ്രാഞ്ചൈസിയും. പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി വാങ്ങിക്കുന്നതിനായി നിങ്ങള്‍ പോസ്റ്റ് ഓഫീസിന്റെ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കണം. ശേഷം പോസ്റ്റ് ഓഫീസ് ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. https://www.indiapost.gov.in/VAS/DOP_PDFFiles/Franchise.pdf എന്നതാണ് അപേക്ഷ നല്‍കുന്നതിനുള്ള ലിങ്ക്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
