സ്ഥിര നിക്ഷേപം ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളിലൊന്നാണ്. കൃത്യമായ വരുമാനം ഉറപ്പ് എന്നത് കൊണ്ടു തന്നെ പ്രതിമാസ വരുമാനം ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് ഏറ്റവും അനുയോജ്യമാണ് സ്ഥിര നിക്ഷേപം. പ്രതിമാസ ചിലവുകൾ നിറവേറ്റാൻ, റിട്ടയർമെന്റ് ജീവിതം പ്ലാൻ ചെയ്യാൻ, മറ്റ് സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റാൻ തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം ഏറ്റവും നല്ലത് സ്ഥിര നിക്ഷേപമാണ്.

പ്രതിമാസ പലിശ പേഔട്ടുകൾ തിരഞ്ഞെടുക്കുന്നതിലൂടെ നിക്ഷേപകർക്ക് പ്രതിമാസ വരുമാനം ഉറപ്പാക്കാൻ കഴിയും. എത്ര രൂപ പ്രതിമാസം ആവശ്യമാണ് എന്ന് മനസിലാക്കി അതിനനുസരിച്ചുള്ള തുക വേണം ഒറ്റത്തവണയായി നിക്ഷേപിക്കാൻ. സാധാരണ 2.5 മുതൽ 8.50 ശതമാനം വരെ പലിശയാണ് ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്ക് പ്രതിവർഷം നൽകുന്നത്. ഈ പലിശ നിരക്കിൽ 1 ലക്ഷം രൂപ സ്ഥിര നിക്ഷേപം നടത്തിയാൽ എത്ര രൂപ പ്രതിമാസം ലഭിക്കുമെന്ന് നോക്കാം.
1. പ്രതിവർഷം 2.5 ശതമാനം പലിശ നിരക്കിൽ, ഒരു ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപത്തിന് 208.33 രൂപ പ്രതിമാസ പലിശ ലഭിക്കും. അതായത് ഒരു വർഷം 2499.96 രൂപ.
2. 3 ശതമാനം പലിശ നിരക്കിൽ ഒരു ലക്ഷം രൂപയുടെ നിക്ഷേപത്തിന് പ്രതിമാസം പലിശയായി 250 രൂപ ലഭിക്കും. 1 വർഷം 3,000 രൂപ.
3. 1 ലക്ഷം രൂപ 3.50 ശതമാനം പലിശ നിരക്കിൽ നിക്ഷേപിച്ചാൽ എല്ലാ മാസവും 291.66 രൂപ പലിശയായി ലഭിക്കും. 1 വർഷം 3,499.92 രൂപ പലിശയിനത്തിൽ ലഭിക്കും.
4. 1 ലക്ഷം രൂപ 4 ശതമാനം പലിശ നിരക്കിൽ നിക്ഷേപിച്ചാൽ എല്ലാ മാസവും 3333.33 രൂപ പലിശയായി ലഭിക്കും. 1 വർഷം 3,999.96 രൂപ പലിശയിനത്തിൽ ലഭിക്കും.
5. 4.5 ശതമാനം പലിശ നിരക്കിൽ 1 ലക്ഷം രൂപ നിക്ഷേപിച്ചാൽ 375 രൂപ പ്രതിമാസ പലിശയായി ലഭിക്കും. അതായത് ഒരു വർഷം 4500 രൂപ.
6. 5 ശതമാനം പലിശ നിരക്കിലാണ് പലിശ നിരക്കിൽ 1 ലക്ഷം രൂപയുടെ നിക്ഷേപത്തിന് പ്രതിമാസം 416.66 പലിശയിലൂടെ ലഭിക്കും. അതായത് ഒരു വർഷം 4999.92 രൂപ.
7. പ്രതിമാസ പലിശ നിരക്ക് 8.50 ശതമാനമാണെങ്കിൽ 1 ലക്ഷം രൂപയുടെ നിക്ഷേപത്തിന് പ്രതിമാസം ലഭിക്കുന്ന പലിശ 708.33 രൂപയായിരിക്കും.
പലിശ നിരക്ക് വർധിക്കുന്നതിന് അനുസരിച്ച് പ്രതിമാസ തുകയിലും വലിയ വ്യത്യാസം ഉണ്ടാക്കുന്നുണ്ട് എന്ന് മുകളിൽ സൂചിപ്പിച്ച കണക്കുകളിലൂടെ മനസ്സിലാക്കാം. നിക്ഷേപ തുക വർദ്ധിപ്പിക്കുന്നതിലൂടെയും പ്രതിമാസ വരുമാനത്തിൽ വർദ്ധനവ് ഉണ്ടാക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ പ്രതിമാസം എത്ര തുകയാണ് പലിശയിലൂടെ ആവശ്യമുള്ളത് എന്ന് മനസ്സിലാക്കി അതിനനുസരിച്ചുള്ള തുക നിക്ഷേപിക്കുക. പലിശ നിരക്കും കണക്കിലെടുക്കണമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
രാജ്യത്തെ പ്രധാന ബാങ്കുകൾ സ്ഥിരനിക്ഷേപത്തിന് നൽകുന്ന പലിശ നിരക്കുകൾ കൂടി ഒന്ന് പരിശോധിക്കാം
പഞ്ചാബ് നാഷണൽ ബാങ്ക്
ഏഴ് ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3.50 മുതൽ 7.25 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നത്. അതേസമയം മുതിർന്ന പൗരന്മാരുടെ തിര നിക്ഷേപങ്ങൾക്ക് 4 മുതൽ 7.75 ശതമാനം വരെ പലിശ ലഭിക്കും.
ഐസിഐസിഐ ബാങ്ക്
സാധാരണ പൗരന്മാർക്ക് 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിന് 3 ശതമാനം മുതൽ 7.10 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാരുടെ നിക്ഷേപത്തിന് 3.50 ശതമാനം മുതൽ 7.65 ശതമാനം വരെ പലിശ ലഭിക്കും.
ആക്സിസ് ബാങ്ക്
ഏഴ് ദിവസം മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകൾക്ക് ആക്‌സിസ് ബാങ്ക് 3.50 മുതൽ 7.10 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപത്തിന് 3.50 മുതൽ 7.75 ശതമാനം പലിശ ലഭിക്കും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 3.50 ശതമാനം മുതൽ 7.10 ശതമാനം വരെ പലിശയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. 400 ദിവസത്തെ നിക്ഷേപ കാലാവധിയുള്ള അമൃത കലാഷ് സ്പെഷ്യൽ സ്കീമിനാണ് 7.10 ശതമാനം പലിശ ലഭിക്കുക.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
