യുപിഐ ക്രെഡിറ്റ് കാർഡുകൾ ജനപ്രിയമായി മാറുന്നു. കാർഡ് പേയ്മെൻ്റുകളേക്കാൾ യുപിഐ പേയ്മെൻ്റുകളുടെ ഉപയോഗം വർദ്ധിച്ചതോടെയാണ് ക്രെഡിറ്റ് കാർഡുമായി യുപിഐ ലിങ്ക് ചെയ്യുന്ന സംവിധാനം എത്തിയത്. അമിതമായ കടം എടുക്കൽ രീതിയെ ഇല്ലാതാക്കാൻ വേണ്ടിയുമാണ് ഈ സംവിധാനം കൊണ്ടു വന്നത്. ക്യാഷ്ബാക്ക്, റിവാർഡ് പോയിന്റുകൾ തുടങ്ങി നിരവധി ആനുകൂല്യങ്ങൾ യുപിഐ ക്രെഡിറ്റ് കാർഡിലൂടെ ലഭിക്കും. എന്നാൽ അതിനു മുന്നേ ഇത് എങ്ങനെ പ്രവർത്തിക്കുന്നു, എവിടെ ഉപയോഗിക്കണം, എന്തൊക്കെ ശ്രദ്ധിക്കണം എന്നീ കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം.
നിങ്ങളുടെ ക്രെഡിറ്റ് കാർഡ് യുപിഐ ആപ്പുകളുമായി ലിങ്ക് ചെയ്യാം
ആദ്യം നിങ്ങളുടെ റൂപേ ക്രെഡിറ്റ് കാർഡ് ഫോൺ പേ, ഗൂഗിൾ പേ, പേടിഎം പോലുള്ള യുപിഐ ആപ്പുകളുമായി ലിങ്ക് ചെയ്യുക. നിലവിൽ, നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) പ്രകാരം റൂപേ കാർഡുകൾക്ക് മാത്രമേ ഈ സേവനം പ്രയോഗിക്കാൻ സാധിക്കുള്ളൂ. ലിങ്ക് ചെയ്താൽ യുപിഐയിലെ ഒരു ബാങ്ക് അക്കൗണ്ട് പോലെ നിങ്ങൾക്ക് ഈ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാം.
വ്യാപാര ഇടപാടുകൾക്ക് മാത്രം ഉപയോഗിക്കുക
യുപിഐ ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകൾ വ്യാപാര ഇടപാടുകൾക്ക് മാത്രമേ സാധിക്കുകയുള്ളൂ. ഇതിനർത്ഥം നിങ്ങളുടെ ലിങ്ക് ചെയ്‌ത ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് കടയുടമകൾ, റെസ്റ്റോറന്റുകൾ അല്ലെങ്കിൽ ഇ-കൊമേഴ്‌സ് വ്യാപാരികൾ എന്നിവരുമായി ഇടപാടുകൾ നടത്താം. പക്ഷേ സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്ക് പണം അയയ്ക്കുന്നതിന് കഴിയില്ല. ഇതിന് വിപരീതമായി പ്രവർത്തിച്ചാൽ പിഴ ഈടാക്കും, അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ബ്ലോക്ക് ആവാനും സാധ്യതയുണ്ട്.

ശരിയായ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുക
എല്ലാ റൂപേ ക്രെഡിറ്റ് കാർഡുകളും യുപിഐയുമായി ലിങ്ക് ചെയ്യുന്നത് നല്ലതല്ല. ഓരോ ക്രെഡിറ്റ് കാർഡും വ്യത്യസ്ത ആനുകൂല്യങ്ങൾ നൽകുന്നു. അതിനാൽ എച്ച്ഡിഎഫ്സ്, എസ്ബിഐ, ഐസിഐസിഐ എന്നീ ബാങ്കുകളുടെ റൂപേ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുക. ഇവ ഒരേ സമയം ക്യാഷ്ബാക്കും, റിവാർഡുകളും മറ്റും നേട്ടങ്ങളും ഉറപ്പാക്കും.
മറഞ്ഞിരിക്കുന്ന ചാർജുകൾ അറിഞ്ഞിരിക്കുക
റൂപേ ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള യുപിഐ ഇടപാടുകൾ സൗജന്യമാണ്. എങ്കിലും കാർഡ് നിബന്ധനകൾ പരിശോധിച്ച് അധിക ചാർജുകൾ ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കുക. നിങ്ങൾ യുപിഐയിൽ കാർഡ് അമിതമായി ഉപയോഗിച്ചാൽ നിങ്ങളുടെ ക്രെഡിറ്റ് പരിധികൾ തീർന്നു പോയേക്കാം. അതിനാൽ ഇത്തരം റിവാർഡ് പരിധികളിലല്ലെങ്കിൽ ചെറിയ ഇടപാടുകൾക്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാതിരിക്കുക.
റിവാർഡ് പോയിൻ്റുകൾ ശരിയായി ഉപയോഗിക്കാം
മിക്ക ക്രെഡിറ്റ് കാർഡുകളും ക്യാഷ്ബാക്ക്, ഗിഫ്റ്റ് വൗച്ചറുകൾ എന്നിങ്ങനെ നിരവധി ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. ചിലത് എയർ മൈലുകളായി മാറ്റാൻ സാധിക്കും. റിഡംപ്ഷൻ മൂല്യം പരിശോധിക്കുക. ഉയർന്ന മൂല്യമുള്ള റിഡംപ്ഷനുകൾ പരമാവധിയാക്കുക. ചെറിയ ഗിഫ്റ്റ് കാർഡുകൾ പോലുള്ള കുറഞ്ഞ മൂല്യമുള്ള ഇനങ്ങൾക്ക് പോയിന്റുകൾ ഉപയോഗിക്കാതിരിക്കുക.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications