പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ നിക്ഷേപകന് പരിപൂര്‍ണ സുരക്ഷിത്വം ഉറപ്പു നല്കുന്ന നിക്ഷേപ പദ്ധതികളാണ്. നിങ്ങളുടെ പണം സുരക്ഷിതമായി സൂക്ഷിക്കുവാനും ഒപ്പം മറ്റെവിടെ നിന്നും ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആദായവും
പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ നിക്ഷേപകന് പരിപൂര്‍ണ സുരക്ഷിത്വം ഉറപ്പു നല്കുന്ന നിക്ഷേപ പദ്ധതികളാണ്. നിങ്ങളുടെ പണം സുരക്ഷിതമായി സൂക്ഷിക്കുവാനും ഒപ്പം മറ്റെവിടെ നിന്നും ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആദായവും പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍ നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.

പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന അത്തരം നിക്ഷേപ പദ്ധതികളിലൊന്നാണ് മന്ത്ലി ഇന്‍കം പ്ലാന്‍ അഥവാ എംഐപികള്. ഒരു നിശ്ചിത സമയത്തിനുള്ള വലിയ ആദായമാണ് ഈ നിക്ഷേപ പദ്ധതിയിലൂടെ നിക്ഷേപകന് നേടാന്‍ സാധിക്കുക. ഓരോ മാസവും ഒരു നിശ്ചിത തുക ഈ പദ്ധതിയിലൂടെ സ്വന്തമാക്കാന്‍ നിക്ഷേപകന് സാധിക്കും.
മന്ത്ലി ഇന്‍കം പ്ലാന്‍ അഥവാ പ്രതിമാ, വരുമാന പദ്ധതിയുടെ പ്രധാന സവിശേഷത ഓരോ വര്‍ഷവും അതിന്റെ പലിശ നിരക്ക് ഉയര്‍ന്നു വരും എന്നുള്ളതാണ്.
ഈ പദ്ധതി പ്രകാരം ജോയിന്റ് അക്കൗണ്ട് ആരംഭിക്കുന്ന ആരംഭിക്കുന്ന ഏതൊരു വ്യക്തിയ്ക്കും 9 ലക്ഷം രൂപ പദ്ധതിയില്‍ നിക്ഷേപിച്ചാല്‍ പ്രതിമാസം 4,950 രൂപ പെന്ഷന് ലഭിക്കും. 6.6 ശതമാനം നിരക്കില്‍ മുതല്‍ തുകയിന്മേലുള്ള പ്രതിവര്‍ഷ പലിശ നിരക്ക് 59,400 രൂപയാണ്.
നിങ്ങള്‍ക്ക് പ്രതിമാസം ലഭിക്കുന്ന പലിശ 4,950 രൂപയാണ്. അത് ഓരോ മാസവും പിന്‍വലിക്കുവാന്‍ സാധിക്കും. ഈ രീതിയില്‍ നിങ്ങളുടെ മുതല്‍ തുകയില്‍ യാതൊരു തരത്തിലും ബാധിക്കാതെ തന്നെ എല്ലാ മാസവും കൃത്യമായി പലിശ സ്വന്തമാക്കാന്‍ സാധിക്കും. പദ്ധതി മെച്വൂരിറ്റ് കാലാവധി പൂര്‍ത്തിയാകുന്ന സമയത്ത് നിങ്ങള്‍ക്ക് മുതല്‍ തുകയും ലഭിക്കും.
5 വര്‍ഷമാണ് പദ്ധതിയുടെ മെച്വൂരിറ്റി കാലാവധി. അത്രയും വര്‍ഷം നിങ്ങള്‍ക്ക് എല്ലാ മാസവും 4,950 രൂപ പലിശ ലഭിച്ചു കൊണ്ടേയിരിക്കും. താത്പര്യമുള്ള നിക്ഷേപകര്‍ക്ക് മെച്വൂരിറ്റി കാലാവധി ഉയര്‍ത്തുകയും ചെയ്യാം.
ഇനി ഒരു വ്യക്തി സിംഗിള്‍ അക്കൗണ്ട് ആണ് ആരംഭിക്കുന്നതെങ്കില്‍ 4.5 ലക്ഷം രൂപ നിക്ഷേപിക്കാം. ജോയിന്റ് അക്കൗണ്ട് ആകുമ്പോഴാണ് നിക്ഷേപം 9 ലക്ഷമാക്കുവാന് സാധിക്കുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
