കുട്ടികൾക്കും പ്രായമായവർക്കും ചെറുപ്പക്കാർക്കും എല്ലാ പ്രായക്കാർക്കും വേണ്ടി നിരവധി തരത്തിലുള്ള സമ്പാദ്യ പദ്ധതികൾ പോസ്റ്റ് ഓഫീസ് നടത്തുന്നുണ്ട്. സുരക്ഷിത നിക്ഷേപത്തിൻ്റെയും മികച്ച വരുമാനത്തിൻ്റെയും കാര്യത്തിൽ ഈ സ്കീമുകൾ വളരെ ജനപ്രിയമാണ്. നിക്ഷേപത്തോടൊപ്പം സ്ഥിരമായ വരുമാനവും നിങ്ങൾക്ക് വേണമെങ്കിൽ, പോസ്റ്റ് ഓഫീസിൻ്റെ പ്രതിമാസ വരുമാന പദ്ധതി ഒരു മികച്ച തിരഞ്ഞെടുപ്പാകും. പദ്ധതിയിൽ ഒറ്റത്തവണ നിക്ഷേപം നടത്തിയാൽ അടുത്ത മാസം മുതൽ തന്നെ പലിശ ലഭിച്ചു തുടങ്ങും. പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയാം.
പ്രതിമാസ വരുമാന പദ്ധതി
5 വർഷത്തേക്ക് ഒറ്റത്തവണ നിക്ഷേപിക്കുകയും പലിശ വരുമാനം പ്രതിമാസത്തിൽ ലഭിക്കുകയും ചെയ്യുന്ന പദ്ധതിയാണിത്. നികുതി ഇളവുകളൊന്നും ഇല്ലാത്ത പദ്ധതിയിൽ നിന്ന് ലഭിക്കുന്ന പലിശ മൊത്ത വരുമാനത്തിനൊപ്പം ചേർത്ത് നികുതി ഈടാക്കും. 18 വയസോ അതിൽ കൂടുതലോ പ്രായമുള്ള ആർക്കും ഈ സ്കീമിൽ നിക്ഷേപിക്കാം.
പലിശ നിരക്ക്
പോസ്റ്റ് ഓഫീസിൻ്റെ വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങൾ പരിശോധിച്ചാൽ ഈ പദ്ധതി നിക്ഷേപത്തിന് 7.4 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. അക്കൗണ്ട് തുറന്ന് ഒരു മാസത്തിന് ശേഷം പലിശ ലഭിക്കും. അതായത് നിക്ഷേപത്തിൻ്റെ അടുത്ത മാസം മുതൽ സ്ഥിരമായ വരുമാനം പദ്ധതി ഉറപ്പ് നൽകുന്നു.

അക്കൗണ്ട് തുറക്കാം
വെറും 1000 രൂപ മുതൽമുടക്കിൽ നിങ്ങൾക്ക് പോസ്റ്റ് ഓഫീസ് എംഐഎസിൽ അക്കൗണ്ട് തുറക്കാം. സിംഗിൾ, ജോയിൻ്റ് അക്കൗണ്ട് എന്നിങ്ങനെ രണ്ട് തരത്തിൽ അക്കൗണ്ട് തുറക്കാം. സിംഗിൾ അക്കൗണ്ട് ഉടമയ്ക്ക് പരമാവധി 9 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ഒരു ജോയിൻ്റ് അക്കൗണ്ടിന് പരമാവധി 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. പ്രതിമാസ വരുമാന പദ്ധതിയിൽ നിക്ഷേപിക്കുന്നതിന്, പോസ്റ്റ് ഓഫീസിൽ ഒരു സേവിംഗ്സ് അക്കൗണ്ട് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്.
എല്ലാ മാസവും 5000 രൂപ വരുമാനം
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ നിങ്ങൾ 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ 7.4 ശതമാനം പലിശ നിരക്കിൽ എല്ലാ മാസവും 3,083 രൂപ പലിശ വരുമാനം ലഭിക്കും, പരമാവധി 9 ലക്ഷം രൂപ നിക്ഷേപിക്കുമ്പോൾ, എല്ലാ മാസവും പലിശ വരുമാനം 5550 രൂപയാകും.

എല്ലാ മാസവും 9,250 രൂപ വരുമാനം
നിങ്ങൾ ഒരു ജോയിൻ്റ് അക്കൗണ്ട് തുറന്ന് നിയമങ്ങൾ അനുസരിച്ച് 15 ലക്ഷം രൂപ ഒറ്റത്തവണ നിക്ഷേപിച്ചാൽ 7.4% നിരക്കിൽ എല്ലാ മാസവും 9,250 രൂപ വരുമാനം ലഭിക്കും. 5 വർഷം പൂർത്തിയാകുന്നതിന് മുമ്പ് നിക്ഷേപകൻ മരിക്കുകയാണെങ്കിൽ, അക്കൗണ്ട് ക്ലോസ് ചെയ്യുകയും നിക്ഷേപ തുക നോമിനിക്കോ നിയമപരമായ അവകാശികൾക്കോ തിരികെ നൽകുകയും ചെയ്യും. സ്കീം അവസാനിക്കുന്ന അവസാന മാസം വരെ പലിശ നൽകും.
കാലവധിക്ക് മുൻപ് പിൻവലിക്കാൻ
സ്കീമിൻ്റെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്യണമെങ്കിൽ ചില നിബന്ധനകളുണ്ട്. അതിൽ ആദ്യത്തേത് നിക്ഷേപ തീയതി മുതൽ ഒരു വർഷം പൂർത്തിയാകണമെന്നാണ്. ഒരു വർഷത്തിനു ശേഷവും അക്കൗണ്ട് തുറന്ന് 3 വർഷത്തിന് മുമ്പും അക്കൗണ്ട് ക്ലോസ് ചെയ്താൽ നിക്ഷേപ തുകയുടെ 2 ശതമാനം കിഴിച്ച് ബാക്കി തുക നൽകും. 3 വർഷത്തിന് ശേഷവും അക്കൗണ്ട് തുറന്ന തീയതി മുതൽ 5 വർഷത്തിന് മുമ്പും അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെങ്കിൽ നിക്ഷേപ തുകയുടെ 1 ശതമാനം കുറയ്ക്കുകയും ബാക്കി തുക നൽകുകയും ചെയ്യും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
