എല്‍ഐസി ഉപയോക്താവാണോ? പ്രതിമാസം 10,000 രൂപ ലഭിക്കുന്ന ഈ പദ്ധതിയെക്കുറിച്ച് അറിയാമോ ?

60 വയസ്സിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയാണ് എല്‍ഐസി പ്രധാന്‍ മന്ത്രി വയ വന്ദന യോജന(പിഎംവിവിവൈ). 10 വര്‍ഷക്കാലത്തേക്ക് ഉറപ്പായ പെന്‍ഷനാണ് പദ്ധതി ഉപയോക്താക്കള്‍ക്ക് ലഭിക്കുക.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

60 വയസ്സിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയാണ് എല്‍ഐസി പ്രധാന്‍ മന്ത്രി വയ വന്ദന യോജന(പിഎംവിവിവൈ). 10 വര്‍ഷക്കാലത്തേക്ക് ഉറപ്പായ പെന്‍ഷനാണ് പദ്ധതി ഉപയോക്താക്കള്‍ക്ക് ലഭിക്കുക. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) രാജ്യത്തെ മുതിര്‍ന്ന പൗരന്മാര്‍ക്കായി വാഗ്ദാനം ചെയ്യുന്ന സാമൂഹ്യ സുരക്ഷാ പദ്ധതിയാണ് പിഎംവിവിവൈ. 7.40 ശതമാനമാണ് പദ്ധതിയലൂടെ ലഭിക്കുന്ന വാര്‍ഷിക പലിശ നിരക്ക്. പ്രതിമാസ നിരക്കിലാണ് പലിശ ലഭിക്കുക.

 
എല്‍ഐസി ഉപയോക്താവാണോ? പ്രതിമാസം 10,000 രൂപ ലഭിക്കുന്ന ഈ പദ്ധതിയെക്കുറിച്ച് അറിയാമോ ?

എല്‍ഐസി വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായോ, നേരിട്ടോ പദ്ധതിയില്‍ അംഗമാകാവുന്നതാണ്. നേരത്തെ 2020 മാര്‍ച്ച് 31ന് പദ്ധതി അവസാനിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് 2023 മാര്‍ച്ച് വരെ അടുത്ത മൂന്ന് സാമ്പത്തിക വര്‍ഷത്തേക്ക് കൂടി കേന്ദ്ര സര്‍ക്കാര്‍ പിഎംവിവിവൈ പദ്ധതി ദീര്‍ഘിപ്പിക്കുകയാണുണ്ടായത്.

 

60 വയസ്സ് പൂര്‍ത്തിയായ രാജ്യത്തെ ഏത് വ്യക്തിയ്ക്കും പിഎംവിവിവൈ പദ്ധതിയില്‍ അംഗമാകാം. 10 വര്‍ഷക്കാലയളവിലേക്ക് പ്രതിമാസ, പാദ, അര്‍ധ വാര്‍ഷിക, വാര്‍ഷിക അടിസ്ഥാനത്തില്‍ ഉറപ്പുള്ള പെന്‍ഷന്‍ ആദായം ഉപയോക്താവിന്റെ കൈകളിലെത്തും.

അടല്‍ പെന്‍ഷന്‍ യോജന; ദിവസം 7 രൂപ വീതം നിക്ഷേപിക്കൂ, ഓരോ മാസവും ഈ തുക നേടാം!അടല്‍ പെന്‍ഷന്‍ യോജന; ദിവസം 7 രൂപ വീതം നിക്ഷേപിക്കൂ, ഓരോ മാസവും ഈ തുക നേടാം!

പ്രതിമാസം 1,000 രൂപ, പാദ വാര്‍ഷികത്തില്‍ 3,000 രൂപ, അര്‍ധ വാര്‍ഷികം 6,000 രൂപ , വാര്‍ഷികം 12,000 രൂപ എന്നിങ്ങനെയാണ് പിഎംവിവിവൈയുടെ ചുരുങ്ങിയ പെന്‍ഷന്‍ നിശ്ചയിച്ചിരിക്കുന്നത്. മാസം 9,250 രൂപ, പാദത്തില്‍ 27,750 രൂപ, അര്‍ധവാര്‍ഷികത്തില്‍ 55,500 രൂപ, വാര്‍ഷികത്തില്‍ 1,11,000 എന്നിങ്ങനെയാണ് പരമാവധി പെന്‍ഷന്‍ തുക.

പോളിസി കാലാവധി 10 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അവസാന പെന്‍ഷനും പര്‍ച്ചേസിംഗ് വിലയുമുള്‍പ്പെടെ ഒറ്റത്തവണ ഉപയോക്താവിന് ലഭിക്കും. മൂന്ന് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോക്താവിന് പര്‍ച്ചേസ് വിലയുടെ 75 ശതമാനം വരെ വായ്പയായി ലഭിക്കും. ഉപയോക്താവിനോ പങ്കാളിക്കോ ചികിത്സാ ആവശ്യത്തിന് പര്‍ച്ചേസ് വിലയുടെ 98 ശതമാനവും പിന്‍വലിക്കാം.

സമ്പത്ത് സൃഷ്ടിക്കുവാന്‍ എന്തിന് ദീര്‍ഘകാല നിക്ഷേപങ്ങള്‍ തെരഞ്ഞെടുക്കണം? അറിയാംസമ്പത്ത് സൃഷ്ടിക്കുവാന്‍ എന്തിന് ദീര്‍ഘകാല നിക്ഷേപങ്ങള്‍ തെരഞ്ഞെടുക്കണം? അറിയാം

പെന്‍ഷന്‍ നല്‍കുന്നത് ഏത് രീതിയിലാണോ അതിനെ അടിസ്ഥാനമാക്കി പര്‍ച്ചേസ് ചെയ്ത ദിവസം മുതല്‍ 1 വര്‍ഷത്തിന് ശേഷമോ, 6 മാസങ്ങള്‍ക്ക് ശേഷമോ, 3 മാസങ്ങള്‍ക്ക് ശേഷമോ 1 മാസത്തിന് ശേഷമോ പെന്‍ഷന്റെ ആദ്യ ഇന്‍സ്റ്റാള്‍മെന്റ് നല്‍കും.

ഉപയോക്താവിന്റെ മരണംസംഭവിക്കുന്ന സാഹചര്യങ്ങളില്‍ ആ വ്യക്തിയുടെ നിയമപരമായുള്ള പിന്‍ഗാമിക്ക് തുക തിരികെ നല്‍കും.

Read more about: lic
English summary

earn up to 1000 monthly; know more about lic pradhan manthri vaya vandana yojana scheme |എല്‍ഐസി ഉപയോക്താവാണോ? പ്രതിമാസം 10,000 രൂപ ലഭിക്കുന്ന ഈ പദ്ധതിയെക്കുറിച്ച് അറിയാമോ ?

earn up to 1000 monthly; know more about lic pradhan manthri vaya vandana yojana scheme
Story first published: Tuesday, May 18, 2021, 21:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X