വായ്പാ ബാധ്യതകള്‍ വേഗത്തില്‍ തീര്‍ക്കാം; തിരിച്ചടവില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നിങ്ങള്‍ ഒരു വായ്പ എടുത്തു എന്ന് പറയുമ്പോള്‍ തന്നെ അതില്‍ വ്യക്തമാകുന്നത് നിങ്ങളുടെ ആസ്തി വരുമാനത്തില്‍ നിന്നുകൊണ്ട് ജീവിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നില്ല എന്നതാണ്. വായ്പ എടുത്ത് കഴിഞ്ഞ് വീണ്ടും ഏതെങ്കിലും തരത്തിലുള

നിങ്ങള്‍ ഒരു വായ്പ എടുത്തു എന്ന് പറയുമ്പോള്‍ തന്നെ അതില്‍ വ്യക്തമാകുന്നത് നിങ്ങളുടെ ആസ്തി വരുമാനത്തില്‍ നിന്നുകൊണ്ട് ജീവിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നില്ല എന്നതാണ്. വായ്പ എടുത്ത് കഴിഞ്ഞ് വീണ്ടും ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ബാധ്യതകളുണ്ടായാല്‍ സംഗതി വീണ്ടും വഷളാകും. സാമ്പത്തികമായി നിങ്ങള്‍ പ്രതിസന്ധിയിലാണെങ്കില്‍ നിങ്ങളുടെ വായ്പകള്‍ എങ്ങനെ കൈകാര്യം ചെയ്യും എന്ന വ്യക്തമായ ആസൂത്രണം നിങ്ങള്‍ക്ക് എപ്പോഴുമുണ്ടായിരിക്കണം എന്നത് സുപ്രധാനമായ കാര്യമാണ്. അല്ലാതെ അത്തരമൊരു സാഹചര്യത്തില്‍ പൂര്‍ണമായും കീഴടങ്ങുകയല്ല വേണ്ടത്.

വായ്പാ ബാധ്യതകള്‍ വേഗത്തില്‍ തീര്‍ക്കാം; തിരിച്ചടവില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ആദ്യമായി നിങ്ങളുടെ മുഴുവന്‍ വായ്പകളുടെയും സമ്പൂര്‍ണ വിവരങ്ങള്‍ പട്ടികപ്പെടുത്തുകയാണ് വേണ്ടത്. ശേഷം അവയെ പലിശ നിരക്കിന്റെ അടിസ്ഥാനത്തില്‍ ക്രമീകരിക്കുക. ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് ആദ്യം വരുന്ന വായ്പ എന്ന ക്രമത്തിലായിരിക്കണം പട്ടികപ്പെടുത്തേണ്ടത്. ഉദാഹരണത്തിന് നിങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉണ്ടെങ്കില്‍ അതായിരിക്കും ഏറ്റവും കൂടുതല്‍ പലിശ ഈടാക്കുന്നത്. അപ്പോള്‍ പട്ടികയില്‍ ആദ്യത്തെത് തീര്‍ച്ചയായും ക്രെഡിറ്റ് കാര്‍ഡ് തന്നെ. വ്യക്തിഗത വായ്പകള്‍ എടുത്തിട്ടുണ്ടെങ്കില്‍ അതായിരിക്കും രണ്ടാമത് വരിക. പിന്നീട് വരുന്നത് വാഹന വായ്പകള്‍ ആയിരിക്കും.

ഇത്തരത്തില്‍ എല്ലാ വായ്പകളും കൃത്യമായി ക്രമീകരിക്കുക. തിരിച്ചടവിലും ഏറ്റവും പ്രധാന്യം നല്‍കേണ്ടത് ഏറ്റവും കൂടുതല്‍ പലിശ നിരക്കുള്ള വായ്പയ്ക്കാണ്. ഉയര്‍ന്ന പലിശ നിരക്കുള്ള വായ്പ ആദ്യം അടച്ചു തീര്‍ക്കുന്നതിലെ യുക്തിയും ലളിതമാണ്. അത്രയും തുക പലിശ ഇനത്തില്‍ നമുക്ക് ലാഭിക്കാം എന്നത് തന്നെ അതിന്റെ കാരണം. ഏറ്റവും കൂടുതല്‍ പലിശ നിരക്കുള്ള വായ്പ അടച്ചു തീര്‍ത്താല്‍ ആ വ്യക്തിയുടെ കൈയ്യില്‍ പിന്നീട് ധാരാളം പണമുണ്ടാകുമെന്നര്‍ഥം.

എന്നാല്‍ ചില ഗവേഷകര്‍ റിവേഴ്സ് സ്ട്രാറ്റജിയും ചില വ്യക്തികളില്‍ ഗുണകരമായി പ്രവര്‍ത്തിക്കുന്നുവെന്ന് വിലയിരുത്തലുകള്‍ നടത്തിയിട്ടുണ്ട്. അതായത് ഈ തന്ത്രം പ്രകാരം, ഏറ്റവും കുറവ് പലിശയുള്ള വായ്പ ആദ്യം വേഗത്തില്‍ അടച്ചു തീര്‍ക്കുക. നിങ്ങള്‍ക്ക് തിരിച്ചടവ് ഏറ്റവും എളുപ്പമുള്ള വായ്പ വേഗം തിരിച്ചടയ്ക്കുക എന്നത് തന്നെ

ഉദാഹരണത്തിന് ഒരു വ്യക്തിയ്ക്ക് ഉപഭോക്തൃ വായ്പയായി 35,000 രൂപയും ക്രെഡിറ്റ് കാര്‍ഡ് വായ്പയായി 1 ലക്ഷം രൂപയുമുണ്ടെന്ന് കരുതുക. ക്രെഡിറ്റ് കാര്‍ഡ് വായ്പ തിരിച്ചടക്കുന്നതിന് പ്രാധാന്യം നല്‍കുന്നതിന് പകരം ചെറിയ തുകയുള്ള ഉപഭോക്തൃ വായ്പ അയാള്‍ക്ക് ആദ്യം അടച്ചു തീര്‍ക്കാം. ചില വ്യക്തികള്‍ക്ക് ഈ തന്ത്രം ഗുണകരമായാണ് കാണുന്നത്. എന്തെന്നാല്‍ ചെറിയ വായ്പ വേഗത്തില്‍ അടച്ചു തീര്‍ക്കുന്നതോടെ അയാളില്‍ ആത്മവിശ്വാസം ഉയരുകയും മറ്റ് ഉയര്‍ന്ന വായ്പകള്‍ കൂടി അതേ ഈര്‍ജത്തോടെ തിരിച്ചടയ്ക്കുവാനുള്ള ആവേശം ആ വ്യക്തിയില്‍ ഇതുകാരണമുണ്ടാകുമെന്നുമാണ് ഗവേഷകര്‍ പറയുന്നത്.

ഇനി ചെറിയ പലിശ നിരക്കുള്ള ഒരു വായ്പയെടുത്ത് മറ്റ് ഉയര്‍ന്ന പലിശയുള്ള വായ്പകള്‍ അടച്ചു തീര്‍ക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ അക്കാര്യവും പരിഗണിക്കാവുന്നതാണ്. ഉദാഹരണത്തിന് നിങ്ങള്‍ക്കൊരു കാര്‍ വായ്പയും വ്യക്തിഗത വായ്പയും തിരിച്ചടവ് ബാക്കിയുള്ള ഒരു ക്രെഡിറ്റ് കാര്‍ഡും ഒരു ഭവന വായ്പയുമുണ്ടെന്ന് കരുതുക. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഭവന വായ്പാ ദാതാവിനെ സമീപിച്ച് ഒരു വായ്പാ ടോപ്പ് അപ്പിന് അപേക്ഷിക്കാവുന്നതാണ്.

അതല്ലെങ്കില്‍ സ്ഥിര നിക്ഷേപത്തിന്മേലോ മറ്റ് സെക്യൂരിറ്റികളിലന്മേലോ വായ്പ എടുക്കുന്നതിനെക്കുറിച്ചും ആലോചിക്കാവുന്നതാണ്. അത്തരം വായ്പകള്‍ക്ക് ക്രെഡിറ്റ് കാര്‍ഡുകളേക്കാളും വ്യക്തിഗത വായ്പകളേക്കാളും കുറഞ്ഞ പലിശ നിരക്കേ ഉണ്ടാവുകയുള്ളൂ. നിങ്ങള്‍ക്ക് അനുയോജ്യമായ രീതി ഏതെന്ന് ആലോചിച്ചു കണ്ടെത്തേണ്ടത് നിങ്ങള്‍ തന്നെയാണ്. എന്നിരുന്നാലും നിങ്ങളുടെ വായ്പ കുന്നുകൂടുകയാണെങ്കില്‍ അത് തിരിച്ചടയ്ക്കുവാനുള്ള ആസൂത്രണം നടത്തേണ്ടതുണ്ട്.

വായ്പാ ബാധ്യതകളെല്ലാം അവസാനിച്ച് നിങ്ങളുടെ നിക്ഷേപത്തിന്മേല്‍ ആദായം ലഭിച്ചു തുടങ്ങുമ്പോഴാണ് നിങ്ങള്‍ ദീര്‍ഘ കാലത്തേക്ക് സമ്പത്ത് സൃഷ്ടിക്കുവാന്‍ ആരംഭിക്കുന്നത്. വായ്പകളെ കൂടുതലായി ആശ്രയിക്കുന്നത് ഒഴിവാക്കേണ്ടുന്ന ശീലമാണ്. നിങ്ങളുടെ വരുമാനം മാനദണ്ഡമാക്കി സാമ്പത്തിക ലക്ഷ്യങ്ങള്‍ നിശ്ചയിക്കുന്നതാണ് അഭികാമ്യം.

പല ധനകാര്യ സ്ഥാപനങ്ങളും മോഹന വാഗ്ദാനങ്ങളുമായി നിങ്ങള്‍ക്ക് മുന്നിലുണ്ട്. പ്രീ അപ്രൂവ്ഡ് ലോണ്‍, കുറഞ്ഞ പലിശ നിരക്ക്, ഉപയോഗിക്കുന്നതിന് മാത്രം പലിശ തുടങ്ങി ഓഫറുകള്‍ നിരവധിയാണ്. എന്നാല്‍ എപ്പോഴും വായ്പകള്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമെടുക്കുക എന്നത് പ്രധാനമാണ്. ഇത്തരം പ്രലോഭനങ്ങള്‍ വരുമ്പോള്‍ ഓടിച്ചെന്ന് വായ്പാ ബാധ്യതയ്ക്ക് തലവയ്ക്കാതെ അവയെ വിമര്‍ശ ബുദ്ധിയോടെ നോക്കിക്കാണേണ്ടതുണ്ട്. ഇത്തരം ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കടക്കെണിയില്‍ വീഴാതെ സാമ്പത്തിക സുരക്ഷിതത്വത്തോടെ മുന്നോട്ട് പോകാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X