എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ (ഇപിഎഫ്) അംഗമായിട്ടുള്ള എല്ലാ ജീവനക്കാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുനന പദ്ധതിയാണ് എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്കിഡ് ഇന്‍ഷുറന്‍സ് സ്കീം 1976 അഥവാ ഇഡിഎല്‍ഐ സ്കീം.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ (ഇപിഎഫ്) അംഗമായിട്ടുള്ള എല്ലാ ജീവനക്കാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുനന പദ്ധതിയാണ് എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്കിഡ് ഇന്‍ഷുറന്‍സ് സ്കീം 1976 അഥവാ ഇഡിഎല്‍ഐ സ്കീം. പദ്ധതിയില്‍ ചേരുന്ന ജീവനക്കാരന്റെ പരമാവധി വേതനം 15,000 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. അതിന്റെ 0.5 ശതമാനമെന്ന വളരെ ചെറിയൊരു തുകമാത്രമാണ് തൊഴില്‍ ദാതാവിന്റെ വിഹിതമായുള്ളത്.

അതേ സമയം ഈ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഗുണഭോക്താവ് ആകുന്നതിന് ജീവനക്കാരന് വിഹിതമൊന്നും നല്‍കേണ്ടതില്ല എന്നതും പ്രത്യേകതയാണ്. ഇഡിഎല്‍ഐ ഇന്‍ഷുറന്‍സ് പദ്ധതിയ്ക്ക് കീഴില്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന നേട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ വീണ്ടും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. നേരത്തേ പദ്ധതി പ്രകാരം ഇഡിഎല്‍ഐ സ്കീമില്‍ അംഗമായ വ്യക്തി മരണപ്പട്ടാല്‍ നല്‍കിയിരുന്ന പരമാവധി തുക 6 ലക്ഷം രൂപയായിരുന്നു. ഇപ്പോഴത് 7 ലക്ഷം രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്.
ഇഡിഎല്‍ഐ സ്കീമിന് കീഴില്‍ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ തുക 2.50 ലക്ഷം രൂപയാണ്. 2 വര്‍ഷത്തെ കാലയളവിലേക്ക് 2018 ഫെബ്രുവരി 15നാണ് പദ്ധതി ആരംഭിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ ഇത് വീണ്ടും ദീര്‍ഘിപ്പിക്കുകയായിരുന്നു. കോവിഡ് 19 രോഗം കാരണം മരണപ്പെട്ട വ്യക്തികളുടെ കുടുംബങ്ങള്‍ക്ക് ഇത് ആശ്വാസകരമാകും.
മരണത്തിന് മുമ്പുള്ള 12 മാസങ്ങളില്‍ തൊഴില്‍ സ്ഥാപനം മാറുകയും എന്നാല്‍ പദ്ധതി അംഗത്വം തുടരുകയും ചെയ്ത ജീവനക്കാര്‍ക്കും അവരുടെ കുടുംബത്തിന് മരണാനന്തര സഹായമായി ചുരുങ്ങിയത് 2.50 ലക്ഷം രൂപയുടേയും പരമാവധി 7 ലക്ഷം രൂപയുടേയും സാമ്പത്തീക സഹായം ലഭിക്കും.
ഈ എസ്ഐപി നിക്ഷേപത്തിലൂടെ നിങ്ങള്‍ക്ക് നേടാം 10 കോടി; മാസം എത്ര രൂപ നിക്ഷേപിക്കണമെന്നറിയേണ്ടേ?
മരണപ്പെട്ട ജീവനക്കാരന് തുടര്‍ച്ചയായ 12 വര്‍ഷത്തേക്ക് ഒരേ സ്ഥാപനത്തില്‍ തൊഴിലെടുക്കുകയും ഇഡിഎല്‍ഐ സ്കീമില്‍ അംഗമുള്ള വ്യക്തിയായിരിക്കുകയും ചെയ്തെങ്കില്‍ മാത്രമേ നേരത്തേ ഇന്‍ഷുറന്‍സ് ആനുകൂല്യം നല്കിയിരുന്നുള്ളൂ.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
