ഏതൊരാളുടെയും പ്രധാന ആഗ്രഹങ്ങളിലൊന്നായിരിക്കും യാത്രകൾ. പ്രത്യേകിച്ച് സമൂഹമാധ്യമങ്ങളുടെയും യൂട്യൂബിന്റെയും കടന്നുവരവോടെ യാത്ര വ്ലോഗർമാർ നമ്മളെ വല്ലാതെ കൊതിപ്പിക്കുന്നുമുണ്ട്. വ്യത്യസ്ത സാഹചര്യങ്ങളിൽ, വ്യത്യസ്ത രീതിയിൽ യാത്ര ചെയ്യാൻ പറ്റുന്ന സ്ഥലങ്ങളുടെ പട്ടിക അനുദിനം കൂടിക്കൊണ്ടിരിക്കുന്നു. എന്നാൽ പലരും ഇത് സ്വപ്നം മാത്രമായി കൊണ്ടു നടക്കുന്നു കുറച്ചു കഴിയുമ്പോൾ ഉപേക്ഷിക്കുന്നു. ഇതിനുള്ള പ്രധാന കാരണം സാമ്പത്തിക കാര്യങ്ങൾ കൃത്യമായി ആസൂത്രണം ചെയ്യാൻ സാധിക്കാത്തതാണ്. പ്രത്യേകിച്ച് റിട്ടയർമെന്റ് പ്ലാനിംഗിൽ വീഴ്ച വരുത്തുന്നത്.
ജോലിയുള്ള സാഹചര്യത്തിലാണെങ്കിൽ പലപ്പോഴും നിങ്ങളുടെ ഉത്തരവാദിത്വങ്ങൾ യാത്രകൾക്ക് തടസ്സമായേക്കാം. ദീർഘമായ അവധി കിട്ടുന്നതും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതും ബുദ്ധിമുട്ടായി നിങ്ങൾക്ക് തോന്നാം. എന്നാൽ ഉത്തരവാദിത്വങ്ങളെല്ലാം കഴിഞ്ഞൊരു യാത്ര പോയാലോ? നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളിലേക്ക്, നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ആളുകളോടൊപ്പം. അത് സാധ്യമാകും. ജോലിയിൽ നിന്നെല്ലാം വിരമിച്ച ശേഷം സാമ്പത്തിക കാര്യങ്ങൾ കൃത്യമായി ആസൂത്രണം ചെയ്ത് യാത്ര പോകാം. എങ്ങനെയെന്നല്ലേ? ഇതാ, ഇങ്ങനെ...
1. നിങ്ങളുടെ യാത്ര എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുക
ആദ്യ പടി നിങ്ങളുടെ യാത്ര എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുന്നതാണ്. അതിന് നിങ്ങൾ തനിയെ യാത്ര ചെയ്യാനാണോ ജീവിത പങ്കാളിക്കോ കുടുംബത്തിനൊ ഒപ്പമോ അതുമല്ലെങ്കിൽ സുഹൃത്തുക്കൾക്ക് ഒപ്പമാണോ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന കാര്യത്തിൽ വ്യക്തത വരുത്തണം. അതുപോലെ തന്നെ എന്ത് തരത്തിലുള്ള വിനോദമാണ് നിങ്ങൾ കൂടുതൽ ഇഷ്ടപ്പെടുന്നതെന്നും ഉദ്ദാഹരണത്തിന് ഉത്സവങ്ങളാണോ, മനോഹരമായ പ്രകൃതി ഭംഗിയാണോ അതുമല്ലെങ്കിൽ ആരാധനാലയങ്ങളാണോ? ഒരു ട്രാവൽ ഏജന്റിന്റെ സഹായത്തോടെയാണോ അതോ തനിയെ യാത്ര ആസൂത്രണം ചെയ്യാനാണോ ആഗ്രഹിക്കുന്നതെന്നും കണ്ടെത്തണം. അവസാനമായി ഇടയ്ക്ക് ഇടയ്ക്ക് യാത്രകൾ ചെയ്യുന്നതാണോ അതോ ദീർഘകാലത്തേയ്ക്ക് ഒരു ഒറ്റ യാത്രയാണോ കൂടുതൽ സൗകര്യമെന്നും അറിയുക. അനുയോജ്യമായത് തിരഞ്ഞെടുക്കാം.

2. യാത്ര ചെലവ് കണക്കാക്കാം
അടുത്തതായി, നിങ്ങളുടെ സ്വപ്ന യാത്രയുടെ ആകെ ചെലവ് കണക്കാക്കേണ്ടതുണ്ട്. നിങ്ങളുടെ യാത്രാ ചെലവ് ലക്ഷ്യസ്ഥാനം, യാത്രയുടെ ദൈർഘ്യം, താമസത്തിന്റെ തരം, യാത്രാ ടിക്കറ്റുകളുടെ ചെലവുകൾ എന്നിങ്ങനെ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കും. ഉദാഹരണത്തിന്, നിങ്ങളുടെ പങ്കാളിക്കൊപ്പം ഒരു മാസത്തെ യൂറോപ്പ് യാത്രയ്ക്ക് 20 മുതൽ 30 ലക്ഷം രൂപ വരെ ചിലവാകും. കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ സാധിക്കുന്ന നിരവധി സ്ഥലങ്ങളും രീതകളുമുണ്ട്. ഇത് കണ്ടെത്തുന്നതിന് ഇന്റർനെറ്റിന്റെയോ ഒരു ട്രാവൽ ഏജന്റിന്റിയോ സഹായം തേടാം.
3. വീട്ടിലെ ഉത്തരവാദിത്വങ്ങൾ ആസൂത്രണം ചെയ്യാം
നിങ്ങൾക്ക് ആശ്രിതർ, വളർത്തുമൃഗങ്ങൾ, അല്ലെങ്കിൽ പേരക്കുട്ടികളെയോ പ്രായമായ മാതാപിതാക്കളെയോ പരിപാലിക്കുന്നത് പോലുള്ള പ്രതിബദ്ധതകൾ ഉണ്ടെങ്കിൽ, നിങ്ങളുടെ യാത്ര അവരെ എങ്ങനെ ബാധിക്കുമെന്ന് പരിഗണിക്കുക. അവരുടെ പരിചരണത്തിനായി മുൻകൂട്ടി ക്രമീകരിക്കുന്നത് നിങ്ങൾ അകലെയായിരിക്കുമ്പോൾ മനസ്സമാധാനം ഉറപ്പാക്കുന്നു.
4. ഒരു എമർജൻസി ഫണ്ടുണ്ടാക്കാം
ഒരു എമർജൻസി ഫണ്ട് ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും പ്രധാനമാണ്. പ്രത്യേകിച്ച് യാത്ര ചെയ്യുന്ന സാഹചര്യങ്ങളിൽ. അപ്രതീക്ഷിത ചെലവുകൾ ഉണ്ടായാൽ, കുടുംബാംഗങ്ങളെ ആശ്രയിച്ച് വിദേശത്തേക്ക് പണം കൈമാറുന്നതിനേക്കാൾ ഫണ്ടുകൾ ഉടനടി ലഭ്യമാകുന്നത് കൂടുതൽ സൗകര്യപ്രദമാണ്, ഇത് ചിലപ്പോൾ സങ്കീർണ്ണവും സമയമെടുക്കുന്നതുമാണ്. കൃത്യമായ ആസൂത്രണത്തിലൂടെ അതും സാധ്യമാക്കാം.
5. ഒരു യാത്രാ ഫണ്ടും നിക്ഷേപ തന്ത്രവും സജ്ജമാക്കുക
അടുത്തതായി, നിങ്ങൾക്ക് ഒരു നിക്ഷേപ തന്ത്രം ഉണ്ടായിരിക്കണം. നിങ്ങളുടെ വിരമിക്കൽ ആസൂത്രണം ഉൾപ്പെടെ നിങ്ങളുടെ നിലവിലെ സാമ്പത്തിക ലക്ഷ്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. വിരമിക്കലിനുശേഷം നിങ്ങളുടെ യാത്ര ആസൂത്രണം ചെയ്യുന്നത് വിശാലമായ വിരമിക്കൽ ആസൂത്രണത്തിന്റെ ഭാഗമാണ്.
More From GoodReturns

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

സ്വാതന്ത്ര്യദിന അവധി: ബാങ്ക് അടച്ചിട്ടാലും ഇ.എം.ഐയും എസ്.ഐ.പിയും മുടങ്ങുമോ?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?



Click it and Unblock the Notifications