ഒരോ കുട്ടിയും ജനിക്കുമ്പോൾ മുതൽ തന്നെ വലിയ സ്വപ്നങ്ങളാണ് അവരുടെ മാതാപിതാക്കൾക്കുള്ളത്. വിദ്യാഭ്യാസം, ജോലി, വിവാഹം തുടങ്ങി മുന്നിലുള്ള കാര്യങ്ങളൊക്കെയും അവർ അപ്പോൾ മുതൽ സ്വപ്നം കണ്ടുതുടങ്ങാറുണ്ട്. ഏറ്റവും കുറഞ്ഞപക്ഷം മികച്ച വിദ്യാഭ്യാസം ഉറപ്പാക്കണമെന്നെങ്കിലും ചിന്തിക്കുന്നവരാണ് ഓരോ മാതാപിതാക്കളും. എന്നാൽ, വിദ്യാഭ്യാസ ചെലവുകളാകട്ടെ ദിനംപ്രതി കൂടി കൂടി വരുകയുമാണ്. ഉന്നത വിദ്യാഭ്യാസത്തിന് വിദേശ നാടുകളിലേക്ക് ചേക്കേറുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലും വലിയ വർധനവാണുള്ളത്. ഇത്തരം ഒരു സാഹചര്യത്തിൽ അവരുടെ ഭാവി ഭദ്രവും സുരക്ഷിതവുമാക്കുന്നതിന് ശരിയായ നിക്ഷേപം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്.
കുട്ടികൾക്കായുള്ള നിക്ഷേപ ആസൂത്രണവും പദ്ധതിയും അപ്രതീക്ഷിതമായി വരാൻ സാധ്യതയുള്ള കാര്യങ്ങളിൽ പോലും സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നു. നിങ്ങളുടെ കുട്ടിയുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുന്നതിലൂടെ, സാമ്പത്തിക സമ്മർദ്ദങ്ങളാൽ ഭാരപ്പെടാതെ അവരുടെ സ്വപ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങൾ അവർക്ക് അവസരം നൽകുക കൂടിയാണ് ചെയ്യുന്നത്. കുട്ടികൾക്കുള്ള നിക്ഷേപം ആരംഭിക്കുന്നതിന് മുൻപ് പരിഗണിക്കേണ്ട നാല് കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
നിക്ഷേപ ലക്ഷ്യം: കുട്ടികളുടെ ഭാവിയ്ക്കുവേണ്ടി നിക്ഷേപിക്കുന്നു എന്ന് പറയുമ്പോഴും ഭാവിയിലേക്ക് എന്തിനുവേണ്ടി നിക്ഷേപിക്കുന്നു എന്ന കാര്യത്തിൽ ധാരണയുണ്ടായിരിക്കണം. അത് അവരുടെ വിദ്യാഭ്യാസത്തിനാണോ? മറ്റെന്തെങ്കിലും വിനോദ ആവശ്യങ്ങൾക്കോ അവരുടെ ഏതെങ്കിലും ആഗ്രഹങ്ങൾ സാധ്യമാക്കുന്നതിനാണോ? അവർക്കായി ഒരു വീട് വാങ്ങാനാണോ? അവർ ആരംഭിക്കാൻ പോകുന്ന ബിസിനസിനുള്ള മൂലധനമായിട്ടാണോ? അങ്ങനെ ആവശ്യമെന്താണ് എന്ന കാര്യത്തിൽ വ്യക്തത അനിവാര്യമാണ്. ഇത് ശരിയായ നിക്ഷപം തിരഞ്ഞെടുക്കാനും നിക്ഷേപ തന്ത്രം ആസൂത്രണം ചെയ്യാനും സാധിക്കും.

സമയ ദൈർഘ്യം: കുട്ടികൾക്കുവേണ്ടിയുള്ള നിക്ഷേപം ആരംഭിക്കുന്നതിന് മുൻപ് ഏറെ പ്രാധാന്യത്തോടെ ഉറപ്പുവരുത്തേണ്ട മറ്റൊരു കാര്യമാണ് സമയം. ലക്ഷ്യത്തിലേക്ക് എത്ര സമയമാണ് നിങ്ങൾക്ക് ബാക്കിയുള്ളത് എന്നറിഞ്ഞിരിക്കണം. നിങ്ങളുടെ കുട്ടിയ്ക്ക് ചെറിയ പ്രായമാണെങ്കിൽ അപകട സാധ്യതയുള്ളതാണെങ്കിലും മികച്ച റിട്ടേൺസ് ഉറപ്പുനൽകുന്ന നിക്ഷേപ അവസരങ്ങൾ തിരഞ്ഞെടുക്കാം. എന്നാൽ, അവർ കൊളേജിൽ ചേരുന്ന പ്രായമൊക്കെ ആയെങ്കിൽ വളരെ കുറച്ച് സമയം മാത്രമാണ് നിങ്ങളുടെ മുന്നിലുള്ളത്.
അപകട സാധ്യത: കുട്ടികൾക്കുവേണ്ടിയുള്ള നിക്ഷേപമാണെങ്കിലും അപകട സാധ്യത വിലയിരുത്തി വേണം ഏതൊരു നിക്ഷേപവും ആരംഭിക്കാൻ. വളരെ ഉയർന്ന റിട്ടേൺസ് വാഗ്ദാനം ചെയ്യുന്ന, എന്നാൽ അപകട സാധ്യത കൂടുതലായ ഒരുപാട് നിക്ഷേപ അവസരങ്ങൾ വിപണിയിലുണ്ട്. ഇതിൽ നിന്നും ശരിയായത് തിരഞ്ഞെടുക്കേണ്ടത് നിങ്ങളുടെ മാത്രം ഉത്തരവാദിത്വമാണ്. ആവശ്യമെങ്കിൽ ഒരു സാമ്പത്തിക ഉപദേഷ്ടാവിനെ സമീപിക്കാവുന്നതുമാണ്.
ലോക്ക് ഇൻ കാലയളവ്: ദീർഘകാലത്തേക്കുള്ള നിക്ഷേപമാണ് നിങ്ങൾ ആസൂത്രണം ചെയ്യുന്നതെങ്കിലും അത്യാവശ്യ ഘട്ടത്തിൽ പ്രയോജനപ്പെടുത്താൻ സാധിക്കുന്ന രീതിയിലാണ് അതെങ്കിൽ കുട്ടികൾക്കും നിങ്ങൾക്കും അത് സാമ്പത്തിക സുരക്ഷിതത്വം എല്ലാകാലത്തും വാഗ്ദാനം ചെയ്യും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications