പലപ്പോഴും ആളുകൾ അവരുടെ സാമ്പത്തിക ആസൂത്രണത്തിൽ വലിയ പ്രാധാന്യം നൽകാത്ത ഒന്നാണ് റിട്ടയർമെന്റ് പ്ലാനിംഗ്. എന്നാൽ, തുടക്കംമുതൽ തന്നെ റിട്ടയർമെന്റ് കാലത്തേയ്ക്ക് നിക്ഷേപം നടത്തുന്നത് വരുമാനം നിലച്ചുകഴിഞ്ഞാലും ആരെയും ആശ്രയിക്കാതെയും ബുദ്ധിമുട്ടിക്കാതെയും ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ നിങ്ങളെ സഹായിക്കും. ദീർഘകാല നിക്ഷേപ രീതികളിൽ നിലവി। ഏറ്റവുമധികം ആളുകൾ തിരഞ്ഞെടുക്കുന്ന ഒന്നാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവ എസ്ഐപി. ഇങ്ങനെ ഘട്ടം ഘട്ടമായുള്ള നിക്ഷേപം വഴി ഒരാൾ ഗണ്യമായ ഒരു കോർപ്പസ് സൃഷ്ടിക്കുന്നു, ഈ കോർപ്പസ് ഒറ്റയടിക്ക് പിൻവലിക്കുകയും അതിന് നികുതി അടയ്ക്കുകയും ചെയ്യുന്നതിനുപകരം, അവർക്ക് അത് ഘട്ടം ഘട്ടമായി പിൻവലിക്കാം.
അതുപോലെ, സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി), സിസ്റ്റമാറ്റിക് വിത്ത്‌ഡ്രോവൽ പ്ലാൻ (എസ്‌ഡബ്ല്യുപി) എന്നിവയുടെ സംയോജനം ഒരു കോർപ്പസ് സൃഷ്‌ടിക്കാനും പിന്നീട് ആ തുക സിസ്റ്റമാറ്റിക് വിത്ത്‌ഡ്രോവൽ പ്ലാൻ (എസ്‌ഡബ്ല്യുപി) വഴി പ്രതിമാസ വരുമാനമായി പിൻവലിക്കാനും ഉപയോഗിക്കാം. ഈ കോമ്പിനേഷൻ എങ്ങനെ പ്രവർത്തിക്കുമെന്നും 25 വർഷത്തേക്ക് 15,000 രൂപ പ്രതിമാസ എസ്ഐപി നിക്ഷേപം ഉപയോഗിച്ച് 30 വർഷത്തേക്ക് 1,52,000 രൂപ പ്രതിമാസ വരുമാനം സ്വന്തമാക്കാൻ കഴിയുന്നത്ര വലിയ ഫണ്ട് എങ്ങനെ സൃഷ്ടിക്കാമെന്നും ഈ ലേഖനത്തിലൂടെ നോക്കാം.

ഒരു വലിയ റിട്ടയർമെറ് കോർപ്പസ് സൃഷ്ടിച്ചുകഴിഞ്ഞാൽ, നിക്ഷേപകന് ആ പണം ഒരു ലിക്വിഡ് ഫണ്ടിലോ 6 ശതമാനം വാർഷിക വരുമാനം സാധ്യമാകുന്നിടത്തോ നിക്ഷേപിക്കാം. ഒരാൾക്ക് അവരുടെ എസ്‌ഡബ്ല്യുപി നിക്ഷേപത്തിലും വളർച്ച ലഭിക്കുന്നതിനാൽ, അവർക്ക് അവരുടെ എസ്ഐപി പ്രതിമാസ നിക്ഷേപത്തേക്കാൾ വളരെ വലിയ പ്രതിമാസ വരുമാനം കോർപ്പസിൽ നിന്ന് പിൻവലിക്കാൻ കഴിയും.
ഉദ്ദാഹരണത്തിന് ഒരാൾ പ്രതിമാസം 15,000 രൂപ എന്ന കണക്കിൽ 25 വർഷത്തേക്ക് എസ്ഐപി നിക്ഷേപം നടത്തുകയാണെന്ന് കരുതുക. അതിൽ നിന്നും ലഭിക്കുന്ന വാർഷിക റിട്ടേൺസ് 12 ശതമാനമാണെന്നും കണക്കാക്കാം. 25 വർഷത്തിനുള്ളിൽ നിക്ഷേപം 45,00,000 രൂപയും, കോമ്പൗണ്ടിംഗ് കരുത്തിൽ പലിശയായി നേടാൻ സാധിക്കുന്നത് 2,10,33,099 രൂപയുമായിരിക്കും. അങ്ങനെയെങ്കിൽ പ്രതീക്ഷിക്കുന്ന ആകെ തുക 2,55,33,099 രൂപയും ആയിരിക്കും.
അങ്ങനെയെങ്കിൽ കോർപ്പസ് തുകയായ 2,55,33,099 ഒരു മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കും, അവിടെ പ്രതീക്ഷിക്കുന്ന വാർഷിക വരുമാനം 6 ശതമാനമായിരിക്കും. റിട്ടയർമെൻ്റ് കോർപ്പസിലെ ആ റിട്ടേൺ ഉപയോഗിച്ച്, വ്യക്തിക്ക് 30 വർഷത്തേക്ക് കണക്കാക്കിയ പ്രതിമാസ വരുമാനം 1,52,000 രൂപ ലഭിക്കും. ആകെ പിൻവലിച്ച തുക 5,47,20,000 രൂപയായിരിക്കും. ഈ പിൻവലിക്കലിന് ശേഷം, കണക്കാക്കിയ ബാലൻസ് 3,25,291 രൂപയാകും.
More From GoodReturns

സ്വാതന്ത്ര്യദിന അവധി: മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് മുന്നറിയിപ്പ്; NAV കട്ട്-ഓഫ് സമയത്തിൽ മാറ്റം വരുന്നു!

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications