സ്ഥിരമായ ഒരു വരുമാനം ഇല്ലാത്ത സാഹര്യത്തിൽ വിരമിക്കൽ ആസൂത്രണം വളരെ പ്രധാനമാണ്. വിരമിക്കലിന്റെ കാര്യത്തിൽ നിക്ഷേപകർ പലപ്പോഴും സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകൾ (എസ്ഐപികൾ), സർക്കാർ പിന്തുണയുള്ള സ്കീമുകൾ എന്നിങ്ങനെ രണ്ട് ഓപ്ഷനുകൾ പരിഗണിക്കാറുണ്ട്: . ഇവയിലേത് തിരഞ്ഞെടുക്കമെന്ന കാര്യത്തിൽ ചിലപ്പോഴെങ്കിലും ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. ഈ സാഹര്യത്തിൽ ഏറ്റവും നല്ല തന്ത്രം, ഒരു പ്രത്യേക നിക്ഷേപ ഓപ്ഷനിൽ പണം നിക്ഷേപിക്കാൻ, ലക്ഷ്യമിടുന്ന കാലയളവിൽ വരുമാനം കണ്ടെത്തുക എന്നതായിരിക്കാം.
അതായത്, ഒരു സർക്കാർ പദ്ധതിയിൽ നിക്ഷേപിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ പലിശ നിരക്കും 10-20 വർഷത്തിനുള്ളിൽ എത്ര തുക കിട്ടുമെന്നും പരിശോധിക്കുക. അതുപോലെ, നിങ്ങൾ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന മ്യൂച്വൽ ഫണ്ടിലെ ശരാശരി വരുമാനം പരിശോധിച്ച് അതിനനുസരിച്ച് പണം നിക്ഷേപിക്കാം. സർക്കാർ പദ്ധതികളാണോ അതോ എസ്ഐപികളാണോ നിങ്ങൾക്ക് അനുയോജ്യമെന്ന് എളുപ്പത്തിൽ തീരുമാനിക്കാൻ സാധിക്കും.

എസ്‌ഐപി വഴിയുള്ള നിക്ഷേപം
എസ്‌ഐപികൾ വഴി നിക്ഷേപകർക്ക് മ്യൂച്വൽ ഫണ്ടുകളിലേക്ക് പതിവായി ഒരു നിശ്ചിത തുക സംഭാവന ചെയ്യാൻ സാധിക്കുന്നു. എസ്‌ഐപികൾ വിപണി അപകടസാധ്യതകൾക്ക് വിധേയമാണ്. പക്ഷേ, 12% മുതൽ 15% വരെ വാർഷിക വരുമാനം നൽകിയിട്ടുണ്ട്. ഈ വരുമാനം ഉറപ്പില്ലെങ്കിലും, പണപ്പെരുപ്പത്തെ മറികടക്കാനും കാലക്രമേണ ഗണ്യമായ സമ്പത്ത് കെട്ടിപ്പടുക്കാനും സാധിക്കും.
സർക്കാർ പദ്ധതികൾ
1. ദേശീയ പെൻഷൻ സംവിധാനം (എൻപിഎസ്)
സർക്കാർ നിയന്ത്രിത വിരമിക്കൽ സേവിംഗ്സ് പദ്ധതിയാണ് എൻപിഎസ്. വിപണിയുമായി ബന്ധപ്പെട്ട വരുമാനം നൽകുന്നു, സാധാരണയായി 8% മുതൽ 10% വരെ. നിക്ഷേപകർക്ക് ആദായ നികുതി വകുപ്പുകൾ പ്രകാരം, 2 ലക്ഷം രൂപ വരെ നികുതി കിഴിവുകളിൽ ലഭിക്കും.
2. സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (എസ്‌സിഎസ്എസ്)
60 വയസ്സിനു മുകളിലുള്ള വ്യക്തികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് എസ്‌സിഎസ്എസ്. പ്രതിവർഷം 8.20% സ്ഥിര പലിശ നിരക്ക് വാഗ്‌ദാനം ചെയ്യുന്നു. അഞ്ച് വർഷത്തെ കാലാവധിയോടെ, മൂന്ന് വർഷം കൂടി നീട്ടാവുന്നതാണ്. നിക്ഷേപകന്റെ വരുമാന സ്ലാബ് അനുസരിച്ച് ലഭിക്കുന്ന പലിശയ്ക്ക് നികുതി നൽകേണ്ടതാണ്.
3. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)
15 വർഷത്തെ ലോക്ക്-ഇൻ പിരീഡുള്ള ഒരു ദീർഘകാല നിക്ഷേപ ഓപ്ഷനാണ് പിപിഎഫ്. നിലവിൽ ഇത് പ്രതിവർഷം 7.10% പലിശ നിരക്ക് വാഗ്‌ദാനം ചെയ്യുന്നു. പിപിഎഫിലേക്കുള്ള സംഭാവനകൾക്ക് സെക്ഷൻ 80 സി പ്രകാരം നികുതി കിഴിവുകൾ ലഭിക്കും, കൂടാതെ റിട്ടേണുകൾ പൂർണ്ണമായും നികുതി രഹിതവുമാണ്.
ഓരോ ഓപ്ഷനിലും 20 വർഷത്തേക്ക് പ്രതിമാസം 10,000 നിക്ഷേപിക്കുന്നതിലൂടെ ലഭിക്കുന്ന തുക എത്രയെന്ന് നോക്കാം.
എസ്‌ഐപി: ശരാശരി വാർഷിക വരുമാനം 10% കണക്കാക്കിയാൽ, നിങ്ങളുടെ നിക്ഷേപം ഏകദേശം 76 ലക്ഷമായി വളരും.
എൻപിഎസി: ശരാശരി 9% റിട്ടേണോടെ, കോർപ്പസ് ഏകദേശം 66 ലക്ഷം വരെ നേടാം.
പിപിഎഫ്: 7.10% പലിശ നിരക്കിൽ, മൊത്തം കോർപ്പസ് ഏകദേശം 52 ലക്ഷം വരും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications