റിട്ടയർമെന്റ് ജീവിതം എപ്പോഴും മുന്നിൽ കണ്ടാണ് നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കേണ്ടത്. ജോലിയിൽനിന്നും വിരമിക്കുമ്പോൾ ആരുടെയും ആശ്രയമില്ലാതെ തന്നെ ജീവിത ചെലവുകൾ കൈകാര്യം ചെയ്യാൻ ഈ നിക്ഷേപ പദ്ധതികൾ നിങ്ങളെ സഹായിക്കും. എന്നാൽ, ഈ സാമ്പത്തിക ലക്ഷ്യം നേടുന്നതിന് ശരിയായ ആസൂത്രണം ഉണ്ടായിരിക്കണം. വിരമിക്കലിന് ശേഷമുള്ള ജീവിതം സന്തോഷകരമാക്കാൻ ഇതിലൂടെ സാധിക്കും. മാത്രമല്ല, റിട്ടയർമെന്റിനുശേഷം ഒരു വ്യക്തിക്ക് ജീവിതത്തിലുടനീളം അവരുടെ ചെലവുകൾ നടത്തുന്നതിന് മതിയായ റിട്ടയർമെന്റ് കോർപ്പസും ഇതിലൂടെ നേടിയെടുക്കാൻ സാധിക്കും.
റിട്ടയർമെന്റ് ജീവിതം സുരക്ഷിതമാക്കാനുള്ള മികച്ചൊരു സാമ്പത്തിക മാർഗമാണ് എസ്ഐപികളിലെ നിക്ഷേപം. വിരമിക്കൽ സമയത്തെ സാമ്പത്തിക ലക്ഷ്യം കൈവരിക്കാൻ ഒരാളെ സഹായിക്കുന്ന ദീർഘകാല നിക്ഷേപ തന്ത്രമാണിത്. നിരവധി മൂച്വൽ ഫണ്ടുകൾ വിപണിയിൽ ലഭ്യമാണ്. നിങ്ങളുടെ സാമ്പത്തിക ആവശ്യം മനസിലാക്കി അനുയോജ്യമായവ തിരഞ്ഞെടുക്കാവുന്നതാണ്. 500 രൂപയില്‍ നിന്ന് നിക്ഷേപം ആരംഭിക്കാന്‍ കഴിയുന്ന നിരവധി എസ്ഐപി പദ്ധതികള്‍ നിലവിലുണ്ട്.

റിട്ടയർമെന്റ് സമയത്ത് 2.64 കോടി നേടാനായി ഒരാൾ 25-ാം വയസിൽ നിക്ഷേപം തുടങ്ങണം. പ്രതിമാസം 5000 രൂപയാണ് നിക്ഷേപം നടത്തേണ്ടത്. ഓരോ വർഷം കൂടുമ്പോഴും നിക്ഷേപം 5 ശതമാനം വർധിപ്പിക്കുക. 30 വർഷം ഇങ്ങനെ തുടരുന്നത് നല്ലൊരു നിക്ഷേപ തുക സ്വന്തമാക്കാൻ സഹായിക്കും.
പ്രതിമാസം 5000 രൂപ നിക്ഷേപിച്ച് 2.64 കോടി എങ്ങനെ നേടാം
ഇതിനായി ഒരു വ്യക്തി ഒരു മ്യൂച്വൽ ഫണ്ട് സ്കീമിൽ പ്രതിമാസം 5,000 രൂപയുടെ നിക്ഷേപം നടത്തണം. നിക്ഷേപകൻ അവരുടെ വാർഷിക എസ്ഐപി നിക്ഷേപം 5 ശതമാനം വർധിപ്പിക്കണം. ഈ നിക്ഷേപത്തിലെ റിട്ടേൺസ് 12 ശതമാനമാണ്. 30 വർഷമാണ് നിക്ഷേപ കാലാവധി. 30 വർഷത്തിനുള്ളിൽ, മൊത്തം നിക്ഷേപം 39,86,331 രൂപയും റിട്ടേൺസിലൂടെ 2,23,80,699 രൂപയും ലഭിക്കും. കാലാവധി പൂർത്തിയാകുമ്പോഴുള്ള നിങ്ങളുടെ സമ്പാദ്യം 2,63,67,030 രൂപ ആയിരിക്കും.
പ്രതിമാസം 1.34 ലക്ഷം പെൻഷൻ എങ്ങനെ നേടാം
ഒരാൾ 2,23,80,699 രൂപ സ്ഥിരനിക്ഷേപത്തിൽ (എഫ്ഡി) നിക്ഷേപിക്കുകയും അതിൽ നിന്ന് 6 ശതമാനം പലിശ പ്രതീക്ഷിക്കുകയും ചെയ്താൽ, അവർക്ക് ലഭിക്കുന്ന പ്രതിമാസ വരുമാനം 1,11,347 രൂപ ആയിരിക്കും. ഈ തുക ഒരു മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചാൽ, അവർക്ക് 30 വർഷത്തേക്ക് പ്രതിമാസം 1,33,500 രൂപ ലഭിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
