യൂനിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് അഥവ യുപിഐ ഇന്ത്യയിലെ ഡിജിറ്റൽ പണമിടപാടുകൾ എളുപ്പവും വേഗത്തിലുമാകി മാറ്റി. എന്നാൽ തൽക്ഷണമായി പണമിടപാട് നടത്താനുള്ള ഈ സൗകര്യം ചിലപ്പോൾ അമിത ചിലവിലേക്ക് നയിക്കുന്നു. നിങ്ങൾക്ക് യുപിഐ വഴി ചെലവ് കൂടുന്നതായി തോന്നുന്നു എങ്കിൽ അത് നിയന്ത്രിക്കാൻ ചില തന്ത്രങ്ങൾ ഉപയോഗിക്കാം.
യുപിഐ ഇടപാടുകൾ ദിവസം തോറും പരിശോധിക്കുക
ചെറിയ യുപിഐ ഇടപാടുകൾ നിങ്ങൾ ശ്രദ്ധിക്കാതെ പോകാൻ സാധ്യതയുണ്ട്. പക്ഷേ ഇവ ചേർത്തുവെച്ചാൽ വലിയ തുകയാകും. നിങ്ങളുടെ ബാങ്ക് സ്റ്റേറ്റ്മെന്റോ ഗൂഗിൾ പേ, ഫോൺ പേ, പേ ടി എം പോലെയുള്ള അപ്പുകളിലെ ഇടപാട് ചരിത്രമോ ഇടക്ക് പരിശോധിക്കുക. ചെലവുകൾ ക്രമീകരിക്കാൻ എക്സ്‌പെൻസ് ട്രാക്കർ അപ്പുകൾ ഉപയോഗിക്കാം.

ചെലവ് പരിധി നിശ്ചയിക്കുക
ചില യുപിഐ അപ്പുകളിൽ പ്രതിദിനം അല്ലെങ്കിൽ ആഴ്ചയിലെ ചെലവിന്റെ പരിധി നിശ്ചയിക്കാനുള്ള സൗകരൃമുണ്ട്. പല ബാങ്കുകൾക്കും ഓരോ ഇടപാടിന് ശേഷമുള്ള അലർട്ടുകൾ നൽകുന്നുണ്ട്. നിങ്ങൾക്ക് ബജറ്റ് കവിഞ്ഞു ചിലവുകൾ പോവാതെ ഇരിക്കാൻ ഇത് സഹായിക്കും.
ആവശ്യത്തിന് ഉപയോഗിക്കുക അനാവശ്യത്തിന് ആവരുത്
യുപിഐ വഴി ഭക്ഷണത്തിന്റെ ഓർഡറുകൾ, ഓൺലൈൻ ഷോപ്പിംഗ്, സബ്സ്ക്രിപ്ഷൻ എന്നിവ എളുപ്പത്തിൽ ചെയാനാകും എന്നതിനാൽ ചിലപ്പോൾ നമ്മൾ ചിന്തിക്കാതെ ചിലവഴിച്ചേക്കാം. ഇതിനെ നിയന്ത്രിക്കാൻ വേണ്ടി യുപിഐ ആവശ്യ കാര്യങ്ങൾക്ക് ( പലചരക്ക് സാധനങ്ങൾ, കറന്റ് ബില്ല്, യാത്ര ചിലവുകൾ) മാത്രം ഉപയോഗിക്കുക. മറ്റ് ചിലവുകൾ പണമോ ഡെബിറ്റ് കാർഡോ ഉപയോഗിക്കുക.
പ്രത്യേക യുപിഐ ബാങ്ക് അക്കൗണ്ട് നിലനിർത്തുക
യുപിഐ പണമിടാപാടുകൾക്ക് പ്രത്യേക ബാങ്ക് അക്കൗണ്ട് ഉണ്ടാവുന്നത് ഒരു നല്ല സാമ്പത്തിക നിയന്ത്രണ മാർഗമാണ്. ഓരോ മാസവും ഒരു നിശ്ചിത തുക ഈ അക്കൗണ്ടിൽ നിക്ഷേപിച്ചാൽ നിങ്ങളുടെ യുപിഐ ചെലവുകൾ നിയന്ത്രണ പരുതിക്കുള്ളിൽ തന്നെ നിലനിർത്താൻ ആകും. ഇതിലൂടെ അടിയന്തര ഫണ്ടുകളോ സേവിംഗ്സോ ഉപയോഗിക്കേണ്ട സാഹചര്യം ഒഴിവാക്കാം.
നിയന്ത്രണം മെച്ചപ്പെടുത്താൻ പ്രിപേഡ് യുപിഐ വാലറ്റുകൾ ഉപയോഗിക്കുക
നിങ്ങളുടെ പ്രധാന ബാങ്ക് അക്കൗണ്ട് നേരിട്ട് യുപിഐ അപ്പുകളുമായി ബന്ധിപ്പിക്കുന്നത്തിന് പകരം പെറ്റിയം വാലറ്റ്, ആമസോൺ പേ പോലെയുള്ള പ്രിപൈഡ് വാളേറ്റുകൾ ഉപയോഗിക്കുക. ഓരോ മാസവും ഒരു നിശ്ചിത തുക മാത്രം ഈ വാലറ്റുകളിൽ ചേർക്കുന്നത്തിലൂടെ അമിത ചിലവ് ഒഴിവാക്കാം. വാലേറ്റുകൾ റീചാർജ് ചെയ്യണ്ടത് കൊണ്ട് ഇത് ഒരു സ്വഭാവികമായ നിയന്ത്രണ മാർഗം ആകുന്നു.യുപിഐ വഴിയുള്ള നിയന്ത്രണം ഇല്ലാത്ത പണ ചെലവുകൾ നിങ്ങളുടെ സാമ്പത്തിക ഭദ്രതയെ ബാധിച്ചേക്കാം. ചിലവുകൾ പരിശോധികുന്നതും പരിധി വെക്കുന്നതും സെപ്പറേറ്റ് അക്കൗണ്ട് ശൂക്ഷികുന്നതും പ്രിപ്പെയിഡ് വാലറ്റ് ഉടങ്ങിയവ ഉപയോഗിക്കുന്നത് മൂലം അമിത ചിലവ് നിയന്ത്രിക്കുവാൻ ഒരു പരിധി വരെ സാധിക്കും.
More From GoodReturns

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
