ദൈനംദിന ചെലവുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും ശക്തമായ സാമ്പത്തിക ഉപകരണമാണ് ക്രെഡിറ്റ് കാർഡുകളെന്ന് സാമ്പത്തിക വിദഗ്ദർ അഭിപ്രായപ്പെടുന്നുണ്ട്. ഇതിനുള്ള പ്രധാന കാരണം എളുപ്പത്തിൽ പണം ലഭ്യമാകുന്നുവെന്നത് തന്നെയാണ്. ഒരേസമയം ക്രെഡിറ്റ് കാർഡിൽ അപകടസാധ്യത കൂടുതലാണെന്ന് പറയുമ്പോൾ തന്നെ നിരവധിയായ നേട്ടങ്ങളും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിലൂടെ ഉപഭോക്താവിന് ലഭിക്കുന്നു. ശ്രദ്ധയോടെ കൈകാര്യം ചെയ്താൽ ക്രെഡിറ്റ് കാർഡ് ഉപഭോകത്തിലൂടെ പണം ലാഭിക്കാനും കിഴിവുകളും വിലക്കുറവുമടക്കമുള്ള മറ്റ് ഓഫറുകൾ ലഭ്യമാക്കാനും സാധിക്കുന്നു.
ക്യാഷ്ബാക്ക് റിവാർഡ്സ്: രാജ്യത്തെ ഒട്ടുമിക്ക എല്ലാ ക്രെഡിറ്റ് കാർഡുകളും ക്യാഷ്ബാക്ക് റിവാർഡുകൾ വാഗ്ദാനം ചെയ്യുന്നു. ക്യാഷ്ബാക്ക് സെഗ്മെന്റിൽ തന്നെ പല ബാങ്കുകളും ക്രെഡിറ്റ് കാർഡുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇത് ചില പ്രത്യേക ഇടപാടുകൾക്ക് അധിക ക്യാഷ്ബാക്ക് ഓഫർ ചെയ്യുന്നു. സാധാരണ ക്രെഡിറ്റ് കാർഡാണെങ്കിൽകൂടി പലചരക്ക് സാധനങ്ങൾ, ഇന്ധനം, യൂട്ടിലിറ്റി ബില്ലുകൾ എന്നിവയ്ക്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം അടയ്ക്കുമ്പോൾ ക്യാഷ്ബാക്ക് പോയിന്റുകൾ ലഭിക്കുന്നു.

റിവാർഡ് പോയിന്റ്സ്: റിവാർഡ് പോയിന്റുകളാണ് ക്രെഡിറ്റ് കാർഡിൽ സാധാരണയായി കണ്ടുവരുന്ന മറ്റൊരു പ്രധാന സവിശേഷത. ഓരോ ഇടപാടുകൾക്കും നിശ്ചിത പോയിന്റുകൾ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് അക്കൗണ്ടിലേക്ക് എത്തുന്നു. ഇത് പിന്നീട് പല തരത്തിൽ പ്രയോജനപ്പെടുത്താനുള്ള അവസരമാണ് ഉപഭോക്താവിന് ലഭിക്കുന്നത്. സാധനങ്ങൾ വാങ്ങുമ്പോഴും യാത്ര ചെലവുകൾക്കും ഡിസ്ക്കൗണ്ടായും ചില കാർഡുകളിൽ ക്യാഷ്ബാക്കായി വരെയും ഇത് ലഭിക്കുന്നു.
സ്പെഷ്യൽ ഡിസ്ക്കൗണ്ടും ഓഫറുകളും: ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് പലപ്പോഴും ചില വ്യാപരികളിൽ നിന്നും പ്രത്യേക ഓഫറുകളും ഡിസ്ക്കൗണ്ടും ലഭിക്കുന്നു. ക്രെഡിറ്റ് കാർഡുകൾ പ്രത്യേക ഡീലുകളുടെയും പ്രത്യേകാവകാശങ്ങളുടെയും സാധ്യത തുറന്നിടുന്നു. ഇത് ദൈനംദിന ചെലവുകൾ കൂടുതൽ ലാഭകരമാക്കുന്നു.
ക്രെഡിറ്റ് സ്കോർ: ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുന്നതിനും നിലനിർത്തുന്നതിനും ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. ദൈനംദിന ചെലവുകൾക്കുൾപ്പടെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതുവഴിയും പണം കൃത്യമായി തിരിച്ചടയ്ക്കുന്നതുവഴിയും മികച്ച ക്രെഡിറ്റ് സ്കോർ സ്വന്തമാക്കാൻ സാധിക്കും. ഇത് ലോൺ അടക്കമുള്ള വലിയ വായ്പ ആവശ്യങ്ങൾക്കും സഹായകരമായിരിക്കും.
സൗകര്യപ്രദമായ ഓൺലൈൻ ഇടപാടുകൾ: ഓൺലൈനിലും ഡിജിറ്റൽ ഇടപാടുകളിലും ഷോപ്പിംഗ് നടത്തുമ്പോൾ, ക്രെഡിറ്റ് കാർഡുകൾ സമാനതകളില്ലാത്ത സൗകര്യം നൽകുന്നു. ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതോ ഓൺലൈനായി സാധനങ്ങളോ, ഭക്ഷണമോ വാങ്ങുന്നതോ ആകട്ടെ, ക്രെഡിറ്റ് കാർഡുകൾ പണമടയ്ക്കൽ പ്രക്രിയയെ കാര്യക്ഷമമാക്കുന്നു. ഇത് കറൻസി നോട്ടുകളുടെ ആവശ്യകത ഇല്ലാതാക്കുന്നു.
എമർജൻസി ഫണ്ട്: ക്രെഡിറ്റ് കാർഡുകൾ പലപ്പോഴും എമർജൻസി ഫണ്ടിന്റെ ആവശ്യകതയും നിറവേറ്റുന്നു. അപ്രതീക്ഷിതമായി സംഭവിക്കുന്ന ചെലവുകൾക്ക് എളുപ്പത്തിൽ പണം ലഭ്യമാക്കുന്നതിന് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാം.
പലിശ രഹിത കാലയളവ്: ക്രെഡിറ്റ് കാർഡുകൾ ഒരു ഗ്രേസ് പിരീഡ് വാഗ്ദാനം ചെയ്യുന്നു, ഈ കാലയളവിൽ ഉപയോക്താക്കൾക്ക് പലിശ നിരക്കുകൾ കൂടാതെ ഇടപാടുകൾ നടത്താം. ഇത് സാധാരണയായി 20 മുതൽ 50 ദിവസം വരെയാണ്, ഉപയോക്താക്കൾക്ക് അവരുടെ പണമൊഴുക്ക് കൂടുതൽ ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള സൗകര്യംകൂടിയാണ് ഇവ നൽകുന്നത്.
More From GoodReturns

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications