ജീവിതത്തിൽ അപ്രതീക്ഷിതമായി എന്തും സംഭവിക്കാം. ജോലി നഷ്ടപ്പെടുക, എന്തെങ്കിലും അപകടം സംഭവിക്കുക, അടിയന്തരമായി വരുന്ന വാഹന-വീട് അറ്റകുറ്റപ്പണികൾ. ഇത്തരം സാഹചര്യങ്ങളിലെല്ലാം പണം ഒരു പ്രധാന ഘടകമാണ്. മുന്നിലുള്ള പ്രതിസന്ധി മറികടന്ന് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ നിങ്ങളെ രണ്ട് സാമ്പത്തിക ഉപകരണങ്ങൾക്ക് സാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. ആദ്യത്തേത്, ഇൻഷുറൻസ് ആണ്. രണ്ട് എമർജൻസി ഫണ്ടും. ഇതിൽ ഏത് തിരഞ്ഞെടുക്കണമെന്ന കാര്യത്തിലും ആശൽക്കുഴപ്പമുണ്ടായേക്കാം. ഈ രണ്ട് സാമ്പത്തിക ഉപകരണങ്ങളും നിങ്ങളുടെ ജീവിതത്തിൽ ഏത് തരത്തിലുള്ള സ്വാധീനമാണ് ഉണ്ടാക്കുന്നതെന്ന് പരിശോധിക്കുകയാണ് ഈ ലേഖനത്തിൽ.
എമർജൻസി ഫണ്ട് എന്നത് അപ്രതീക്ഷിത ചെലവുകൾക്കായി മാറ്റിവെക്കുന്ന സംരക്ഷിത സമ്പാദ്യമാണ്. ജോലി നഷ്ടപ്പെടൽ, അടിയന്തര യാത്ര, വീടിന്റെ അറ്റകുറ്റപ്പണി, ചെറിയ ചികിത്സാചെലവുകൾ എന്നിവയ്ക്കെല്ലാം ഇത് ഉപയോഗിക്കാം. നിങ്ങളുടെ പ്രതിമാസ ചെലവ് കണക്കാക്കി, അതിന്റെ അടിസ്ഥാനത്തിൽ മൂന്ന് മുതൽ മാസത്തേക്കുള്ള തുക ഇത്തരത്തിൽ നിക്ഷേപിച്ച് സൂക്ഷിക്കാനാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഈ പണം എളുപ്പത്തിൽ പിൻവലിക്കുന്നതിന് സേവിംഗ്സ് അക്കൗണ്ടിൽ സൂക്ഷിക്കുന്നതാകും ഉചിതം.
ഹെൽത്ത് ഇൻഷുറൻസ് എന്നത് നിങ്ങളുടെ ചികിത്സാചെലവുകൾക്കുള്ള സാമ്പത്തിക സുരക്ഷ കവചമാണ്. അപകടം സംഭവിക്കുകയോ ഗുരുതരമായ രോഗം വരികയോ ചെയ്താൽ ആശുപത്രി ബില്ലുകൾ വളരെ വലുതായിരിക്കും. അത്തരത്തിലുള്ള ചെലവുകളുടെ വലിയൊരു ഭാഗം ഇൻഷുറൻസ് കവർ ചെയ്യും. ഇൻഷുറൻസ് ഇല്ലെങ്കിൽ, ഒരു വലിയ അസുഖം പോലും നിങ്ങളുടെ മുഴുവൻ സമ്പാദ്യവും നഷ്ടപ്പെടുത്താൻ കാരണമാകും.

ഇനിയാണ് ചോദ്യം, ഇതിൽ ഏത് നിക്ഷേപ രീതി തിരഞ്ഞെടുക്കണം. ഇത് രണ്ടും നിങ്ങളുടെ രണ്ട് വ്യത്യാസ്ത സാമ്പത്തിക ലക്ഷ്യങ്ങളിൽ പ്രയോജനപ്പെടുത്താൻ സാധിക്കുന്ന വ്യത്യസ്ത നിക്ഷേപങ്ങളാണ്. എമർജൻസി ഫണ്ട് പല തരത്തിലുള്ള പ്രശ്നങ്ങൾക്ക് ഉപയോഗപ്പെടുത്താൻ സാധിക്കും. എന്നാൽ ഹെൽത്ത് ഇൻഷുറൻസ് ആരോഗ്യ അടിയന്തര ഘട്ടങ്ങളിൽ മാത്രമാണ് പ്രയോജനപ്പെടുത്താൻ സാധിക്കും. ഹെൽത്ത് ഇൻഷുറൻസ് വലിയ ചികിത്സാചെലവുകൾക്ക് അത്യാവശ്യമാണ്, പക്ഷേ ജോലി നഷ്ടപ്പെട്ടാൽ അല്ലെങ്കിൽ മറ്റൊരു അടിയന്തര സാഹചര്യമുണ്ടായാൽ അത് സഹായിക്കില്ല.
അതുകൊണ്ട് തന്നെ ഇതിൽ നിന്ന് ഒന്ന് തിരഞ്ഞെടുക്കക പ്രയാസകരമായിരിക്കും. രണ്ടിനും അതിന്റേതായ പ്രാധാന്യമുണ്ട്. ആദ്യം ചെറിയൊരു എമർജൻസി ഫണ്ട് തുടങ്ങാം, ഒരു മാസത്തെ ചെലവെങ്കിലും മതിയാകും. അതോടൊപ്പം നിങ്ങളുടെ ബജറ്റിനും കുടുംബാവശ്യങ്ങൾക്കും അനുയോജ്യമായ ഒരു അടിസ്ഥാന ഹെൽത്ത് ഇൻഷുറൻസ് പ്ലാനും എടുക്കണം. എമർജൻസി ഫണ്ട് ദൈനംദിന ജീവിതത്തിലെ അടിയന്തര സാഹചര്യങ്ങളിൽ ഉടൻ സഹായിക്കും. ഹെൽത്ത് ഇൻഷുറൻസ് വലിയ ആരോഗ്യ അപകടങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കും. രണ്ടും ഒരുമിച്ചുണ്ടെങ്കിൽ മാത്രമേ ശരിയായ സാമ്പത്തിക സുരക്ഷ ലഭിക്കൂ.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
