2023 കഴിയാറാവുകയാണ്. രണ്ടാഴ്ച കൂടിയാണ് ബാക്കിയുള്ളത്. പൊതുവിൽ വലിയ കുഴപ്പങ്ങളില്ലാത്ത ഒരു വർഷമായാണ് 2023 നെ വിലയിരുത്തുന്നത്. പുതുവർഷത്തിന് മുൻപ് കൃത്യമായ ആസൂത്രണം നടത്തിയാൽ 2024ലും മികച്ച വർഷമാക്കി മാറ്റാം. അതിനുള്ള ചില വഴികൾ പരിചയപ്പെടാം.
ലൈഫ് ഇൻഷുറൻസ് സുരക്ഷ
ജീവിതത്തിൽ അപ്രതീക്ഷിത സംഭവങ്ങൾ നിറഞ്ഞതാണ്. അപകടമോ അസുഖങ്ങളോ എപ്പോൾ എങ്ങനെ വരുമെന്ന് ആർക്കും പ്രവചിക്കാൻ സാധിക്കില്ല. അത്തരത്തിലുള്ള എന്തെങ്കിലും അപ്രതീക്ഷിത സംഭവങ്ങൾ ജീവിതത്തിൽ ഉണ്ടായാൽ അത് വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. ഒരുപക്ഷേ ജീവിതത്തിന്റെ മുഴുവൻ താളവും തെറ്റും. അതുകൊണ്ടുതന്നെ ഒരു ലൈഫ് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും പരിരക്ഷ ഉറപ്പാക്കുക. ലൈഫ് ഇൻഷുറൻസ് പരിരക്ഷ വാർഷിക വീട്ടുചെലവിന്റെ മൂന്നിരട്ടി ആയിരിക്കണം. ഈ രീതിയിൽ, ലൈഫ് ഇൻഷുറൻസ് ക്രമീകരിച്ചാൽ 2024 വർഷത്തിലും സാമ്പത്തിക പിൻബലം നേടാം.

ഇഎംഐ മാനേജ്മെന്റ്
പ്രതിമാസമുള്ള ഇഎംഐ ആണ് എല്ലാവരുടേയും തല വേദന. ക്രെഡിറ്റ് കാർഡ്, ലോണുകൾ തുടങ്ങി വലിയ തുക ഒരു പക്ഷെ ഇഎംഐയായി നൽകേണ്ടി വരും. എന്നാൽ അത് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. അതിന് മൊത്തം പ്രതിമാസ ഇഎംഐകൾ വരുമാനത്തിന്റെ 40 ശതമാനം കവിയുന്നില്ലെന്ന് ഉറപ്പാക്കുക. അതു വഴി സാമ്പത്തിക സമ്മർദ്ദത്തിന്റെ തോത് കുറയ്ക്കാം.
എമർജൻസി ഫണ്ട് തയ്യാറാക്കുക
തുടക്കത്തിൽ പറഞ്ഞതുപോലെ ജീവിതം എന്നും അപ്രതീക്ഷിത സംഭവങ്ങൾ നിറഞ്ഞതാണ്. അതുകൊണ്ടുതന്നെ സാമ്പത്തിക അത്യാവശ്യങ്ങൾ എപ്പോൾ വേണമെങ്കിലും ഉണ്ടാകാം. വീട് അറ്റകുറ്റപ്പണി, വാഹനത്തിന്റെ ചിലവുകൾ തുടങ്ങിയ അപ്രതീക്ഷിത സംഭവങ്ങളെ കൃത്യമായി മറികടക്കണമെങ്കിൽ ഒരു എമർജൻസി ഫണ്ട് തയ്യാറാക്കുന്നത് നല്ലതാണ്. കുറഞ്ഞത് മൂന്ന് മാസത്തെ വീട്ടുചെലവുകൾക്കാവശ്യമായി വരുന്ന തുക എമർജൻസി ഫണ്ടായി മാറ്റിവയ്ക്കണം. മാറ്റിവെക്കുന്ന തുക ബാങ്കിൽ നിക്ഷേപിക്കാം. അങ്ങനെയെങ്കിൽ അത്യാവശ്യഘട്ടങ്ങളിൽ ഉടൻ തന്നെ പിൻവലിക്കാനും സാധിക്കും.
സമ്പത്ത് വർദ്ധിപ്പിക്കാൻ നിക്ഷേപം
അടിസ്ഥാനകാര്യങ്ങൾ ക്രമീകരിച്ചുകഴിഞ്ഞാൽ, സമ്പത്ത് വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണ്. വരുമാനത്തിന്റെ 10 ശതമാനം നിക്ഷേപിക്കുക. എന്നാൽ മുഴുവൻ തുകയും ഒരു പദ്ധതിയിൽ നിക്ഷേപിക്കരുത്. പകരം ഇക്വിറ്റി, സ്വർണ്ണം തുടങ്ങി വ്യത്യസ്ത പദ്ധതികളിൽ നിക്ഷേപിക്കുക. യുവ നിക്ഷേപകന് ഇക്വിറ്റിയിലെ നിക്ഷേപമാണ് നല്ലത്. അതേസമയം വിരമിക്കലിന് അടുത്തിരിക്കുന്നവർക്ക് സ്ഥിരവരുമാനം നൽകുന്ന നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കാം. ഓർക്കുക, അനുയോജ്യമായ ഒരു പ്ലാൻ തയ്യാറാക്കാൻ എപ്പോഴും ഒരു സാമ്പത്തിക ഉപദേഷ്ടാവിനെ സമീപിക്കുക.
മ്യൂച്വൽ ഫണ്ടുകൾ: ബുദ്ധിപരമായ തുടക്കം
നിക്ഷേപത്തിന്റെ ലോകത്തേക്ക് പുതിയതായി കടന്നുവരുന്നവർക്ക് മ്യൂച്വൽ ഫണ്ടുകളിൽ ആദ്യം നിക്ഷേപം നടത്തുന്നതാണ് നല്ലത്. കാരണം തുടക്കക്കാർക്ക് ഒരുപക്ഷേ വിപണിയിലെ ചാഞ്ചാട്ടങ്ങളെ കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞെന്ന് വരില്ല. അതുകൊണ്ട് മ്യൂച്വൽ ഫണ്ടുകൾ ഉപയോഗിച്ച്, പ്രൊഫഷണലുകൾ നിയന്ത്രിക്കുന്ന വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോയിൽ നിന്ന് പ്രയോജനം നേടാം. ഈ സമീപനം അപകടസാധ്യത കുറയ്ക്കാനും കൂടുതൽ സന്തുലിത നിക്ഷേപ അനുഭവം നൽകാനും സഹായിക്കുന്നു.
കൃത്യമായ നികുതി ആസൂത്രണം
ഇന്ത്യയിൽ ആദായ നികുതി നിയമങ്ങൾ ശക്തമാണ്. അതുകൊണ്ടു തന്നെ കൃത്യമായി നികുതി ആസൂത്രണം നടത്തണം. നികുതികൾ ലാഭിക്കുന്ന പദ്ധതികളിൽ നിക്ഷേപം നടത്തുന്നതും നല്ലതാണ്. ഇപ്പോൾ തന്നെ ഒരു ടാക്സ് പ്ലാനറെ സമീപിക്കുന്നത് വർഷാവസാനത്തെ തിരക്കും സമ്മർദ്ദവും ഒഴിവാക്കും.
സാമ്പത്തിക ആസൂത്രണം എന്നത് ഒരൊറ്റ ദിവസം കൊണ്ട് സാധിക്കുന്ന കാര്യമല്ല. മറിച്ച് സുരക്ഷിതമായ സാമ്പത്തിക ഭാവിയിലേക്കുള്ള ചെറിയ, സമർത്ഥമായ ചുവടുകൾ എടുക്കുക എന്നതാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
