ഇന്ത്യയിലെ സ്ത്രീകളെ ശാക്തീകരിക്കുന്നതിന് ലക്ഷ്യമിട്ടു കൊണ്ടുള്ള ഒറ്റത്തവണ സർക്കാർ നിക്ഷേപ പദ്ധതിയാണ് മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ്. ഇന്ത്യയിലെ എല്ലാ പെൺകുട്ടികൾക്കും സ്ത്രീകൾക്കും സാമ്പത്തിക സുരക്ഷിതത്വം നൽകുന്നതിനായി ധനമന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പ് ആരംഭിച്ച പദ്ധതിയാണിത്. കഴിഞ്ഞ കേന്ദ്ര ബജറ്റ് അവതരണ വേളയിൽ ധനമന്ത്രി നിർമ്മല സീതാരാമനാണ് സ്ത്രീകൾക്കുള്ള സമ്പാദ്യ പദ്ധതിയായ മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് സ്കീം അവതരിപ്പിച്ചത്.
ഒറ്റത്തവണ നിക്ഷേപിക്കാൻ കഴിയുന്ന ചെറുകിട സമ്പാദ്യ പദ്ധതിയാണിത്. ബാങ്കുകൾ വഴിയോ പോസ്റ്റ് ഓഫീസ് വഴിയോ പദ്ധതിയിൽ അംഗമാകാം. സ്ത്രീകളുടെയോ പെൺകുട്ടികളുടെയോ പേരിൽ രണ്ട് ലക്ഷം രൂപ വരെ ഈ പദ്ധതിയിൽ നിക്ഷേപിക്കാം. 2025 മാർച്ച് വരെയുള്ള രണ്ട് വർഷ കാലത്തേക്കാണ് പദ്ധതി ലഭ്യമാവുക. 7.5 ശതമാനാണ് വാർഷിക പലിശ നിരക്ക്. ഏതൊരു സ്ത്രീക്കും സ്കീമിൽ അംഗമാകാൻ യോഗ്യയാണ്, പ്രായ പരിധിയില്ല. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കായി അവരുടെ രക്ഷിതാവിന് അക്കൗണ്ട് തുറക്കാൻ സാധിക്കും.

മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് സ്കീമിന്റെ പ്രത്യേകതകൾ
ആകർഷകവും സുരക്ഷിതവുമായ നിക്ഷേപ ഓപ്ഷനുകൾ
ഈ സ്കീമിന് കീഴിൽ 2025 മാർച്ച് 31-നോ അതിനുമുമ്പോ രണ്ട് വർഷത്തേക്ക് ഒരു അക്കൗണ്ട് തുറക്കാം.
നിക്ഷേപത്തിന് പ്രതിവർഷം 7.5 ശതമാനം പലിശ ലഭിക്കും. മൂന്നു മാസം കൂടുമ്പോൾ പലിശ കൂട്ടുകയും അത് അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്യും.
ഈ പദ്ധതിയിൽ കുറഞ്ഞത് 1,000 രൂപയും പരമാവധി 2,00,000 രൂപയുമാണ് നിക്ഷേപിക്കാനാവുക.
നിക്ഷേപ കാലാവധി സ്കീമിന് കീഴിൽ അക്കൗണ്ട് തുറന്ന തീയതി മുതൽ രണ്ട് വർഷമാണ്.
നിക്ഷേപ തീയതി കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം ലഭ്യമായ തുകയുടെ പരമാവധി 40 ശതമാനം വരെ പിൻവലിക്കാൻ അക്കൗണ്ട് ഉടമയ്ക്ക് അർഹതയുണ്ട്.
സ്കീമിൽ 1 ലക്ഷം, 2 ലക്ഷം എന്നിങ്ങനെ നിക്ഷേപിച്ചാൽ എത്ര കിട്ടും?
മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റിൽ ഒരാൾ 1 ലക്ഷം രൂപ 2 വർഷ കാലയളവിൽ നിക്ഷേപിച്ചാൽ 1,16,022 രൂപ തിരികെ കിട്ടും. 16022 രൂപയാണ് പലിശയായി കിട്ടുന്നത്. 2 ലക്ഷം രൂപ 2 വർഷത്തേക്ക് നിക്ഷേപിച്ചാൽ 32044 രൂപ പലിശയടക്കം 2,32,044 രൂപ കയ്യിൽ കിട്ടും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

മ്യൂച്വൽ ഫണ്ട് നിക്ഷേപകർ ശ്രദ്ധിക്കുക; എക്സ്പെൻസ് റേഷ്യോയിലെ ചെറിയ മാറ്റം നിങ്ങളുടെ ലാഭത്തെ കുറയ്ക്കുമോ?

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!



Click it and Unblock the Notifications
