2020 മാർച്ച് മാസത്തിൽ ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് ഇപിഎഫ് സംഭാവന നിക്ഷേപിക്കാൻ വൈകിയാലും പ്രശ്നമില്ലെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) കമ്പനികളെ അറിയിച്ചിരുന്നു. ഇലക്ട്രോണിക് ചലാൻ കം റിട്ടേൺ (ഇസിആർ) ഫയൽ ചെയ്യാനും നിയമപരമായ ഇപിഎഫ് സംഭാവന നൽകാനും കമ്പനികളെ ഇപിഎഫ്ഒ അനുവദിച്ചു. കൊറോണ വൈറസ് മഹാമാരി മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്ഥാപനങ്ങളുടെ ഭാരം കുറയ്ക്കുന്നതിന് വേണ്ടിയാണ് ഈ നടപടി. തൊഴിലുടമ സംഭാവന നിക്ഷേപിക്കുന്നതിലെ കാലതാമസം മൂലം ഇപിഎഫ് അക്കൗണ്ടുകളിൽ നേടുന്ന പലിശയ്ക്ക് എന്ത് സംഭവിക്കും എന്നും നോക്കാം.
എന്താണ് ഇപിഎഫ്ഒ പ്രഖ്യാപിച്ചത്?
ഒരേസമയം ഇപിഎഫ് സംഭാവന നൽകാതെ തന്നെ ഒരു തൊഴിലുടമയ്ക്ക് ഇസിആർ ഫയൽ ചെയ്യാമെന്നും ഇസിആർ ഫയൽ ചെയ്തതിനുശേഷം തൊഴിലുടമയ്ക്ക് പിന്നീട് (പ്രഖ്യാപിച്ച ഇളവ് അനുസരിച്ച്) സംഭാവനകൾ നൽകാമെന്നും 2020 ഏപ്രിലിൽ ഇപിഎഫ്ഒ പ്രഖ്യാപിച്ചു. ഇപിഎഫ് സ്കീം പ്രകാരം, ഒരു തൊഴിലുടമ എല്ലാ മാസാവസാനവും മുതൽ 15 ദിവസത്തിനുള്ളിൽ ഇപിഎഫ് സംഭാവനകൾ നിക്ഷേപിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, 2020 മെയ് മാസത്തിലെ, ഇപിഎഫ് സംഭാവനകൾ ജൂൺ 15 നകം നിക്ഷേപിക്കേണ്ടതുണ്ട്.
പിഴ പലിശ നൽകേണ്ടത് എപ്പോൾ?
ഇപിഎഫ് സംഭാവന 2020 മാർച്ച് മാസത്തേക്ക് നിക്ഷേപിക്കാനുള്ള അവസാന തീയതി ഇപിഎഫ്ഒ നീട്ടി.2020 മാർച്ച് 15 ലെ ഇപിഎഫ് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാനുള്ള അവസാന തീയതി 2020 ഏപ്രിൽ 15 ലെ സാധാരണ സമയപരിധി മുതൽ 2020 മെയ് 15 വരെ നീട്ടി. 2020 മെയ് 15 നകം ഇപിഎഫ് അക്കൗണ്ടുകളിലേക്ക് നിക്ഷേപം നടത്തിയില്ലെങ്കിൽ, പ്രതിവർഷം 12 ശതമാനം നിരക്കിൽ പിഴ പലിശ നൽകാൻ തൊഴിലുടമ ബാധ്യസ്ഥനാണ്.
ഇപിഎഫ് അക്കൗണ്ടുകളിൽ നേടിയ പലിശയ്ക്ക് എന്ത് സംഭവിക്കും?
മാർച്ച് മാസത്തെ ഇപിഎഫ് സംഭാവനകളുടെ നിക്ഷേപം വൈകിപ്പിക്കാൻ തൊഴിലുടമകളെ അനുവദിച്ചതിനാൽ, ഇത് ജീവനക്കാരുടെ ഇപിഎഫ് തുകയുടെ പലിശയെ പ്രതികൂലമായി ബാധിക്കുമോ? എന്നതാണ് പലരുടെയും സംശയം. ഔദ്യോഗിക ഇപിഎഫ്‌ഒ സ്രോതസ്സുകൾ പ്രകാരം, "അംഗത്തിന്റെ അക്കൗണ്ടിൽ ലഭിച്ച സംഭാവനയുടെ പലിശ യഥാസമയം ഇപിഎഫ്ഒ ക്രെഡിറ്റ് ചെയ്യും. കൂടാതെ, 2020 മാർച്ച് വേതന മാസത്തെ സംഭാവന നൽകുന്നതിന് തൊഴിലുടമകൾക്ക് ഗ്രേസ് പിരീഡ് അനുവദിച്ചിട്ടുണ്ട്. 2020 മാർച്ചിലേക്കുള്ള സംഭാവന 2020 മെയ് 15 ന് മുമ്പ് അടച്ചാൽ പലിശ നിശ്ചിത അടിസ്ഥാനത്തിൽ കണക്കാക്കും. ലളിതമായി പറഞ്ഞാൽ, മഹാമാരി കാരണം അനുവദിച്ച ഇളവ് അനുസരിച്ച് ഒരു തൊഴിലുടമ ഇപിഎഫ് സംഭാവന നൽകാൻ വൈകിയാലും ജീവനക്കാർക്ക് ലഭിക്കുന്ന പലിശ നഷ്ടമാകില്ല.
പലിശ കണക്കാക്കുന്നത് എങ്ങനെ?
ഒരു ജീവനക്കാരന്റെ ഇപിഎഫ് അക്കൌണ്ട് ബാലൻസിനുള്ള പലിശ എങ്ങനെയാണ് കണക്കാക്കുന്നതെന്ന് നോക്കാം. ഇപിഎഫ് പദ്ധതി പ്രകാരം, 2020 ഏപ്രിൽ മാസത്തിൽ, തൊഴിലുടമ 2020 മെയ് 15 നകം ഇപിഎഫ് സംഭാവനകൾ നിക്ഷേപിക്കണം. പണം അക്കൗണ്ടിലേക്ക് നിക്ഷേപിച്ചുകഴിഞ്ഞാൽ തൊഴിലുടമ, ഈ സംഭാവനയുടെ പലിശ വരുമാനം 2020 ജൂൺ 1 മുതൽ ആരംഭിക്കും.
ഇപിഎഫ് സംഭാവന തൊഴിലുടമ നൽകിയില്ലെങ്കിൽ
തൊഴിലുടമ ഇപിഎഫ് സംഭാവന കാലതാമസം വരുത്തുന്നതിനും സംഭാവന നിക്ഷേപിക്കാത്തതിനുമുള്ള നിയമങ്ങൾ വ്യത്യസ്തമാണ്. ഒരു തൊഴിലുടമ 2020 ഏപ്രിലിൽ ഇപിഎഫ് സംഭാവന കാലതാമസം വരുത്തിയാലും, ജീവനക്കാരന് 2020 ജൂൺ 1 മുതൽ പലിശ ലഭിക്കും. അതേസമയം, സാമ്പത്തിക അല്ലെങ്കിൽ മറ്റ് പ്രശ്നങ്ങൾ കാരണം തൊഴിലുടമ ഇപിഎഫ് സംഭാവന നിക്ഷേപിക്കുന്നതിൽ വീഴ്ച വരുത്തിയാൽ നിക്ഷേപത്തിന് പലിശ ലഭിക്കില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
