പബ്ലിക് പ്രൊവിഡന്റ് ഫണ്ടിലോ (പിപിഎഫ്), എംപ്ലോയീ പ്രൊവിഡന്റ് ഫണ്ടിലോ (ഇപിഎഫ്) നിക്ഷേപിച്ച് 1 കോടി രൂപ നേടുവാന്‍ എത്ര നാളുകള്‍ എടുക്കുമെന്ന് എപ്പോഴെങ്കിലും ഓര്‍ത്തു നോക്കിയിട്ടുണ്ടോ? നമുക്കതൊന്ന് പരിശോധിച്ചു നോക്കാം.
പബ്ലിക് പ്രൊവിഡന്റ് ഫണ്ടിലോ (പിപിഎഫ്), എംപ്ലോയീ പ്രൊവിഡന്റ് ഫണ്ടിലോ (ഇപിഎഫ്) നിക്ഷേപിച്ച് 1 കോടി രൂപ നേടുവാന്‍ എത്ര നാളുകള്‍ എടുക്കുമെന്ന് എപ്പോഴെങ്കിലും ഓര്‍ത്തു നോക്കിയിട്ടുണ്ടോ? നമുക്കതൊന്ന് പരിശോധിച്ചു നോക്കാം. ഒരേ തുക ഇപിഎഫിലും പിപിഎഫിലും നിക്ഷേപിച്ചാല്‍ നിങ്ങള്‍ക്ക് ആദ്യം 1 കോടി രൂപ സമ്പാദിക്കുവാന്‍ സാധിക്കുന്നത് പിപിഎഫ് നിക്ഷേപത്തിലായിരിക്കും. പിപിഎഫിനേക്കാള്‍ ഉയര്‍ന്ന പലിശ നിരക്കാണ് ഇപിഎഫില്‍ ലഭിക്കുന്നത് എങ്കിലും ആദ്യം 1 കോടി രൂപയായി നിക്ഷേപം വളരുക പിപിഎഫിലാണ്. അതെന്തുകൊണ്ടാണ് അങ്ങനെയെന്നല്ലേ? നമുക്ക് പരിശോധിച്ചു നോക്കാം.

ഒരു വ്യക്തിയ്ക്ക് പിപിഎഫില്‍ ഓരോ സാമ്പത്തിക വര്‍ഷവും നിക്ഷേപിക്കുവാന്‍ സാധിക്കുന്ന പരമാവധി തുക 1.5 ലക്ഷം രൂപയാണ്. 40 വര്‍ഷങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കായ 7.1 ശതമാനമാണ് നിലവില്‍ പിപിഎഫില്‍ ലഭിക്കുന്ന പലിശ നിരക്ക്. പിപിഎഫിലൂടെ നിക്ഷേപം 1 കോടി രൂപയായി വളരാനെടുക്കുന്ന സമയമെത്രയാണെന്ന് നമുക്ക് പരിശോധിക്കാം.
രണ്ട് നിക്ഷേപ പദ്ധതികളിലെയും പലിശ നിരക്ക് സ്ഥിരമല്ലാത്തതിനാല്‍ നിലവിലുള്ള പലിശ നിരക്കുകള്‍ ഉപയോഗിച്ചാണ് നമ്മള് കാലയളവ് കണക്കാക്കുവാന്‍ പോകുന്നത്. നിങ്ങള്‍ ഈ വര്‍ഷം 1.5 ലക്ഷം രൂപയും അതേ തുക തുടര്‍ന്നുള്ള എല്ലാ വര്‍ഷങ്ങളിലും പിപിഎഫില്‍ നിക്ഷേപിച്ചാല്‍ 7.1 ശതമാനം പലിശ നിരക്കില്‍ 25 വര്‍ഷം കൊണ്ടാണ് നിങ്ങളുടെ നിക്ഷേപ തുക 1 കോടി രൂപയായി മാറുക.
എന്നാല്‍ ഇപിഎഫില്‍ കാര്യങ്ങള്‍ കുറച്ച് വ്യത്യസ്തമാണ്. ഇപിഎഫില്‍ നിങ്ങള്‍ക്ക് നിക്ഷേപ പരിധിയില്ല. അത് അടിസ്ഥാനമാക്കിയിരിക്കുന്നത് നിങ്ങളുടെ വേതനത്തെയാണ്. നിങ്ങളുടെ അടിസ്ഥാന ശമ്പളം ഉയരുമ്പോള്‍ ഇപിഎഫിലേക്കുള്ള നിങ്ങളുടെ നിക്ഷേപ വിഹിതവും ഉയരും.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, 8.5 ശതമാനമാണ് ഇപിഎഫ് നിക്ഷേപങ്ങള്‍ക്ക് നിലവില്‍ ലഭിക്കുന്ന പലിശ നിരക്ക്. ഒരു വ്യക്തിയ്ക്ക് 50,000 രൂപ അടിസ്ഥാന പ്രതിമാസ വേതനമുണ്ടെന്ന് കരുതുക. ഇപിഎഫിലേക്കുള്ള ഒരു വര്‍ഷത്തെ വിഹിതം 72,000 രൂപയായിരിക്കും. തൊഴില്‍ ദാതാവിന്റെ വിഹിതം 22,020 രൂപയും. ഇപിഎഫ് വിഹിതവും പലിശ നിരക്കും ഇതേ രീതിയില്‍ തുടര്‍ന്നാല്‍ 28 വര്‍ഷങ്ങള്‍ കൊണ്ടാണ് ആ വ്യക്തിയുടെ നിക്ഷേപം 1 കോടി രൂപയായി മാറുക.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications