ഓണ്‍ലൈനായി ഇപിഎഫ് സമര്‍പ്പിക്കാം; ഈ എളുപ്പവഴിയിലൂടെ!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എംപ്ലോയീ പ്രോവിഡന്റ് ഫണ്ട് ഓണ്‍ലൈനായി എളുപ്പത്തില്‍ എങ്ങനെ സമര്‍പ്പിക്കാമെന്ന് ആലോചിച്ചു കുഴഞ്ഞിട്ടുണ്ടോ? ചുരുങ്ങിയ ഘട്ടങ്ങളിലൂടെ എളുപ്പത്തില്‍ നിങ്ങള്‍ക്കിത് പൂര്‍ത്തിയാക്കാവുന്നതാണ്. എങ്ങനെയെന്ന് അറിയാമോ? ഓണ്‍ലൈനായി എളുപ്പത്തില്‍ ഇപിഎഫ് കൈമാറുവാന്‍ ഈ വഴികള്‍ ശ്രദ്ധിക്കാം.

 

ഓണ്‍ലൈനായി ഇപിഎഫ് സമര്‍പ്പിക്കാം; ഈ എളുപ്പവഴിയിലൂടെ!

  • https://unifiedportal-mem.epfindia.gov.in/memberinterface/ എന്ന യൂണിഫൈഡ് മെമ്പര്‍ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.
  • അതില്‍ നിങ്ങളുടെ യുഎഎനും പാസ്‌വേഡും നല്‍കി ലോഗ് ഇന്‍ ചെയ്യുക.
  • യുഎഎന്‍ ( യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍ ) എന്നത് എല്ലാ യൂസര്‍ക്കും ഒന്നായിരിക്കും.
  • ഓണ്‍ലൈന്‍ സര്‍വീസ് എന്ന വിഭാഗത്തില്‍ വണ്‍ മെമ്പര്‍ - വണ്‍ ഇപിഎഫ് എക്കൊണ്ട് ( ട്രാന്‍സ്ഫര്‍ റിക്വസ്റ്റ്) തിരഞ്ഞെടുക്കുക
  • വ്യക്തിഗതവ വിവരങ്ങള്‍ , പിഎഫ് അക്കൗണ്ട് എന്നിവ പരിശോധിക്കുക
  • ഗെറ്റ് ഡീറ്റിയല്‍സ് എന്ന ലിങ്ക് ക്ലിക്ക് ചെയ്താല്‍ നേരത്തെയുള്ള എംപ്ലോയ്‌മെന്റ് വിവരങ്ങള്‍ ദൃശ്യമാകും.
  • ഫോം സാക്ഷ്യപ്പെടുത്തുന്നതിനായി നിലവിലെ തൊഴില്‍ ദാതാവിനെയോ നേരത്തെയുള്ള തൊഴില്‍ ദാതാവിനെയോ തിരഞ്ഞെടുക്കുക.
  • രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒടിപി ലഭിക്കുന്നതിനായി ഗെറ്റ് ഒടിപി എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
  • ലഭിച്ച ഒടിപി ചേര്‍ത്തതിന് ശേഷം സബ്മിറ്റ് ക്ലിക്ക ചെയ്യുക.

ഉപഭോക്താക്കളുടെ എണ്ണത്തിലും നടത്തുന്ന സാമ്പത്തിക ഇടപാടുകളുടെ അളവിലും ലോകത്തെ തന്നെ ഏറ്റവും വലിയ സാമൂഹ്യ സുരക്ഷാ സംവിധാനങ്ങളില്‍ ഒന്നാണ് ഇപിഎഫ്ഒ. 2016-17 കാലഘട്ടത്തിലെ കണക്കുകള്‍ പ്രകാരം ഉപഭോക്തൃ സംബന്ധിയായ 19.34 കോടി അക്കൗണ്ടുകള്‍ ഇപിഎഫ്ഒ കൈകാര്യം ചെയ്യുന്നു.

UMANG ആപ്പ് ഉപയോഗിച്ചും എളുപ്പത്തില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഇപിഎഫ്ഒ അക്കൗണ്ട് ഉപയോഗിക്കാവുന്നതാണ്. പാസ്ബുക്ക് പരിശോധിക്കുവാനും ക്ലെയിം ഉയര്‍ത്തുവാനും,ക്ലെയിമുകളുടെ സ്റ്റാറ്റസ് പരിശോധിക്കുവാനും തുടങ്ങി നിരവധി സേവനങ്ങള്‍ അപ്ലിക്കേഷനിലുടെ നിങ്ങള്‍ക്ക് ലഭ്യമാകും.

ജീവനക്കാരന്റെ അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം ജീവനക്കാനും അത്രതന്നെ തുക തൊഴില്‍ ദാതാവും ഓരോ മാസവും ഇപിഎഫ് അക്കൗണ്ടില്‍ നിക്ഷേപിക്കണം. ഇപിഎഫ് നിയമത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനികളിലെ ജീവനക്കാര്‍ക്കാണ് ഇത് ബാധകമായിട്ടുള്ളത്.

Read more about: epf
English summary

EPF transferring through online - know these easy steps

EPF transferring through online - know these easy steps
Story first published: Thursday, March 25, 2021, 14:29 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X