പണമാണ് പവർ എന്ന് വിശ്വസിക്കുന്നുണ്ടോ? നല്ല സമ്പാദ്യ ശീലത്തിലൂടെ പണമുണ്ടാക്കാം. ജോലിയിൽ പ്രവേശിക്കുമ്പോൾ കിട്ടുന്ന ശമ്പളം മുഴുവൻ ചിലവഴിക്കുന്നതിനെ കുറിച്ച് ചിന്തിക്കാതെ അത് നിക്ഷേപത്തിലേക്ക് മാറ്റുന്നതിൽ ശ്രദ്ധ പുലർത്തൂ. എങ്കിൽ ജോലിയിൽ നിന്നും വിരമിക്കുമ്പോഴേക്കും വലിയൊരു തുക ബാങ്ക് ബാലൻസായി ലഭിക്കും.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) എന്നീ സ്കീമുകൾ നിങ്ങളുടെ റിട്ടയർമെൻ്റ് ജീവിതത്തിനെ കൂടുതൽ സുരക്ഷിതമാക്കാൻ സഹായിക്കും. ഈ രണ്ട് സ്കീമുകളും വ്യത്യസ്ത സ്വഭാവമുള്ളവയാണെങ്കിലും വലിയൊരു തുക നിങ്ങൾക്ക് സേവ് ചെയ്യാൻ സാധിക്കും.
ജോലി ചെയ്യുന്ന വ്യക്തികൾക്ക് മാത്രം നിക്ഷേപിക്കാവുന്ന പദ്ധതിയാണ് ഇപിഎഫ്. എന്നാൽ പിപിഎഫിൽ ആർക്കും നിക്ഷേപം തുടങ്ങാം. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ അഥവാ ഇപിഎഫ്ഒയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പെൻഷൻ സ്കീമാണ് ഇപിഎഫ്. മറുവശത്തുള്ള പിപിഎഫ് സർക്കാർ പിന്തുണയോടെയും പ്രവർത്തിക്കുന്നു. ഈ രണ്ട് സ്കീമുകളിൽ മികച്ചത് ഏതാണെന്ന് പറയാമോ?
പലിശ നിരക്ക്
- 8.25 ശതമാനം എന്ന ഉയർന്ന പലിശ നിരക്കാണ് ഇപിഎഫ് വാഗ്ദാനം ചെയ്യുന്നത്.
- പിപിഎഫ് 7.1 ശതമാനം നിരക്കിൽ പലിശ ഉറപ്പാക്കുന്നു.

കാലാവധി
ഇപിഎഫ് ഒരു പെൻഷൻ പദ്ധതിയായതിനാൽ നിങ്ങൾ ജോലിയിൽ നിന്നും വിരമിക്കുമ്പോഴാണ് ഈ സ്കീമിൻ്റെ കാലാവധി പൂർത്തിയാവുന്നത്. എന്നാൽ പ്രത്യേക സാഹചര്യങ്ങളിൽ, അതായത് വിദ്യാഭ്യാസം, വിവാഹം അല്ലെങ്കിൽ വീട് നിർമ്മാണം തുടങ്ങിയ കാര്യങ്ങൾക്ക് ഭാഗികമായി പണം പിൻവലിക്കാൻ സാധിക്കും.
പിപിഎഫിൻ്റെ ലോക്ക്-ഇൻ പിരീഡ് 15 വർഷമാണ്. അതിനു ശേഷം നിങ്ങൾക്ക് ആവശ്യമെങ്കിൽ നിക്ഷേപം തുടരാം. അത് ഓരോ 5 വർഷത്തെ ബ്ലോക്കുകളായിട്ടാണ് കാലാവധി നീട്ടുന്നത്. ഇതൊരു പെൻഷൻ സ്കീം അല്ല. പക്ഷേ കാലാവധി നീട്ടി നിക്ഷേപം തുടർന്നാൽ ജോലിയിൽ നിന്നും വിരമിക്കുമ്പോഴേക്കും വലിയൊരു തുക അക്കൗണ്ടിൽ ഉണ്ടായിരിക്കും.
നികുതി ഇളവ്
ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം പ്രതിവർഷം 1.5 ലക്ഷം രൂപ വരെയുള്ള നികുതി ഇളവുകൾ ലഭ്യമാണ്.
നിക്ഷേപം
- ഇപിഎഫിൽ നിങ്ങളുടെ അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം വരെ നിക്ഷേപിക്കാം.
- പിപിഎഫിൽ നിക്ഷേപിക്കാവുന്ന പരമാവധി തുക 1.5 ലക്ഷം രൂപയാണ്. 500 രൂപ മുതൽ നിക്ഷേപം തുടങ്ങാം.
ഇപിഎഫും, പിപിഎഫും വ്യത്യസ്തമാണ്. അതിനാൽ 15 വർഷത്തേക്ക് എല്ലാ വർഷവും 1.2 ലക്ഷം രൂപ നിക്ഷേപിച്ചാൽ ഏത് സ്കീമിന് ഉയർന്ന വരുമാനം ലഭിക്കുമെന്ന് നോക്കാം;
ഇപിഎഫിൽ 1.2 ലക്ഷം ഓരോ വർഷവും നിക്ഷേപിക്കുകയാണെങ്കിൽ പ്രതിമാസം നിക്ഷേപം 10,000 രൂപയായിരിക്കും. ഈ നിക്ഷേപം തുടർന്നാൽ, 15 വർഷം കൊണ്ട് മൊത്തം നിക്ഷേപം 18 ലക്ഷം രൂപയായിരിക്കും. ഈ കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന മെച്യൂരിറ്റി തുക ഏകദേശം 35,96,445.5 രൂപയായിരിക്കും.
പിപിഎഫിൽ പ്രതിമാസം 10,000 രൂപ നിക്ഷേപിച്ചാൽ ഒരു വർഷം കൊണ്ട് നിക്ഷേപം 1.2 ലക്ഷം രൂപയായിരിക്കും. ഈ കണക്ക് പ്രകാരം 15 വർഷത്തെ മൊത്തം നിക്ഷേപം 18 ലക്ഷം രൂപയായിരിക്കും. ഈ കാലാവധി പൂർത്തിയാവുമ്പോൾ ലഭിക്കുന്ന മെച്യൂരിറ്റി തുക ഏകദേശം 32,54,567 രൂപയായിരിക്കും.
നിങ്ങൾ ജോലി ചെയ്യുന്ന വ്യക്തിയാണെങ്കിൽ ഇപിഎഫ് നിക്ഷേപം ഏറ്റവും മികച്ച ഓപ്ഷനാണ്. മറിച്ചാണെങ്കിൽ പിപിഎഫിലൂടെ വലിയ തുക സമ്പാദിക്കാനും സാധിക്കും. പലിശ വരുമാനം അൽപം കൂടുതൽ ഇപിഎഫിലൂടെയാണ്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications