ജോലിയിൽ നിന്നും വിരമിക്കുമ്പോൾ വലിയ തുക നിങ്ങളുടെ അക്കൗണ്ടിലുണ്ടായിരിക്കണം. റിട്ടയർമെൻ്റ് ജീവിതം ഒരിക്കലും മറ്റുള്ളവരെ ആശ്രയിച്ച് ജീവിക്കാനുള്ളതല്ല, നിങ്ങളുടെ ആഗ്രഹത്തിനൊത്ത് ജീവിക്കാനുള്ളതാണ്. റിട്ടയർമെന്റ് പ്ലാനിംഗിന് വേണ്ടി നിങ്ങൾക്ക് നേരത്തെ നിക്ഷേപിക്കാവുന്ന മികച്ച സ്കീമുകളാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) എന്നിവ.
ഈ സ്കീമുകളിലെ നിക്ഷേപങ്ങളിലൂടെയും പലിശ വരുമാനത്തിലൂടെയും കാലക്രമേണ ഒരു വലിയ തുക നേടാൻ സാധിക്കും. മാത്രമല്ല ഈ രണ്ട് ഓപ്ഷനുകളും നികുതി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞ അപകട സാധ്യതയും ഈ സ്കീമുകളുടെ പ്രത്യേകതയാണ്. പ്രതിവർഷം 1.2 ലക്ഷം രൂപ ഈ സ്കീമുകളിൽ നിക്ഷേപിക്കുകയാണെങ്കിൽ ഏത് സ്കീമാണ് ഉയർന്ന കോർപ്പസ് നൽകുന്നത്? വിശദമായി നോക്കാം....
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്
ഇന്ത്യയിലെ മികച്ച ദീർഘകാല നിക്ഷേപ പദ്ധതികളിലൊന്നാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്). സർക്കാർ പിന്തുണയുള്ള ഈ പദ്ധതി തൊഴിലാളികളുടെ വിരമിക്കൽ സമയത്ത് വലിയൊരു തുക സമാഹരിക്കാൻ അനുവദിക്കുന്നു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ) ആണ് ഇ.പി.എഫ് നിയന്ത്രിക്കുന്നത്. 15,000 രൂപയോ അതിൽ കൂടുതലോ അടിസ്ഥാന പ്രതിമാസ ശമ്പളം നേടുന്ന വ്യക്തികൾക്ക് അവരുടെ ഇപിഎഫ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാം.
ഓരോ ജീവനക്കാരും അവരുടെ ഇ.പി.എഫ് അക്കൗണ്ടിലേക്ക് പ്രതിമാസം കുറഞ്ഞത് 1,800 രൂപ നൽകണം. പരമാവധി നിക്ഷേപ തുക അവരുടെ അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും (ഡിഎ) 12 ശതമാനമാണ്. തൊഴിലുടമയുടെ മൊത്തം സംഭാവനയിൽ നിന്ന് 3.67 ശതമാനം നേരിട്ട് ജീവനക്കാരന്റെ ഇ.പി.എഫ് അക്കൗണ്ടിലേക്കും ബാക്കി 8.33 ശതമാനം വിരമിക്കലിനുശേഷം പ്രതിമാസ പെൻഷൻ നൽകുന്ന എംപ്ലോയീസ് പെൻഷൻ ഫണ്ടിലേക്കും (ഇപിഎസ്) എത്തുന്നു.
ഇപിഎഫ്: പലിശ നിരക്കും ആനുകൂല്യങ്ങളും
നിലവിൽ, ഇ.പി.എഫ് പ്രതിവർഷം 8.25 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. പഴയ നികുതി വ്യവസ്ഥയിലുള്ള നികുതിദായകർക്ക് ഒരു സാമ്പത്തിക വർഷത്തിൽ 1.50 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്കും, അതിലൂടെ ലഭിക്കുന്ന പലിശയ്ക്കും മെച്യൂരിറ്റി തുകക്കും നികുതി ഈടാക്കില്ല.

20 വർഷത്തേക്ക് 1.2 ലക്ഷം നിക്ഷേപിച്ചാൽ എത്ര കോർപ്പസ് ലഭിക്കും?
പ്രതിവർഷം 8.25 ശതമാനം പലിശ നിരക്കിന്റെ അടിസ്ഥാനത്തിൽ, മൊത്തം കോർപ്പസ് ഏകദേശം 61,11,683 ലക്ഷം രൂപ ലഭിക്കും. ഇവിടെ പലിശ മാത്രം 37,11,683 ലക്ഷം രൂപയും ആയിരിക്കും.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട്
നികുതി ആനുകൂല്യങ്ങളോടെ ദീർഘകാല വരുമാനം നൽകുന്ന ഒരു ജനപ്രിയ ചെറുകിട സമ്പാദ്യ പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി.പി.എഫ്). ഉറപ്പായ വരുമാനത്തിനൊപ്പം മികച്ച സാമ്പത്തിക നേട്ടവും നിക്ഷേപകർക്ക് ഉറപ്പാക്കാം. പ്രതിവർഷം 7.1 ശതമാനമാണ് പി.പി.എഫ് പലിശ വാഗ്ദാനം ചെയ്യുന്നത്. ഈ സ്കീമിന് 15 വർഷത്തെ ലോക്ക്-ഇൻ കാലയളവ് ഉണ്ട്. അതിനാൽ തന്നെ ദീർഘകാലത്തേക്ക് നിക്ഷേപിച്ച് വലിയ തുക നേടാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ഒരു ഓപ്ഷനായിരിക്കും പി.പി.എഫ്.
പിപിഎഫ് അക്കൗണ്ടിൽ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 500 രൂപയും പരമാവധി നിക്ഷേപ പരിധി 1.50 ലക്ഷം രൂപയുമാണ്. നിക്ഷേപങ്ങൾ ഒറ്റത്തവണയായോ, പ്രതിമാസമായോ ഈ സ്കീമിൽ നിക്ഷേപിക്കാവുന്നതാണ്. ഇ.പി.എഫ് പോലെ പി.പി.എഫും നികുതി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. നിക്ഷേപത്തിലൂടെ ലഭിക്കുന്ന പലിശ, മെച്യൂരിറ്റി തുക എന്നിവയെല്ലാം നികുതി രഹിതമാണ്.
ആദ്യത്തെ 15 വർഷത്തെ കാലാവധിക്ക് ശേഷം ആവശ്യമെങ്കിൽ പിപിഎഫ് നിക്ഷേപകർക്ക് കാലാവധി നീട്ടാം. 5 വർഷത്തെ ബ്ലോക്കുകളിലായിട്ടാണ് പിന്നീടുള്ള കാലാവധി നിശ്ചയിക്കുന്നത്. കാലാവധി നീട്ടുമ്പോൾ കോർപ്പസിന്റെ വലിപ്പവും വർദ്ധിക്കും.
പിപിഎഫ്: 20 വർഷത്തേക്ക് 1.2 ലക്ഷം നിക്ഷേപിച്ചാൽ കോർപ്പസ് എത്ര ലഭിക്കും?
7.1 ശതമാനം പലിശ നിരക്കിന്റെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് ലഭിക്കുന്ന മൊത്തം കോർപ്പസ് ഏകദേശം 53,26,631 ലക്ഷം രൂപയാവും. അതായത് മൊത്തം പലിശയിനത്തിൽ 29,26,631 ലക്ഷം രൂപ ലഭിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
