റിട്ടയർമെന്റ് സമയത്ത് ഉയർന്ന തുക സമ്പാദിക്കുന്ന കാര്യം ഓർക്കുമ്പോൾ എല്ലാവരുടേയും മനസിലേക്ക് ആദ്യം എത്തുക എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് (ഇപിഎഫ്), പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് (പിപിഎഫ്) എന്നീ രണ്ട് പദ്ധതികളായിരിക്കും. രണ്ട് പദ്ധതികളും ജനപ്രിയമാണ്. മറ്റൊരു നിക്ഷേപ പദ്ധതി എന്നത് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാൻ (എസ്ഐപി) വഴിയുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപമാണ്. നിക്ഷേപകർ അവരുടെ റിട്ടയർമെൻ്റ് ആസൂത്രണത്തിനായി ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ, ഹൈബ്രിഡ് ഫണ്ടുകൾ, ഡെറ്റ് ഫണ്ടുകൾ എന്നിവ തിരഞ്ഞെടുക്കുന്നു.
ഇപിഎഫ്, പിപിഎഫ്, എസ്ഐപി എന്നതിൽ ഏത് നിക്ഷേപ പദ്ധതിയാണ് ഏറ്റവും കൂടുതൽ പണം സമ്പാദിക്കാൻ സഹായിക്കുക എന്ന് നിങ്ങൾ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ... ഉണ്ടെങ്കിലും ഇല്ലെങ്കിലും നമുക്ക് വിശദമായി പരിശോധിക്കാം.
എന്താണ് എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ..?
എല്ലാ ശമ്പളമുള്ള ജീവനക്കാർക്കും ലഭ്യമായ ഒരു റിട്ടയർമെന്റ് ആനുകൂല്യ പദ്ധതിയാണ് പിഎഫ്. എംപ്ലോയി പ്രൊവിഡൻറ് ഫണ്ടിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരിൽ നിന്ന് ഒരു നിശ്ചിത തുക മാസാമാസം ഈടാക്കും. സംഭാവനകൾക്ക് പ്രതിവർഷം 8.25 ശതമാനം പലിശ നിരക്ക് ലഭിക്കുന്നു. ഒരു ജീവനക്കാരന് അവരുടെ ഇപിഎഫ് അക്കൗണ്ടിലേക്ക് 60 വയസ്സ് വരെ സംഭാവന നൽകാം.
എന്താണ് പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട്..?
സർക്കാർ പിന്തുണയുള്ള നിക്ഷേപ മാർഗമാണ് പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട്. 1968-ലെ പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട് ആക്ട് അനുസരിച്ചാണ് ഈ ദീർഘകാല നിക്ഷേപ പദ്ധതി പ്രവർത്തിക്കുന്നത്. 500 രൂപയാണ് ഏറ്റവും കുറഞ്ഞ നിക്ഷേപം. ഒരു സാമ്പത്തിക വർഷത്തെ പരമാവധി നിക്ഷേപം 1,50,000 രൂപയുമാണ്. പോസ്റ്റ് ഓഫീസ് പ്രതിവർഷം 7.1 ശതമാനം വാർഷിക പലിശ നൽകുന്നു.

എസ്ഐപി നിക്ഷേപം
കൃത്യമായ ഇടവേളകളില്‍ഒരു നിശ്ചിത തുക മ്യൂച്ചല്‍ഫണ്ടില്‍നിക്ഷേപിക്കുന്നതിനുള്ള മാർഗമാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്‍റ് പ്ലാന്‍. നിക്ഷേപകര്‍ക്ക് 500 രൂപയില്‍നിന്ന് നിക്ഷേപം ആരംഭിക്കാൻ കഴിയുന്ന നിരവധി എസ്ഐപി പദ്ധതികള്‍ വിപണിയില്‍ഉണ്ട്.
ഇപിഎഫ് Vs പിപിഎഫ് Vs എസ്ഐപി
15 വർഷത്തേക്ക് 15,000 രൂപ പ്രതിമാസ നിക്ഷേപത്തിന് ഏറ്റവും ഉയർന്ന വരുമാനം നൽകുന്നത് ഏത് പദ്ധതിയാണെന്ന് നോക്കാം.
ഇപിഎഫ്
പ്രതിമാസം 15,000 രൂപ നിക്ഷേപിക്കുമ്പോൾ 1.8 ലക്ഷം രൂപയാണ് ഒരു വർഷം നിക്ഷേപിക്കേണ്ടത്. പദ്ധതി 8.25 ശതമാനം പലിശ നൽകുന്നത് കൊണ്ട് പലിശ ഉൾപ്പെടെ 15 വർഷം കൊണ്ട് 44,95,556.87 രൂപ സമ്പാദിക്കാൻ സാധിക്കും.
പിപിഎഫ്
പദ്ധതി 7.1 ശതമാനം പലിശ നിരക്ക് നൽകുന്നതിനാൽ 15 വർഷത്തിനുള്ളിൽ 18,18,209 രൂപ പലിശ നേടാം. ആകെ സമ്പാദ്യം 40,68,209 രൂപയായിരിക്കും.

ഇക്വിറ്റി മ്യൂച്വൽ ഫണ്ട്
മ്യൂച്വൽ ഫണ്ട് 12 ശതമാനം വാർഷിക വരുമാനം നൽകുമെന്ന് കരുതുക. അങ്ങനെയെങ്കിൽ ദീർഘകാല മൂലധന നേട്ടം 36,99,142 രൂപയായിരിക്കും. ആകെ ലഭിക്കുന്ന സമ്പാദ്യം 59,49,142 രൂപയും ആയിരിക്കും.
ഹൈബ്രിഡ് മ്യൂച്വൽ ഫണ്ട്
ഒരു ഹൈബ്രിഡ് ഫണ്ട് സ്കീമിൽ ഒരാൾക്ക് 10 ശതമാനം വാർഷിക എസ്ഐപി റിട്ടേൺ ലഭിക്കുകയാണെങ്കിൽ, 15 വർഷത്തിനുള്ളിൽ അവർ പ്രതീക്ഷിക്കുന്ന ദീർഘകാല മൂലധന നേട്ടം 27,70,265 രൂപയും പ്രതീക്ഷിക്കുന്ന മൊത്തം തുക 50,20,265 രൂപയും ആയിരിക്കും.
ഡെറ്റ് മ്യൂച്വൽ ഫണ്ട്
ഡെറ്റ് മ്യൂച്വൽ ഫണ്ട് സ്കീമിൽ ഒരാൾക്ക് 8 ശതമാനം വാർഷിക എസ്ഐപി റിട്ടേൺ ലഭിക്കുകയാണെങ്കിൽ, 15 വർഷത്തിനുള്ളിൽ അവർ പ്രതീക്ഷിക്കുന്ന ദീർഘകാല മൂലധന നേട്ടം 19,97,231 രൂപയും പ്രതീക്ഷിക്കുന്ന മൊത്തം തുക 42,47,231 രൂപയും ആയിരിക്കും.
More From GoodReturns

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications