ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നിറയെ സമ്പത്ത് ഉണ്ടായിരിക്കണമെന്ന് ആഗ്രഹമില്ലേ..? എന്നാൽ എവിടെ നിക്ഷേപിക്കും? ജോലിയിൽ പ്രവേശിക്കുമ്പോൾ തന്നെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്), വോളണ്ടറി പ്രൊവിഡന്റ് ഫണ്ട് (വിപിഎഫ്) എന്നിവ റിട്ടയർമെൻ്റ് സുരക്ഷിതമാക്കുവാനുള്ള മികച്ച സേവിംഗ്സ് സ്കീമുകളാണ്.
ശമ്പളം വാങ്ങുന്നവർക്ക് ആ തുകയിൽ നിന്ന് തന്നെ ഒരു നിശ്ചിത തുക ഈ സേവിംഗ്സ് സ്കീമുകളിലേക്ക് മാറ്റിവെച്ചാൽ വലിയ കോർപ്പസ് സൃഷ്ടിക്കാൻ സാധിക്കും. പക്ഷേ ഇപിഎഫ്, വിപിഎഫ് എന്നീ രണ്ട് സ്കീമും വ്യത്യസ്ത സ്വഭാവ സവിശേഷതകളുള്ളവയാണ്. അതിനാൽ ഇത്തരം സ്കീമുകളിൽ നിന്നുള്ള നേട്ടവും വ്യത്യസ്തമായിരിക്കും. നിങ്ങളുടെ അടിസ്ഥാന ശമ്പളം 25,000 രൂപയാണോ? എങ്കിൽ അതിൽ നിന്നും ഈ രണ്ട് സ്കീമുകളിലൂടെയും റിട്ടയർമെൻ്റ് കോർപ്പസ് എങ്ങനെ സൃഷ്ടിക്കാം?
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്)
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ ( ഇപിഎഫ്ഒ ) കൈകാര്യം ചെയ്യുന്ന ഒരു വിരമിക്കൽ സേവിംഗ്സ് പ്ലാനാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്). ജീവനക്കാരും തൊഴിലുടമകളുമാണ് ഈ സ്കീമിൽ നിക്ഷേപിക്കുന്നത്. അവ യഥാക്രമം ശമ്പളത്തിൽ നിന്നുമാണ് നിക്ഷേപം നടത്തുന്നത്. ജീവനക്കാരൻ അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനമാണ് ഈ സ്കീമിലേക്ക് നിക്ഷേപിക്കുന്നത്. മാത്രമല്ല തൊഴിലുടമയുടെ സംഭാവനയുടെ ഒരു ഭാഗം എംപ്ലോയി പെൻഷൻ സ്കീമിലേക്കും, ബാക്കി തുക ഇപിഎഫ് അക്കൗണ്ടിലേക്കും പോകുന്നു.
വോളണ്ടറി പ്രൊവിഡന്റ് ഫണ്ട് (VPF)
എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ടിൻ്റെ ഒരു ഭാഗമാണ് വോളണ്ടറി പ്രൊവിഡന്റ് ഫണ്ട് (VPF) എന്ന പദ്ധത്. ഇതും റിട്ടയർമെൻ്റ് സമ്പാദ്യത്തിലേക്ക് സഹായിക്കുന്ന പദ്ധതിയാണ്. പക്ഷേ ഇപിഎഫിന് വിരുദ്ധമായി വിപിഎഫിൽ ജീവനക്കാർക്ക് അവരുടെ അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും 100 ശതമാനം വരെ നിക്ഷേപിക്കാൻ കഴിയും. മറ്റൊരു പ്രത്യേകത സവിശേഷത എന്തെന്നാൽ തൊഴിലുടമകൾ ഈ പദ്ധതിയിലേക്ക് സംഭാവന ചെയ്യുന്നില്ല. അതിനാൽ തന്നെ ജീവനക്കാർക്ക് വലിയൊരു തുക സമ്പാദിക്കാൻ സാധിക്കും.

വിപിഎഫ് vs ഇപിഎഫ്: പ്രധാന വ്യത്യാസങ്ങൾ അറിയാം...
ഇപിഎഫിൽ നിങ്ങൾ നിർബന്ധമായും നിക്ഷേപിക്കേണ്ടി വരുന്നു, പക്ഷേ വിപിഎഫ് നിങ്ങൾക്ക് താത്പര്യമുണ്ടെങ്കിൽ മാത്രം നിക്ഷേപിക്കാം. വിപിഎഫിലൂടെ ജീവനക്കാർക്ക് കൂടുതൽ റിട്ടയർമെൻ്റ് ഫണ്ട് സമ്പാദിക്കാൻ അനുവദിക്കുന്നു.
ഇപിഎഫിൽ ജീവനക്കാരുടെയും തൊഴിലുടമകളുടെയും സംഭാവനകൾ ഉൾപ്പെടുന്നു, പക്ഷേ വിപിഎഫിൽ ജീവനക്കാരുടെ ഫണ്ട് മാത്രമേ ആവശ്യമുള്ളൂ. ഇപിഎഫിൽ അടിസ്ഥാന ശമ്പളത്തിൻ്റെ 12 ശതമാനം പരിധിയിലാണ് നിക്ഷേപ അനുവാദമുള്ളത്. എന്നാൽ വിപിഎഫ് അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും 100 ശതമാനം വരെ നിക്ഷേപം അനുവദിക്കുന്നു.
25,000 രൂപ ശമ്പളം വാങ്ങുന്ന ഒരു വ്യക്തി ഇപിഎഫിലും വിപിഎഫിലും നിക്ഷേപിച്ചാൽ എത്ര വലിയ കോർപ്പസ് സൃഷ്ടിക്കാമെന്ന് അറിയാം...
ഇപിഎഫ് നിക്ഷേപം...
നിങ്ങളുടെ അടിസ്ഥാന ശമ്പളം 25,000 രൂപയാണെങ്കിൽ ഇപിഎഫിലേക്കുള്ള ജീവനക്കാരുടെ സംഭാവന 12 ശതമാനമായിരിക്കും. നിക്ഷേപം ആരംഭിക്കുമ്പോൾ നിങ്ങൾക്ക് 25 വയസ്സാണെങ്കിൽ പ്രതീക്ഷിക്കുന്ന വാർഷിക ശമ്പള വർദ്ധനവ് 5 ശതമാനമായിരിക്കും. റിട്ടയർമെൻ്റ് കാലത്തേക്ക് നിങ്ങളുടെ മൊത്തം നിക്ഷേപം 45,05,360 രൂപയായിരിക്കും. ഈ നിക്ഷേപത്തിന് മൊത്തം ലഭിക്കുന്ന പലിശ തുക 1,35,99,128 കോടിയാണ്. അതായത് ജോലിയിൽ നിന്നും വിരമിക്കുമ്പോൾ ലഭിക്കുന്ന കോർപ്പസ് 1,81,04,488 കോടിയാണ്.
വിപിഎഫ് നിക്ഷേപം...
25 വയസ്സുള്ള ജീവനക്കാരൻ്റെ വിപിഎഫിലേക്കുള്ള നിക്ഷേപം 25,000 രൂപ അടിസ്ഥാന ശമ്പളത്തിൻ്റെ 20 ശതമാനമാണ്. ഇവിടെ പ്രതീക്ഷിക്കുന്ന വാർഷിക ശമ്പള വർദ്ധനവ് 5 ശതമാനമാണ്. ഇതിൻ്റെ അടിസ്ഥാനത്തിൽ റിട്ടയർമെൻ്റ് വരെ നിങ്ങളുടെ മൊത്തം നിക്ഷേപം 68,05,474 ലക്ഷം രൂപയായിരിക്കും. എന്നാൽ പലിശ മാത്രം 2,05,41,873 കോടി നേടാം. ഇവിടെ ലഭിക്കുന്ന കോർപ്പസ് തുക 2,73,47,347 കോടിയാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications