പിഎഫ് സേവനങ്ങള്‍ ലളിതവും വേഗത്തിലുമാക്കാന്‍ ഇപിഎഫ്ഒ 3.0 നടപ്പിലാക്കുകയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന്. പദ്ധതിയുടെ ഗുണഫലങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ലോക് സഭയില്‍ അക്കമിട്ട് നിരത്തി.

എന്താണ് ഇപിഎഫ്ഒ 3.0
ഒരു സമഗ്ര ഡിജിറ്റല്‍ നവീകരണ പദ്ധതിയാണ് ഇപിഎഫ്ഒ 3.0. ഇത് വഴി പിഎഫ് സേവനങ്ങള്‍ വേഗത്തിലും ലളിതവുമാകുന്നു.
മുന്‍പ് 20 ദിവസത്തോളം എടുത്തിരുന്ന ക്ലെയിം തീര്പ്പാക്കലുള്പ്പടെയുള്ള സേവനങ്ങള്‍ ഇപ്പോള്‍ മൂന്ന് ദിവസത്തിലാണ് പൂര്‍ത്തിയാകുന്നത്.
ക്ലെയിം പ്രോസസ്സിംഗ് വേഗത്തില്‍
പ്രധാന നേട്ടം ക്ലെയിം പ്രോസസ്സിംഗ് വേഗത്തിലായി എന്നതാണ്. പിഎഫ് തുക ലഭിക്കാന്‍ ഇതുവരെ 20 ദിവസത്തോളം കാത്തിരിക്കേണ്ടി വന്നു.
പുതിയ സംവിധാനത്തില്‍, ആവശ്യമായ പരിശോധനകള്‍ പൂര്‍ത്തിയായാല്‍ അപേക്ഷകള്‍ സ്വയമേവ പ്രോസസ്സ് ചെയ്യപ്പെടും. തുടര്‍ന്ന് മൂന്ന് ദിവസത്തിനുള്ളില്‍ പണം അക്കൗണ്ടില്‍ ലഭ്യമാകും. അടിയന്തര ആവശ്യങ്ങള്‍ക്ക് പിഎഫ് തുക വേണ്ടവര്‍ക്ക് ഇത് ആശ്വാസമായി.
കേന്ദ്രീകൃത പെന്ഷന് വിതരണം
പെന്ഷന് വിതരണം ഒരു കേന്ദ്ര സംവിധാനത്തിലൂടെയാണ് ഇപ്പോള്‍ നടത്തുന്നത്. മുന്‍പ് പ്രാദേശിക ഓഫീസുകള്‍ വഴിയായിരുന്ന പ്രൊസസിംഗ്.
പുതിയ സംവിധാനത്തിന് കീഴില്‍ പെന്ഷന് അനുവദിക്കലും വിതരണവും വേഗത്തിലായി. പെന്ഷന് തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് വരികയും പിഴവുകള്‍ കുറയുകയും ചെയ്തു. 70 ലക്ഷത്തിലധികം പേര്‍ക്കാണ് സംവിധാനം വഴി പെന്ഷന് ലഭ്യമാക്കുന്നത്.
ഓട്ടോ ക്ലെയിം സംവിധാനം
ഇപിഎഫ്ഒ 3.0 വഴി അഞ്ച് ലക്ഷം രൂപ വരെ ഉള്ള പിഎഫ് ക്ലെയിമുകള്‍ സ്വയമേവ തീര്‍പ്പാക്കപ്പെടുന്നു. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇത്തരത്തില്‍ കോടിക്കണക്കിന് ക്ലെയിമുകളാണ് തീര്‍പ്പാക്കപ്പെട്ടത്.
ഇതോടെ മാനുവല്‍ തീര്‍പ്പാക്കല്‍ ഗണ്യമായി കുറഞ്ഞു. അപേക്ഷാ ബാഹുല്ല്യം കുറയ്ക്കാനും പണം എളുപ്പത്തില്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനും ഇതുവഴിയായി.
പിഎഫ് ട്രാന്‍സ്ഫര്‍ ലളിതം
പിഎഫ് അക്കൗണ്ട് ട്രാന്‍സഫര്‍ ചെയ്യുന്നതിലെ സങ്കീര്‍ണ്ണതകള്‍ ഇപിഎഫ്ഒ 3.0 കുറച്ചു. കമ്പനി മാറുന്നവരെ സംബന്ധിച്ച് വളരെ ഉപകാരപ്രദമാണ് ഇത്.
2026 ഫെബ്രുവരി 25 വരെ, ജീവനക്കാരുടെയും തൊഴിലുടമകളുടെയും ഇടപെടലില്ലാതെ 70,54,895 ഓട്ടോ ട്രാന്‍സ്ഫര്‍ ക്ലെയിമുകള്‍ നടത്തി.
ഇതുവഴി ക്ലെയ്മുകള്‍ തൊഴിലുടമ വഴി നല്‍കേണ്ട ആവശ്യകത ഇല്ലാതായി. കെവൈസി പാലിക്കുന്ന അക്കൗണ്ടുകള്‍ക്ക് മുന്‍കാല തൊഴിലുടമയുടേയും ഇപ്പോഴത്തെ തൊഴിലുടമയുടേയും അംഗീകാരം ആവശ്യമില്ല.
2026 ഫെബ്രുവരി 25 വരെ, തൊഴിലുടമയുടെ ഇടപെടലില്ലാതെ ജീവനക്കാര്‍ 21,39,247 ട്രാന്‍സ്ഫര്‍ ക്ലെയിമുകള്‍ സമര്‍പ്പിച്ചു.
എംപ്ലോയീസ് പെന്ഷന് സ്കീം 1995 പ്രകാരമുള്ള കുറഞ്ഞ പെന്ഷന് വര്‍ധന പരിഗണനയില്‍ തുടരുന്നതായി കേന്ദ്രം അറിയിച്ചു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ മുന്നേറ്റം: ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ ഇവയാണ്

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

ഓണം: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം നേരത്തെ ലഭിക്കും; ബാങ്കിംഗ് ഇടപാടുകളിൽ ഈ മുൻകരുതലുകൾ എടുക്കുക

ഇന്ന് ബാങ്കുകൾക്ക് അവധി; ഓണം വരുന്നു, പണമിടപാടുകൾ തടസ്സപ്പെടാതിരിക്കാൻ എന്തുചെയ്യണം?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

റെയിൽടെലിന് വൻ കരാർ: 164 കോടിയുടെ നേട്ടം റെയിൽവേ ഓഹരികളിൽ ചലനമുണ്ടാക്കുമോ?

ദലാൽ സ്ട്രീറ്റിൽ കുതിപ്പിനൊരുങ്ങി 3 ഓഹരികൾ: തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടവ ഇവയാണ്

വ്യാജ വായ്പാ ആപ്പുകളുടെ കെണിയിൽ വീഴരുത്; ആർ.ബി.ഐയുടെ പുതിയ സുരക്ഷാ നടപടികൾ ഇങ്ങനെ അറിയാം

ഓണം നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾ ശ്രദ്ധിക്കുക; സ്വർണ്ണം വാങ്ങുമ്പോൾ ലാഭമുണ്ടാക്കാൻ ഈ കാര്യങ്ങൾ അറിയാം

ഓഗസ്റ്റ് 24: ഇന്ന് തുടങ്ങുന്ന മൂന്ന് SME ഐപിഒകൾ; നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ

IRFC, RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ലാഭവിഹിതം ലഭിക്കാൻ വോട്ടിംഗ് തുടങ്ങി, ചെയ്യേണ്ടതെങ്ങനെ?



Click it and Unblock the Notifications