A Oneindia Venture

EPFO: നിങ്ങളുടെ പിഎഫ് ബാലൻസ്, ക്ലെയിമുകൾ എന്നിവ എളുപ്പത്തിൽ പരിശോധിക്കാം; ഇതാണ് എളുപ്പ വഴി

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ അഥവാ ഇപിഎഫ്ഒ ഇന്ത്യയിലെ ജീവനക്കാരുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന സ്ഥാപനമാണ്. തൊഴിലാളികൾക്കുള്ള വിരമിക്കൽ ഫണ്ടുകൾ, പെൻഷനുകൾ, ഇൻഷുറൻസ് എന്നിവ കൈകാര്യം ചെയ്യുന്നതും ജീവനക്കാരുടെയും തൊഴിലുടമകളുടെയും നിർബന്ധിത സംഭാവനകളിലൂടെ ഇപിഎഫ് (പ്രൊവിഡന്റ് ഫണ്ട്), ഇപിഎസ് (പെൻഷൻ), EDLI (ഇൻഷുറൻസ്) തുടങ്ങിയ പദ്ധതികൾ നടത്തുന്നതും ഈ ഇപിഎഫ്ഒ തന്നെയാണ്.

വർഷങ്ങളോളം ജോലി ചെയ്ത വിരമിക്കുമ്പോൾ നിങ്ങളുടെ ഭാവി ജീവിതം സുരക്ഷിതമാക്കാൻ ഇപിഎഫ്ഒ സഹായിക്കും. തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള ഈ സ്ഥാപനമാണിത്. ഇപിഎഫ്ഒയിൽ അം​ഗത്വമുള്ള ജീവനക്കാരൻ്റെ ശമ്പളത്തിൽ നിന്നും ഒരു നിശ്ചിത തുക എല്ലാ മാസവും ഇപിഎഫ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കപ്പെടുന്നു. സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (CBT) ആണ് ഈ കാര്യങ്ങൾ നിയന്ത്രിക്കുന്നത്. സിബിടി ഇപിഎഫ്ഒയുടെ എക്സിക്യൂട്ടീവായി പ്രവർത്തിക്കുന്നു.

ഇപിഎഫ് അക്കൗണ്ട് ആക്ടിവേറ്റ് ചെയ്ത് ലോഗിൻ ചെയ്യുന്നതെങ്ങനെ?

1. യുഎഎൻ മെമ്പർ ഇ-സേവ പോർട്ടൽ unifiedportal-mem.epfindia.gov.in സന്ദർശിക്കുക.
2. 'Activate UAN' എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് നിങ്ങളുടെ യുഎഎൻ, പേര്, ജനനത്തീയതി, മൊബൈൽ നമ്പർ എന്നിവ നൽകുക.
3. ലഭ്യമായ ഒടിപി ഉപയോ​ഗിച്ച് സ്ഥിരീകരണം പൂർത്തിയാക്കിയ ശേഷം ഒരു പാസ്‌വേഡ് സജ്ജമാക്കുക.
4. ആക്ടിവേറ്റ് ചെയ്തുകഴിഞ്ഞാൽ നിങ്ങളുടെ യുഎഎൻ, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്ത് എല്ലാ ഇപിഎഫ്ഒ സേവനങ്ങളും മനസിലാക്കുക.

നിങ്ങളുടെ പിഎഫ് ബാലൻസ്, ക്ലെയിമുകൾ എന്നിവ എളുപ്പത്തിൽ പരിശോധിക്കാം

ഇപിഎഫ് ബാലൻസ് എങ്ങനെ പരിശോധിക്കാം?

പിഎഫ് ബാലൻസ് പരിശോധിക്കുന്നതിന് ഇപിഎഫ്ഒ നാല് ഓപ്ഷനുകളാണ് പ്രധാനമായും വാ​ഗ്ദാനം ചെയ്യുന്നത്. ഓരോന്നും അറിയാം;

1. ഇപിഎഫ് പാസ്ബുക്ക് പോർട്ടൽ

passbook.epfindia.gov.in എന്ന വെബ്‌സൈറ്റിൽ യുഎഎൻ ഉപയോഗിച്ച് ലോഗിൻ ചെയ്‌താൽ പ്രതിമാസ സംഭാവനകൾ, പലിശ, മൊത്തം ബാലൻസ് എന്നിവ കാണാം.

2. ഉമാങ് ആപ്പ്

നിങ്ങളുടെ പാസ്ബുക്കും ബാലൻസും ആക്‌സസ് ചെയ്യാൻ ഈ ആപ്പിൽ "EPFO" എന്ന് സെർച്ച് ചെയ്താൽ വിവരങ്ങൾ ലഭിക്കും.

3. മിസ്ഡ് കോൾ സേവനം

നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 9966044425 എന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോൾ നൽകുക. വിവരങ്ങൾ ലഭിക്കും.

4. എസ്എംഎസ് സേവനം

ബാലൻസ് വിവരങ്ങൾ ലഭിക്കാൻ 7738299899 എന്ന നമ്പറിലേക്ക് EPFOHO UAN ENG എന്ന് അയയ്ക്കുക. ബാലൻസ് വിവരങ്ങൾ ഉറപ്പാക്കാം.

എത്ര തവണ പിഎഫ് പിൻവലിക്കാം?

പണം പിൻവലിക്കലിനും കൈമാറ്റത്തിനും കെവൈസി നിർബന്ധമാണ്. ക്ലെയിം നിരസിക്കൽ ഒഴിവാക്കാൻ ഇപിഎഫ്ഒ ​​രേഖകളുമായി കെവൈസി പൊരുത്തപ്പെടണം. ആധാർ, പാൻ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ മറക്കരുത്. ഇപിഎഫ്ഒയുടെ പുതിയ പിൻവലിക്കൽ നിയമങ്ങൾ പ്രകാരം, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി 10 തവണ വരെയും, വിവാഹത്തിനായി 5 തവണ വരെയും പിൻവലിക്കാൻ സാധിക്കും.

പിഎഫ് പിൻവലിക്കുന്നതിനും, പെൻഷൻ പിൻവലിക്കുന്നതിനുമെല്ലാം ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഇവയ്ക്കെല്ലാം വ്യത്യസ്ത ഫോമുകളാണ്. അതായത് പിഎഫ് പിൻവലിക്കുന്നതിന് ഫോം 19 സമർപ്പിക്കണം. എന്നാൽ പെൻഷൻ പിൻവലിക്കുന്നതിന് ഫോം 10C/10D ഉം, ഭാ​ഗമായി പിഎഫ് പിൻവലിക്കുന്നതിന് ഫോം 31ഉം സമർപ്പിക്കണം.

ക്ലെയിമുകൾ സാധാരണയായി കുറച്ച് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ പ്രോസസ്സ് ചെയ്യപ്പെടും. വിവരങ്ങളെല്ലാം ശരിയാണെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം പിൻവലിക്കുന്നത് പരി​ഗണിക്കുക. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ഭാ​ഗികമായ പിൻവലിക്കലും പരി​ഗണിക്കുക.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X