നിങ്ങൾക്ക് പ്രൊവിഡന്റ് ഫണ്ടിൽ നിക്ഷേപമുണ്ടോ? പി.എഫ് പലിശ നിരക്കിൽ പരിഷ്കാരം വരാൻ സാധ്യത. 2024-25 സാമ്പത്തിക വർഷത്തേക്കുള്ള പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശ നിരക്ക് പരിഷ്കരിക്കാൻ ഒരുങ്ങുന്നു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇ.പി.എഫ്.ഒ) സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (സി.ബി.ടി) ഫെബ്രുവരി 28 ന് ഔദ്യോഗിക യോഗം ചേരും. യോഗത്തിലെ പ്രധാന ചർച്ചകളിൽ ഒന്നായിരിക്കും ഈ തീരുമാനം.
കേന്ദ്ര ബജറ്റിൽ നിരവധി പരിഷ്കാരങ്ങളാണ് സാമ്പത്തിക മേഖലക്കായി കൊണ്ടു വന്നത്. അതിന്റെ ഭാഗ്യമായി പി.എഫ് പലിശ നിരക്കും പരിഷ്കരിച്ചേക്കും. എങ്കിലും ഈ യോഗത്തിന്റെ ഔദ്യോഗിക അജണ്ട ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ഈ സാമ്പത്തിക വർഷത്തെ പലിശ നിരക്ക് തീരുമാനിക്കുവാൻ വേണ്ടിയായിരിക്കും യോഗം ചേരുന്നതെന്നാണ് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സി.ബി.ടിയുടെ 237-ാമത് യോഗം ഫെബ്രുവരി 28ന് നടക്കുമെന്ന് ഔദ്യോഗിക വാർത്താവിനിമയമാണ് സ്ഥിരീകരിച്ചത്.
എന്താണ് സി.ബി.ടി?
പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ എല്ലാ തീരുമാനവും സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് അഥവാ സി.ബി.ടിയിലൂടെയാണ് നടപ്പിലാക്കുന്നത്. ഇവിടെ കേന്ദ്ര തൊഴിൽ മന്ത്രിയുടെ നേതൃത്വത്തിലാണ് തീരുമാനങ്ങൾ എടുക്കുന്നത്. ഇതിൽ തൊഴിലുടമ സംഘടനകൾ, ട്രേഡ് യൂണിയനുകൾ, കേന്ദ്ര- സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുടെ പ്രതിനിധികളും ഉൾപ്പെടുന്നു.
പലിശ നിരക്ക് വർദ്ധിപ്പിക്കുമോ?
2023-24 സാമ്പത്തിക വർഷത്തിൽ, ഇ.പി.എഫ്.ഒ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശ 8.25% നിരക്കിലായിരുന്നു. 2022-23 ൽ ഇത് 8.15% ആയിരുന്നു. പലിശ നിരക്ക് ഇനിയും വർദ്ധിപ്പിക്കുമോ അതോ നിലവിലെ നിരക്കിൽ തന്നെ മാറ്റമില്ലാതെ തുടരുമോ എന്നത് വരാനിരിക്കുന്ന യോഗത്തിലൂടെ പ്രഖ്യാപിക്കും.

2024 നവംബർ 30-നാണ് കഴിഞ്ഞ സി.ബി.ടി യോഗം നടന്നത്. ആ യോഗത്തിലായിരുന്നു സെറ്റിൽമെന്റുകളുടെ പലിശ പേയ്‌മെന്റുകൾ സംബന്ധിച്ച് സുപ്രധാന തീരുമാനം എടുത്തത്. നേരത്തെ പലിശ ക്ലെയിമുകൾ ഓരോ മാസത്തിന്റെയും 25-ാം തീയതി മുതൽ മാസാവസാനം വരെ പ്രോസസ്സ് ചെയ്തിരുന്നില്ല. പക്ഷേ ഇത് അംഗങ്ങളുടെ പലിശ നഷ്ടത്തിലേക്ക് നയിച്ചു. എന്നാൽ പുതിയ നിയമ പ്രകാരം സെറ്റിൽമെന്റ് തീയതി വരെ പലിശ നൽകുമെന്ന് ഉറപ്പാക്കുന്നു. ഇതായിരുന്നു ആ സുപ്രധാന തീരുമാനം.
ഇ.പി.എഫ് അംഗങ്ങളുടെ എണ്ണത്തിൽ വർദ്ധനവ്
2023-24 ലെ ഇ.പി.എഫ്.ഒയുടെ വാർഷിക റിപ്പോർട്ട് അനുസരിച്ച് സംഭാവന നൽകുന്ന സ്ഥാപനങ്ങളുടെ എണ്ണം 2022-23 ൽ 7.18 ലക്ഷത്തിൽ നിന്ന് 6.6% വർദ്ധിച്ച് 7.66 ലക്ഷമായി. ഇത് കഴിഞ്ഞ സി.ബി.ടി യോഗത്തിലാണ് അംഗീകരിച്ചത്. ആക്ടീവ് ഇ.പി.എഫ് അംഗങ്ങളുടെ എണ്ണം 7.6% വർദ്ധിച്ചു. അതായത് 2022-23ൽ 6.85 കോടിയായിരുന്നെങ്കിൽ അംഗങ്ങളുടെ എണ്ണം 2023-24 ൽ എത്തിയപ്പോൾ 7.37 കോടിയായി വർദ്ധിച്ചു.
ദശലക്ഷക്കണക്കിന് ജീവനക്കാരാണ് പി.എഫിൽ നിക്ഷേപിച്ചിരിക്കുന്നത്. ഈ നിക്ഷേപങ്ങളെല്ലാം ദീർഘകാല സമ്പാദ്യത്തിനു വേണ്ടിയാണ്. വലിയ നേട്ടം പ്രതീക്ഷിക്കുന്നതിനാൽ വരാനിരിക്കുന്ന യോഗത്തിലെ പലിശ നിരക്ക് തീരുമാനം നിക്ഷേപകർക്ക് ഏറെ പ്രധാനപ്പെട്ടതാണ്. ഇത്തവണ പലിശ നിരക്ക് വർദ്ധിക്കുമോ?
പി.എഫ് പലിശ നിരക്ക് ഉയർന്നാൽ നിക്ഷേപകർക്ക് സന്തോഷ വാർത്തയാവും. ഒപ്പം നിക്ഷേപകരുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടാവാൻ സാധ്യതയേറെയാണ്. ബജറ്റിനു പിന്നാലെ പി.എഫ് നിക്ഷേപത്തിലും ഞെട്ടിപ്പിക്കുന്ന വാർത്ത പ്രതീക്ഷിക്കാൻ കഴിയുമോ?
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications