എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) വമ്പൻ മാറ്റങ്ങളാണ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്. യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (യുഎഎൻ) ജനറേറ്റ് ചെയ്യുന്ന പ്രക്രിയയിലാണ് ഈ മാറ്റം കൊണ്ടു വന്നത്. അതായത് എല്ലാ പുതിയ ഉപയോക്താക്കൾക്കും ഇനി മുതൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഫേസ് ഒതൻ്റിക്കേഷനിലൂടെ യുഎഎൻ ജനറേറ്റ് ചെയ്യാൻ സാധിക്കുമെന്ന് ഇപിഎഫ്ഒ പറയുന്നു. ഇത് 2025 ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വന്നു.
യുഎഎൻ സൃഷ്ടിക്കുന്നതിനും, അത് ആക്ടിവേറ്റ് ചെയ്യുന്നതിനും ജീവനക്കാർ തൊഴിലുടമകളെ സമീപിക്കുന്നത് ഒഴിവാക്കാൻ ഈ പുതിയ മാറ്റത്തിലൂടെ സാധിക്കും. അതായത് പുതിയ സർക്കുലർ പ്രകാരം വ്യക്തികൾക്ക് ഇപ്പോൾ UMANG ആപ്പ് വഴി പൂർണ്ണമായും ഓൺലൈനായി യുഎഎൻ സൃഷ്ടിക്കാം. ഈ പുതിയ രീതിയിൽ എങ്ങനെ യുഎഎൻ സൃഷ്ടിക്കാമെന്ന് പരിശോധിക്കാം;
പൂർണ്ണമായും ഡിജിറ്റൽ രീതിയിൽ യുഎഎൻ സൃഷ്ടിക്കുന്നത് എങ്ങനെ?
- ആദ്യം UMANG ആപ്പും ആധാർ ഫേസ് RD ആപ്പും ഡൗൺലോഡ് ചെയ്യുക.
- UMANG ആപ്പിൽ "UAN അലോട്ട്‌മെന്റും ആക്ടിവേഷനും" എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
- ആധാറും മൊബൈൽ നമ്പറും നൽകുക. അതിനു ശേഷം ഫേസ് ഒതൻ്റിക്കേഷൻ പ്രക്രിയ പൂർത്തിയാക്കുക.
- ഇതോടെ നിങ്ങളുടെ പുതിയ യുഎഎൻ ജനറേറ്റ് ചെയ്യപ്പെട്ടു.

ഫേസ് ഒതൻ്റിക്കേഷൻ്റെ സേവനങ്ങൾ
ഫേസ് ഒതൻ്റിക്കേഷൻ ഉപയോഗിച്ച് ഉമാങ് ആപ്പിൽ മൂന്ന് സേവനങ്ങൾ ഇപിഎഫ്ഒ അവതരിപ്പിച്ചു:
- യുഎഎൻ ഇല്ലാത്ത ഉപയോക്താക്കൾക്ക് യുഎഎൻ അലോട്ട്മെന്റും ആക്ടിവേഷനും പൂർത്തിയാക്കാം.
- യുഎഎൻ ഉണ്ടെങ്കിലും അത് ആക്ടിവേറ്റ് ചെയ്യാത്ത ഉപയോക്താക്കൾക്ക് എളുപ്പത്തിൽ ആക്ടിവേറ്റ് ചെയ്യാം
- ആധാർ അടിസ്ഥാനമാക്കിയുള്ള റെക്കോർഡ് വെരിഫിക്കേഷനും അപ്‌ഡേറ്റുകളും പൂർത്തിയാക്കാം.
യുഎഎൻ ആക്ടിവേഷൻ എളുപ്പമാക്കി
നിലവിലുള്ള യുഎഎൻ ഉടമകൾക്കും ഓൺലൈനായി അത് ആക്ടിവേറ്റ് ചെയ്യാം. എങ്ങനെയെന്ന് നോക്കാം;
- ഉമാങ് ആപ്പിൽ "യുഎഎൻ ആക്ടിവേഷൻ" എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
- യുഎഎൻ, ആധാർ, മൊബൈൽ നമ്പർ എന്നിവ നൽകുക.
- പൂർണ്ണമായ നിങ്ങളുടെ മുഖം സ്കാൻ ചെയ്യുക.
- ഇതിനു ശേഷം നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് എസ്എംഎസ് വഴി ഒരു താൽക്കാലിക പാസ്‌വേഡ് ലഭിക്കും.
- ഇപിഎഫ്ഒ രേഖകളിൽ ഫോട്ടോയും മേൽവിലാസവും ഓട്ടോമാറ്റിക്കലി അപ്‌ഡേറ്റ് ചെയ്യപ്പെടും.
പിഎഫ് അക്കൗണ്ടുകൾ വളരെ ലളിതമായി ആക്‌സസ് ചെയ്യുന്നതിനു വേണ്ടി ഇപിഎഫ്ഒ അവതരിപ്പിച്ച പുതിയ സംവിധാനമാണ് ഇത്. യുഎഎൻ ആക്ടിവേറ്റ് ചെയ്താൽ അംഗങ്ങൾക്ക് പാസ്‌ബുക്ക് കാണാനും, കെവൈസി അപ്‌ഡേറ്റ് ചെയ്യാനും, ക്ലെയിമുകൾ ഫയൽ ചെയ്യാനും എളുപ്പത്തിൽ സാധിക്കുന്നു.
ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
പുതിയ സേവനം യുഎഎൻ ജനറേറ്റ് ചെയ്യുന്നത് എളുപ്പമാക്കുന്നുണ്ടെങ്കിലും ചില പ്രതിസന്ധികൾ നേരിട്ടേക്കാം. വിശദമായി അറിയാം;
1. ഒടിപി അയയ്ക്കുന്നതിൽ വീഴ്ചയുണ്ടായാൽ അത് വീണ്ടും അയക്കുക.
2. മുഖം സ്കാൻ ചെയ്യുന്നതിൽ ചിലപ്പോൾ പിശകുകൾ വന്നേക്കാം. പേടിക്കേണ്ട, അതിനായി വീണ്ടും ശ്രമിക്കുക.
3. നിങ്ങളുടെ ആധാർ മറ്റൊരു യുഎഎൻ-മായി ലിങ്ക് ചെയ്‌തിട്ടുണ്ടെങ്കിൽ ആപ്പിലൂടെ മനസിലാക്കാം.
ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മറ്റു പ്രതിസന്ധികളൊന്നും നേരിടേണ്ടി വരില്ല. ഉമാംങ് ആപ്പിലൂടെ സുഖമമായി നിങ്ങളുടെ യുഎഎൻ ജനറേറ്റ് ചെയ്യാൻ സാധിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications