ഓരോ മാസവും അവസാനിക്കുന്നതിന്റെ 15 ദിവസം മുമ്പായി തൊഴില്‍ ദാതാവ് എംപ്ലോയീസ് പെന്ഷന് ഫണ്ടിലേക്ക് വിഹിതം നല്‍കേണ്ടതുണ്ട്. ജീവനക്കാരന്റെ വേതനത്തിന്റം 8.33 ശതമാനമാണ് തൊഴില്‍ ദാതാവിന്റെ വിഹിതം.
1995 നവംബര്‍ 16നാണ് എംപ്ലോയീ പെന്ഷന് സ്കീം അഥവാ ഇപിഎസ് പ്രാബല്യത്തില്‍ വരുന്നത്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്സ് ആന്റ് മിസ്ലേനിയസ് പ്രൊവിഷന്‍സ് ആക്ട് 1952 ബാധകമായിട്ടുള്ള എല്ല ഫാക്ടറികളിലെയും മറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ എംപ്ലോയീസ് പെന്ഷന് സ്കീമില്‍ ഉള്‍പ്പെടുന്നു.

ഓരോ മാസവും അവസാനിക്കുന്നതിന്റെ 15 ദിവസം മുമ്പായി തൊഴില്‍ ദാതാവ് എംപ്ലോയീസ് പെന്ഷന് ഫണ്ടിലേക്ക് വിഹിതം നല്‍കേണ്ടതുണ്ട്. ജീവനക്കാരന്റെ വേതനത്തിന്റം 8.33 ശതമാനമാണ് തൊഴില്‍ ദാതാവിന്റെ വിഹിതം. എല്ലാ മാസവും തൊഴില്‍ ദാതാവ് ഈ വിഹിതം എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിന് കീഴിലെ പ്രൊവിഡന്‍ ഫണ്ടില്‍ നിക്ഷേപിക്കണം.
എംപ്ലോയീസ് പെന്ഷന് സ്കീമില്‍ അംഗമായിട്ടുള്ളവരുടെ വേതനത്തിന്റെ 1.6 ശതമാനം കേന്ദ്ര സര്‍ക്കാര്‍ വിഹിതമായി എംപ്ലോയീസ് പെന്ഷന് ഫണ്ടിലേക്ക് ചേര്‍ക്കപ്പെടുകയും ചെയ്യും. എന്നാല്‍ അംഗമായിട്ടുള്ള വ്യക്തിയുടെ പ്രതിമാസ വേതനം 15,000 രൂപയില്‍ അധികമാണെങ്കില്‍ തൊഴില്‍ ദാതാവിന്റെയും കേന്ദ്ര സര്‍ക്കാറിന്റെയും വിഹിതം 15,000 രൂപയ്ക്ക് അനുസൃതമായി നിജപ്പെടുത്തിയിരിക്കും.
ഇനി പെന്ഷന് നേട്ടങ്ങള്‍ ആര്‍ക്കൊക്കെ ലഭിക്കും എന്ന് നമുക്ക് നോക്കാം.
ഇപിഎസ് 95 നി കീഴില്‍ പെന്ഷന് നേട്ടങ്ങള്‍ നേടണമെങ്കില്‍ ജീവനക്കാരന് ചുരുങ്ങിയത് 10 വര്‍ഷത്തെ സേവന കാലയളവ് എങ്കിലും പൂര്‍ത്തിയാക്കിയിരിക്കണം. 58 വയസ്സാണ് റിട്ടയര്‍മെന്റ് പ്രായമായി നിശ്ചയിച്ചിരിക്കുന്നത്. 50 വയസ്സ് മുതല്‍ അവരുടെ ഇപിഎസ് പിന്‍വലിക്കുവാന്‍ സാധിക്കും. ഇനി ഒരും ജീവനക്കാരന് 10 വര്‍ഷം സേവനം പൂര്‍ത്തിയാക്കാതിരിക്കുകയും എന്നാല്‍ 6 മാസത്തിന് മുകളില്‍ സേവനം നടത്തുകയും ചെയ്തിട്ടുണ്ടെങ്കില്‍ ആ വ്യക്തിയ്ക്ക് 2 മാസത്തിലേറെ തൊഴില്‍ രഹിതയായെന്ന് കാണിച്ച് ഇപിഎസ് തുക പിന്‍വലിക്കാവുന്നതാണ്.
ഏതെങ്കിലും ജീവനക്കാരന് പൂര്‍ണമായും വികലാംഗനാവുകയാണെങ്കില് അയാള്‍ക്ക് ജീവിത കാലം മുഴുവന്‍ പെന്ഷന് ലഭിക്കും. പെന്ഷന് മതിയായ സര്‍വീസ് കാലയളവ് ജീവനക്കരാന് തികച്ചിട്ടുണ്ടോ എന്നത് പരിഗണിക്കാതെയാണ് ഈ ആജീവനാന്ത പെന്ഷന് നല്‍കുക. എന്നാല്‍ ഇതിനായി ജീവനക്കാരന് മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയനാവുകയും തുടര്‍ന്ന് ജോലി ചെയ്യാന്‍ അശക്തനാണ് എന്ന് മെഡിക്കല്‍ രേഖകളിലൂടെ വ്യക്തമാക്കുകയും വേണം.
സര്‍വീസിലിരിക്കെ ജീവനക്കാരന് മരണപ്പെട്ടാല്‍ കുടുംബാംഗങ്ങള്‍ക്ക് പെന്ഷന് തുകയ്ക്ക് അര്‍ഹതയുണ്ട്. ഇപിഎസ് 95 പ്രകാരം നിര്‍വചിക്കപ്പെട്ട കുടുംബം ഇല്ലായെങ്കില്‍ മരണപ്പെട്ട അംഗത്തിന്റെ നോമിനിയ്ക്ക് ജീവിതകാലം മുഴുവന്‍ പെന്ഷന് ലഭിക്കും.
നോമിനിയോ നിര്‍വചിക്കപ്പെട്ട കുടുംബമോ ഇല്ല എങ്കില്‍ മരണപ്പെട്ട അംഗത്തിന്റെ ആശ്രിതരായ മാതാവിനോ പിതാവിനോ ലഭിക്കും. പ്രതിമാസ വിധവാ പെന്ഷന് സമാനമാണിത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
