ഇപിഎഫ് സമ്പാദ്യത്തിന്മേല്‍ ജീവനക്കാര്‍ക്ക് 8.25 ശതമാനം പ്രതിമാസ പലിശ നിരക്ക് പ്രതീക്ഷിക്കാം. റിപ്പോര്‍ട്ടുകളനുസരിച്ച്, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് (ഇപിഎഫ്ഒ), പലിശ നിരക്ക് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും 8.25 ശതമാനത്തില്‍ നിലനിര്‍ത്തും.

മാര്‍ച്ച് ആദ്യ ആഴ്ചയില്‍ നടക്കാനിരിക്കുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് യോഗമാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുക.
ജീവനക്കാര്‍ക്കുള്ള നേട്ടം
ജീവനക്കാരുടെ ഇപിഎഫ് അക്കൗണ്ടില്‍ 5 ലക്ഷം രൂപയുണ്ടെങ്കില്‍ 8.25 ശതമാനം പലിശ എന്നതോതില്‍ സമ്പാദ്യം വര്‍ഷത്തില്‍ 41250 രൂപ വര്‍ദ്ധിക്കും.
ക്ലോസിംഗ് ബാലന്‍സ് 10 ലക്ഷം രൂപയാണെങ്കില്‍ നേട്ടം 82500 രൂപയായിരിക്കും. ഈ പലിശയ്ക്ക് നികുതിയില്ലെന്ന കാര്യം പ്രത്യേകം ഓര്‍ക്കണം.
പ്രൊവിഡന്റ് ഫണ്ട് പലിശ എങ്ങിനെ?
ഇപിഎഫ് അക്കൗണ്ടിലെ ക്ലോസിംഗ് ബാലന്‍സിനെ അടിസ്ഥാനമാക്കിയാണ് എല്ലാ മാസവും പലിശ കണക്കുകൂട്ടുന്നത്. സാമ്പത്തികവര്‍ഷത്തിന്റെ അവസാനം തുക ക്രെഡിറ്റ് ചെയ്യപ്പെടുന്നു. ജീവനക്കാരുടെ നിക്ഷേപം വിവിധ സാമ്പത്തിക ഉപകരണങ്ങളിലാണ് ഇപിഎഫ്ഒ വിന്യസിക്കുക. ലഭ്യമാകുന്ന ആദായത്തിനനുസൃതമായി ജീവനക്കാര്‍ക്ക് പലിശ നിരക്ക് വാഗ്ദാനം ചെയ്യും..
നിലവില്‍ ഏകദേശം 25 -26 ലക്ഷം കോടി രൂപയാണ് ഇപിഎഫ്ഒ കൈകാര്യം ചെയ്യുന്ന ശേഖരം. ഇതില്‍ ഏകദേശം 41 ശതമാനം സംസ്ഥാന സര്‍ക്കാര്‍ ബോണ്ടുകളിലും 16 ശതമാനം കേന്ദ്രസര്‍ക്കാര്‍ ബോണ്ടുകളിലും 15.9 ശതമാനം കോര്‍പറേറ്റ് ബോണ്ടുകളിലും 9.5 ശതമാനം എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലും വിന്യസിച്ചിരിക്കുന്നു.
ഓഹരി വിപണി പ്രകടനം
2025 സാമ്പത്തികവര്‍ഷത്തില്‍ ഇതുവരെ ഓഹരി വിപണി ന്യായമായ പ്രകടനം കാഴ്ചവച്ചു. 2024 ഡിസംബര്‍ 31 നും 2025 ഡിസംബര്‍ 31 നുമിടയില്‍ നിഫ്റ്റി50 10.5 ശതമാനമാണ് ഉയര്‍ന്നത്. ഓഹരികളില്‍ തുക വകയിരുത്തുന്നതിനാല്‍ ഈ നേട്ടം ഇപിഎഫ്ഒയ്ക്ക് ഗുണം ചെയ്യും.
2023-24 സാമ്പത്തികവര്‍ഷത്തിലെ ഇപിഎഫ്ഒയുടെ നിക്ഷേപ പോര്‍ട്ട്ഫോളിയോ നേട്ടം 7.62 ശതമാനമാണ്.
ഭാവിയില്‍ പലിശ 9 ശതമാനം കടക്കുമോ?
പോര്‍ട്ട്ഫോളിയോ വൈവിദ്യവത്ക്കരിക്കാന് ഇപിഎഫ്ഒ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഓഹരികളില്‍ കൂടുതല്‍ പണമിറക്കാനാണ് പദ്ധതി. റിട്ടേണ്‍ വര്‍ദ്ധിക്കുകയാണെങ്കില്‍ നിക്ഷേപങ്ങള്‍ക്ക് 9 ശതമാനം പലിശ നല്കാന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് തയ്യാറായേക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications