തൊഴിലാളികളുടെ ക്ഷേമം മുന്നിൽ കണ്ടുകൊണ്ടാണ് സർക്കാർ പ്രൈവറ്റ് കമ്പനികൾ എല്ലാം പെൻഷൻ സ്കീമുകൾ പുറത്തിറക്കാറുള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ സാമൂഹ്യസുരക്ഷാ പരിപാടികളിൽ ഒന്നാണ്
എംപ്ലോയീസ് പെൻഷൻ സ്‌കീം. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) നടത്തുന്ന ഈ പദ്ധതി, ജീവനക്കാർക്ക് അവരുടെ സേവനകാലവും ശമ്പളവും അടിസ്ഥാനമാക്കി ഒരു നിശ്ചിത തുക നൽകുന്നു. 1995 നവംബർ 16-ന് ആരംഭിച്ച EPS, സംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ജോലിയിൽ നിന്ന് വിരമിച്ച ശേഷം സ്ഥിരമായ വരുമാനം നൽകുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
EPS-ന്റെ പ്രധാന സവിശേഷതകൾ
*പെൻഷൻ ലഭ്യതയ്ക്ക് ആവശ്യമായ കുറഞ്ഞ സേവനകാലം
10 വർഷം
*പെൻഷൻ
1,000 രൂപ
*കൂടുതൽ പെൻഷൻ
7,500 രൂപ
EPS-നുള്ള അർഹതാ മാനദണ്ഡങ്ങൾ
EPS പെൻഷൻ ലഭിക്കാനായി ജീവനക്കാരൻ ചില വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ട്
1. കുറഞ്ഞത് 10 വർഷത്തെ സേവനം പൂർത്തിയാക്കണം
2. പെൻഷൻ ആരംഭിക്കുമ്പോൾ വയസ് 58 ആയിരിക്കണം
3. EPFO-യിൽ അംഗത്വമുണ്ടാകുകയും, ജോലിക്കാലം മുഴുവൻ EPS പദ്ധതിയിലേക്ക് സ്ഥിരമായി സംഭാവന നൽകുകയും വേണം.

EPF അംഗങ്ങൾ അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ 12% പ്രോവിഡന്റ് ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നു, അത് EPFO നിയന്ത്രിക്കുന്നു. employer-ന്റെ സംഭാവനയുടെ 8.33% വും തൊഴിലാളിയുടെ EPS-ലേക്ക് പോകുന്നു.
EPS-1995- പ്രകാരം മാസ പെൻഷൻ എങ്ങനെ കണക്കാക്കാം
മാസാന്ത പെൻഷൻ = (പെൻഷൻ ശമ്പളം × പെൻഷൻ സേവനം) / 70
പെൻഷൻ ശമ്പളം (കഴിഞ്ഞ 60 മാസങ്ങളുടെ ശരാശരി ശമ്പളം, ഏറ്റവും കൂടുതൽ 15,000 രൂപ വരെ)
പെൻഷൻ സേവനം ( EPS-ലേക്ക് സംഭാവന ചെയ്ത സകല സേവന വർഷങ്ങളും.)
ഉദാഹരണം
ഒരു ജീവനക്കാരന്റെ പെൻഷൻ ശമ്പളം 15,000 രൂപയും പെൻഷൻ സേവനം 10 വർഷവുമാണെങ്കിൽ:
മാസാന്ത പെൻഷൻ = (15,000 × 10) / 70 = 2,143 രൂപ.
EPS-ന്റെ കീഴിലുള്ള വിവിധ പെൻഷൻ സ്കീമുകൾ
*സൂപ്പർഅന്യുവേഷൻ പെൻഷൻ
58 വയസ്സ് തികയുമ്പോൾ.
*ആദ്യകാല പെൻഷൻ
50-58 വയസ്സിന്റെ ഇടയിൽ
*വിഡോ പെൻഷൻ
മരിച്ച തൊഴിലാളിയുടെ പങ്കാളിക്ക്
*ചൈൽഡ് പെൻഷൻ
മരിച്ച അംഗത്തിന്റെ മക്കൾക്ക്
*ഓർഫൻ പെൻഷൻ
മാതാപിതാക്കൾ രണ്ടു പേരും മരിച്ചാൽ
*ഡിസബിൽിറ്റി പെൻഷൻ
സ്ഥിരമായ ശാരീരിക അവശത വരുന്ന സാഹചര്യത്തിൽ
*ആദ്യകാല പെൻഷൻ ഓപ്ഷൻ
58 വയസ്സ് മുമ്പ് പെൻഷൻ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 50 വയസ്സ് തികയുകയും 10 വർഷത്തെ സേവനം പൂർത്തിയാക്കിയിരിക്കുകയും വേണം.
EPS-ന്റെ പ്രയോജനങ്ങൾ
*ജോലിയിൽ നിന്ന് വിരമിച്ച ശേഷം മാസം തോറും ലഭിക്കുന്ന സ്ഥിര വരുമാനം
*കുടുംബ സംരക്ഷണം
*അംഗത്തിന്റെ മരണത്തിൽ കുടുംബത്തിന് പെൻഷൻ ലഭിക്കും
*ശാരീരിക അശക്തത വന്നാൽ പെൻഷൻ നൽകുന്നു
*EPS-ലെ പെൻഷൻ ആദായ നികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
