ഇപിഎഫ് വരിക്കാര്‍ക്ക് ഇനി 7 ലക്ഷം രൂപയുടെ ലൈഫ് കവറേജ്

ഇപിഎഫില്‍ അംഗമായിരിക്കെ മരിച്ചാല്‍ ഏഴു ലക്ഷം രൂപ വരെ ലൈഫ് ഇന്‍ഷുറന്‍സ് കവറേജായി ലഭിക്കും. എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് (ഇഡിഎല്‍ഐ) എന്ന പദ്ധതിയില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന,

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇപിഎഫില്‍ അംഗമായിരിക്കെ മരിച്ചാല്‍ ഏഴു ലക്ഷം രൂപ വരെ ലൈഫ് ഇന്‍ഷുറന്‍സ് കവറേജായി ലഭിക്കും. എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് (ഇഡിഎല്‍ഐ) എന്ന പദ്ധതിയില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന, ഇപിഎഫ് അടയ്ക്കുന്ന ജീവനക്കാര്‍ക്കെല്ലാം ഗുണഭോക്താക്കളാകുവാന്‍ സാധിക്കും.

ഇപിഎഫ് വരിക്കാര്‍ക്ക് ഇനി 7 ലക്ഷം രൂപയുടെ ലൈഫ് കവറേജ്

കോവിഡ് മൂലം മരണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇപിഎഫ് വരിക്കാരായവര്‍ക്കുള്ള ലൈഫ് കവറേജ് വര്‍ധിപ്പിച്ചത്്. എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് (ഇഡിഎല്‍ഐ) പദ്ധതി പ്രകാരമുള്ള ഈ പുതുക്കിയ നിരക്ക് ഏപ്രില്‍ 28 മുതല്‍ പ്രാബല്യത്തില്‍ വന്നു. പ്രത്യേക ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് ആറു ലക്ഷം രൂപയായിരുന്ന ആയിരുന്ന കവറേജ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ഏഴു ലക്ഷമാക്കി ഉയര്‍ത്തിയിരിക്കുന്നത്. പുതുതായി ജോലിക്ക് കയറിയ വ്യക്തിയാണെങ്കില്‍ ചുരുങ്ങിയത് 12 മാസമെങ്കിലും തുടര്‍ച്ചയായി പിഎഫ് വിഹിതം നല്‍കിയിട്ടുണ്ടെങ്കില്‍ മിനിമം കവറേജ് തുകയായ 2.5 ലക്ഷം രൂപ ലഭിക്കും.

ഇപിഎഫ് വിഹിതം അടയക്കുന്ന ജീവനക്കാര്‍ക്കാണ് ഈ കവറേജ് ലഭിക്കുക. എന്നാല്‍ ഇതാനായി അധികമായി തുകയൊന്നും ജീവനക്കാരില്‍ നിന്നും ഈടാക്കുകയില്ല. തൊഴില്‍ ദാതാവില്‍ നിന്നും ഈടാക്കുന്ന വിഹിതമാണ് പ്രീമിയം തുകയായി വകയിരുത്തുന്നത്. ജോലിയിലിരിക്കെ ജീവനക്കാരന്‍ മരണപ്പെട്ടാല്‍ മാസശമ്പളവും പിഎഫിലെ തുകയും അടിസ്ഥാനമാക്കി 2.5 ലക്ഷം മുതല്‍ ഏഴു ലക്ഷം വരെ നോമിനിക്കു നല്‍കും. 20000 രൂപ ശമ്പളവും രണ്ടു ലക്ഷം രൂപ പിഎഫ് തുകയും ഉണ്ടെങ്കില്‍ പരമാവധി കവറേജ് ആയ ഏഴു ലക്ഷം രൂപയും നോമിനിയ്ക്ക് ലഭിക്കും.നോമിനേഷന്‍ നല്‍കിയിട്ടില്ലെങ്കില്‍ പങ്കാളിക്കും അവിവാഹിതയായ മകള്‍ക്കും പ്രായപൂര്‍ത്തിയാകാത്ത മകനും കവറേജ് തുകയ്ക്ക് അര്‍ഹതയുണ്ടാകും.

2021 ഏപ്രില്‍ 21 മുതല്‍ മൂന്നുവര്‍ഷത്തേയ്ക്കാണ് പുതുക്കിയ പരിധിപ്രകാരം ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ മരണപ്പെട്ടാല്‍ ജീവനക്കാരന്റെ ആശ്രിതര്‍ക്ക് ഇന്‍ഷുറന്‍സ് തുക ലഭ്യമാക്കുന്ന പദ്ധതി 1976 ലാണ് സര്‍ക്കാര്‍ അവതരിപ്പിച്ചത്. ജീവനക്കാര്‍ക്ക് പ്രത്യേകം ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങളെ പദ്ധതിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Read more about: epf
English summary

EPFO Will Provide Insurance Cover Up to Rs 7 lakh for subscribers|ഇപിഎഫ് വരിക്കാര്‍ക്ക് ഇനി 7 ലക്ഷം രൂപയുടെ ലൈഫ് കവറേജ്

EPFO Will Provide Insurance Cover Up to Rs 7 lakh for subscribers
Story first published: Friday, May 14, 2021, 14:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X