എംപ്ലോയീസ് പെൻഷൻ സ്കീമിൽ സുപ്രധാന മാറ്റം വരുന്നു. ഇപിഎഫ്ഒ 3.0 പരിഷ്കരണത്തിന്റെ ഭാഗമായി വരാനിരിക്കുന്ന ഈ നീക്കം 6.5 കോടിയിലധികം ശമ്പളക്കാരായ ജീവനക്കാർക്ക് നേട്ടം നൽകും. സമ്പാദ്യം വർദ്ധിപ്പിക്കാനും വിരമിക്കൽ ആനുകൂല്യങ്ങൾ മെച്ചപ്പെടുത്താനും ഈ മാറ്റത്തിലൂടെ സാധിക്കും. അതായത് നിലവിലെ പെൻഷൻ നിരക്കായ 1,250 രൂപയിൽ നിന്ന് അത് 2,083 രൂപയായി വർദ്ധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇപിഎസ് പെൻഷൻ തുക വർദ്ധിപ്പിക്കുന്നതിനായി ജീവനക്കാരുടെ ശമ്പള പരിധിയിലും മാറ്റം വരുത്തും. ഇതുവരെ പെൻഷൻ്റെ ശമ്പള പരിധി 15,000 രൂപയായിരുന്നുവെങ്കിൽ ഇനി മുതൽ അത് 25,000 രൂപയായി ഉയർത്തുമെന്നാണ് പറയുന്നത്. ഇപിഎഫ്ഒയും, തൊഴിൽ മന്ത്രാലയവും തമ്മിലുള്ള ചർച്ചകൾ പ്രകാരം, ഈ പരിഷ്കരണം നടപ്പിലാക്കുമെന്നാണ് വ്യക്തമാക്കുന്നത്. ഏകദേശം ഒരു ദശാബ്ദത്തിനിടയിലെ ഇപിഎസ് നിയമങ്ങളിലെ ഏറ്റവും വലിയ പരിഷ്കരണമായിരിക്കും ഇത്.
ഔദ്യോഗികമായി ഇപിഎസ് പെൻഷനിലെ ഈ മാറ്റം നടപ്പിലാക്കിയിട്ടില്ല. ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, തൊഴിൽ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിക്കും. അതിന് അനുസരിച്ച് ഇപിഎഫ്ഒ മാർഗ്ഗനിർദ്ദേശങ്ങൾ അപ്‌ഡേറ്റ് ചെയ്യും.
15,000 രൂപയിൽ നിന്നും 25,000 രൂപയിലേക്ക്
ഒരു ജീവനക്കാരന്റെ അടിസ്ഥാന ശമ്പളത്തിന്റെ 15,000 രൂപ മാത്രമേ ഇപിഎസിലേക്ക് പരിഗണിക്കുന്നുള്ളൂ. അതായത് ഉയർന്ന ശമ്പളം വാങ്ങുന്ന വ്യക്തിക്ക് പോലും 15,000 രൂപ വരെയാണ് പരിധിയുള്ളത്. ഇത് ജീവനക്കാരൻ്റെ ഇപിഎസ് സംഭാവനയെ പരിമിതപ്പെടുത്തുന്നു. 15,000 രൂപ പരിധി നിശ്ചയിക്കുമ്പോൾ ഏകദേശം 8.33 ശതമാനമാണ് ഇപിഎസ് ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നത്. ഇത് പ്രതിമാസം 1,250 രൂപയ്ക്ക് തുല്യമാണ്.

പുതിയ നിർദ്ദേശപ്രകാരം, ഇപിഎസിൻ്റെ ശമ്പള പരിധി 25,000 രൂപയാക്കും. അതിനാൽ പ്രതിമാസം 2,083 രൂപ പെൻഷൻ സംഭാവന അനുവദിക്കും. ഇതോടെ സംഭാവനയിൽ 66 ശതമാനം വർദ്ധനവാണുണ്ടാവുന്നത്.
നേട്ടം ആർക്കെല്ലാം?
പ്രധാനമായും സ്വകാര്യ മേഖലയിലെ ജീവനക്കാർ, ചെറുകിട വ്യവസായ തൊഴിലാളികൾ, കുറഞ്ഞ ശമ്പള പരിധി കാരണം നിലവിൽ പരിമിതമായ ആനുകൂല്യങ്ങൾ ലഭിക്കുന്ന ഭാവിയിലെ ഇപിഎസ്-95 പെൻഷൻകാർ എന്നിവരെയെല്ലാം ഈ പുതിയ നിയമം നേട്ടം നൽകും.
ജീവനക്കാർക്ക് നേട്ടം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ "ഇപിഎഫ്ഒ 3.0" പരിഷ്കരണത്തിന്റെ ഭാഗമായിട്ടാണ് ഇപിഎസ് നിയമത്തിലെ പരിഷ്കരണങ്ങൾ. മാത്രമല്ല, ഇന്ത്യയിലെ തൊഴിൽ മേഖലയുടെ വളർച്ചക്കൊപ്പം പെൻഷൻ സംവിധാനങ്ങൾ കൂടുതൽ നീതിയുക്തവും, ഡിജിറ്റൽ സൗഹൃദപരവും, സുസ്ഥിരവുമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.
ഈ മാറ്റം നിലവിൽ വന്നാൽ ദശലക്ഷക്കണക്കിന് തൊഴിലാളികൾക്കും വിരമിച്ചവർക്കും സാമ്പത്തിക നേട്ടം ഉറപ്പാക്കാം. ഇത് പെൻഷൻ സമ്പാദ്യം വർദ്ധിപ്പിക്കുന്നതിനൊപ്പം സ്വകാര്യ മേഖലയിൽ നിന്നു വിരമിക്കുന്നവർക്കും സുരക്ഷ വർദ്ധിപ്പിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications