"സമ്പത്ത് കാലത്ത് തൈ പത്ത് വച്ചാൽ ആപത്ത് കാലത്ത് കാ പത്ത് തിന്നാം" പഴമക്കാർ സാധാരണ പറയാറുള്ള പഴം ചൊല്ലാണിത്. അതായത് കയ്യിൽ പണമുള്ള സമയത്ത് നിക്ഷേപം നടത്തിയാൽ പണമില്ലാത്തപ്പോൾ ജീവിതം സുഗമമാക്കാമെന്ന്. ഇന്ന് ഇന്ത്യയിൽ ഏറ്റവും ജനപ്രിയ നിക്ഷേപ മാർഗം മ്യൂച്വൽ ഫണ്ടുകളാണ്. എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള നിക്ഷേപകർക്ക് അവരുടെ ആവശ്യങ്ങൾക്കും അപകടസാധ്യതയ്ക്കും അനുസൃതമായി പ്ലാനുകൾ തിരഞ്ഞെടുക്കുക്കാൻ മ്യൂച്വൽ ഫണ്ടുകളിലൂടെ സാധിക്കുന്നു. മ്യൂച്വൽ ഫണ്ടുകൾ എന്താണെന്നും എങ്ങനെ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്താമെന്നും വിശദമായി അറിയാം.
മ്യൂച്വൽ ഫണ്ടുകൾ
ഒരു കൂട്ടം ആളുകളില്‍ (അഥവാ നിക്ഷേപകര്‍) നിന്ന് സമാഹരിക്കുന്ന പണം ഒന്നായി ചേര്‍ത്ത് രൂപീകരിക്കുന്നതാണ് ഒരു മ്യൂച്വല്‍ ഫണ്ട്. ഒരു പ്രൊഫഷണല്‍ ഫണ്ട് മാനേജര്‍ ആയിരിക്കും ഈ ഫണ്ട് മാനേജ് ചെയ്യുക. പൊതുവായ നിക്ഷേപ ലക്ഷ്യങ്ങളുള്ള ഒരു കൂട്ടം നിക്ഷേപകരിൽ നിന്ന് പണം സമാഹരിച്ചുകൊണ്ടാണ് മ്യൂച്വൽ ഫണ്ട് രൂപീകരിക്കുക. തുടർന്ന് ഇക്വിറ്റികളായും ബോണ്ടുകളായും മണി മാർക്കറ്റ് ഉപകരണങ്ങളായും മറ്റു ധനകാര്യ സെക്യൂരിറ്റികളായും ഈ പണം നിക്ഷേപിക്കപ്പെടുന്നു.

ഓരോ നിക്ഷേപകനും ആകെ ഫണ്ടിന്റെ ഭാഗമായ യൂണിറ്റുകളുടെ ഉടമസ്ഥാവകാശം ഉണ്ടാകും. ഫണ്ടിന്റെ നെറ്റ് ആസ്തി മൂല്യം (എൻഎവി) കണക്കാക്കിയതിന് ശേഷം വേണ്ട ചെലവുകൾ കിഴിച്ച് ഫണ്ടിൽ നിന്നുമുള്ള വരുമാനം നിക്ഷേപകർക്കിടയിൽ ആനുപാതികമായി വിതരണം ചെയ്യും. പ്രതിമാസം 500 രൂപ മുതൽ മ്യൂച്വൽ ഫണ്ട് നിക്ഷേപം ആരംഭിക്കാം.
വിവിധതരം മ്യൂച്വൽ ഫണ്ടുകൾ
ഇക്വിറ്റി ഫണ്ട്: ഇക്വിറ്റികളായി അഥവാ കമ്പനികളുടെ ഓഹരികളായി പണം നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളാണ് ഇക്വിറ്റി ഫണ്ട്. ദീർഘകാല നിക്ഷേപങ്ങൾക്ക് അനുയോജ്യമായ സ്കീമാണ് ഇത്. ഇക്വിറ്റി ഫണ്ടുകളിൽ ഉയർന്ന വരുമാനം ലഭിക്കാനുള്ള സാധ്യതയും കൂടുതലാണ്.
ഡെബ്റ്റ് ഫണ്ട്: ബാങ്ക് നിക്ഷേപത്തേക്കാൾ മികച്ച റിട്ടേൺ ലഭിക്കണമെങ്കിൽ നിങ്ങൾക്ക് ഡെബ്റ്റ് ഫണ്ട് തെരഞ്ഞെടുക്കാം. ബോണ്ട്, കടപ്പത്രം, ഫിക്സഡ് ഡിപ്പോസിറ്റ്, സർക്കാർ സെക്യൂരിറ്റികൾ എന്നിവയിലാണ് ഇത്തരം മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപം നടത്തേണ്ടത്. ഇത്തരം നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന പലിശയാണ് ലാഭമായി ഇവർക്ക് കിട്ടുന്നത്. ഇതിന് താരതമ്യേന റിസ്‌ക് വളരെ കുറവായിരിക്കും
ലിക്വിഡ് ഫണ്ട്: ലിക്വിഡ് ഫണ്ട് അറിയപ്പെടുന്നത് മണി മാർക്കറ്റ് എന്ന് കൂടിയാണ്. ട്രഷറി ബിൽ, സർക്കാർ ബോണ്ടുകൾ എന്നിവയിലേക്ക് ചെറിയ കാലയളവിൽ നിക്ഷേപം നടത്താൻ സാധിക്കുന്നു എന്നതാണ് ഇത്തരം ഫണ്ടുകളുടെ പ്രത്യേകത.
ബാലൻസ്ഡ് ഫണ്ട്: ഇക്വിറ്റിയും ഡെറ്റും ചേർന്നതാണ് ബാലൻസ്ഡ് ഫണ്ടുകൾ. ഓഹരികളിലും കടപ്പത്രങ്ങളിലും ഒരേ പോലെ നിക്ഷേപം നടത്തുന്ന ഫണ്ടുകളാണിവ. ഓഹരി വിപണിയിലെ തിരിച്ചടികൾ മ്യൂച്വൽ ഫണ്ടിനെ കാര്യമായി ബാധിക്കുകയില്ല. ഇത്തരത്തിലുള്ള ഫണ്ടുകൾ 40 ശതമാനത്തോളം മാത്രമേ മാർക്കറ്റിൽ നിക്ഷേപിക്കുകയുള്ളൂ.
ഗിൽറ്റ് ഫണ്ടുകൾ : പലിശ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫണ്ടുകളാണ് ഗിൽറ്റ് ഫണ്ടുകൾ. കൂടുതലായും സർക്കാർ സെക്യൂരിറ്റികളിലാണ് ഗിൽറ്റ് ഫണ്ടുകൾ നിക്ഷേപം നടത്തുന്നത്. സർക്കാർ സുരക്ഷ ഉള്ളതു കൊണ്ട് ഏറ്റവും സുരക്ഷിതമായ മ്യൂച്വൽ ഫണ്ട് ഗിൽറ്റ് ഫണ്ടാണെന്ന് പറയാം. ഫണ്ട് ഓഫ് ഫണ്ട്സ്, ഇൻഡക്സ്, സെക്ടർ ഫണ്ട് എന്ന രീതിയിലും ഗിൽറ്റ് ഫണ്ടുകൾ നിലവിലുണ്ട്.
മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിന്റെ നേട്ടങ്ങൾ
1. മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്ന് വൈവിധ്യവൽക്കരണമാണ്. ഒന്നിലധികം മേഖലകളിൽ ഒരു നിക്ഷേപം വ്യാപിപ്പിക്കുന്ന പ്രക്രിയയാണിത്.
2. ചെറിയ തുകകള്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാം. ഓരോ മാസവും 500 രൂപ മുതലുള്ള നിക്ഷേപങ്ങള്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നടത്താവുന്നതാണ്.
3. മ്യൂച്വല്‍ ഫണ്ടുകളിൽ രണ്ടായിരത്തിലധികം സ്‌കീമുകൾ ലഭ്യമാണ്. ഇതിൽ നിന്നും നിക്ഷേപകര്‍ക്ക് അവരുടെ ആവശ്യത്തിനനുസരിച്ചുള്ള നിക്ഷേപ പദ്ധതികള്‍ തിരഞ്ഞെടുക്കാന്‍ കഴിയും.
4. ഉയര്‍ന്ന ലിക്വിഡിറ്റിയാണ് മ്യൂച്വല്‍ ഫണ്ടുകളിലേക്ക് വലിയ തോതില്‍ ആളുകളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. നിങ്ങളുടെ സൗകര്യത്തിന് അനുസരിച്ച് ഏതു സമയത്തും യൂണിറ്റുകള്‍ വാങ്ങാനും വില്‍ക്കാനും ഇവിടെ സാധിക്കും.
5. 1961ലെ ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം ഇഎല്‍എസ്എസില്‍ നിക്ഷേപങ്ങള്‍ക്ക് നികുതി ഇളവ് ലഭിക്കും.
മ്യൂച്വൽ ഫണ്ടുകളിൽ എങ്ങനെ നിക്ഷേപിക്കാം?
ഇന്ത്യയിലെ നിക്ഷേപകർക്ക് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്താൻ രണ്ട് വഴികളാണുള്ളത്. ഒന്നാമത്തേത് നേരിട്ടുള്ള നിക്ഷേപം, അല്ലെങ്കിൽ വിതരണക്കാരൻ/ പ്ലാറ്റ്ഫോം വഴി. ഓൺലൈനായോ മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയോ ഒരാൾക്ക് അസറ്റ് മാനേജ്മെന്റ് കമ്പനിയുമായിൽ നേരിട്ട് നിക്ഷേപിക്കാം. നിക്ഷേപകർ അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ ഔദ്യോഗിക സൈറ്റിൽ കയറി ആവശ്യമായ വിവരങ്ങൾ പൂരിപ്പിക്കണം. വിശദാംശങ്ങൾ കൂടുതൽ പരിശോധിച്ചുറപ്പിച്ച ശേഷം നിക്ഷേപം ആരംഭിക്കാം. കൂടാതെ മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയും നിക്ഷേപം നടത്താം.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?



Click it and Unblock the Notifications