ഇടിഎഫോ മ്യൂച്വല്‍ ഫണ്ടുകളോ? നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ പദ്ധതി ഏതാണെന്ന് കണ്ടെത്താം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാമ്പത്തിക സുരക്ഷിതത്വമുള്ള ഒരു ഭാവി ഏതോരു വ്യക്തിയെ സംബന്ധിച്ചും പരമ പ്രധാനമായ കാര്യമാണ്. മികച്ച ആദായം ഉറപ്പു നല്‍കുന്ന പല നിക്ഷേപ പദ്ധികളുമുണ്ടെങ്കിലും അതില്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ടെണ്ണമാണ് ഇടിഎഫുകളും മ്യൂച്വല്‍ ഫണ്ടുകളും. ഒറ്റ നോട്ടത്തില്‍ രണ്ടും സമാനമാണെന്ന് തോന്നിയാലും വിശദമായി പരിശോധിച്ചാല്‍ രണ്ടും വ്യത്യസ്തമാണെന്ന് നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കും. ഏറ്റവും പ്രധാനപ്പെട്ട വ്യത്യാസം എന്താണെന്ന് വച്ചാല്‍, മ്യൂച്വല്‍ ഫണ്ടുകള്‍ പോലെ ഫണ്ട് മാനേജ്‌മെന്റ് കമ്പനികള്‍ മുഖേനയല്ല സ്റ്റോക്കുകള്‍ക്ക് സമാനമായി ബ്രോക്കറേജ് വഴിയാണ് ഇടിഎഫുകള്‍ വാങ്ങിക്കുവാന്‍ സാധിക്കുക.

 

ഇടിഎഫ് വേണോ മ്യൂച്വല്‍ ഫണ്ട് വേണോ?

ഇടിഎഫ് വേണോ മ്യൂച്വല്‍ ഫണ്ട് വേണോ?

പൂര്‍ണമായും നിക്ഷേപകന്റെ താത്പര്യമനുസരിച്ചാണ് ഇടിഎഫ് വേണോ മ്യൂച്വല്‍ ഫണ്ട് വേണോ എന്നതില്‍ തീരുമാനമെടുക്കേണ്ടത്. നേരത്തേ തന്നെ ബ്രോക്കറേജ് അക്കൗണ്ട് ഉള്ള നിക്ഷേപകനാണെങ്കില്‍ ഇടിഎഫ് വാങ്ങിക്കുവാന്‍ എളുപ്പമാണ്. എന്നാല്‍ ബ്രോക്കറേജ് അക്കൗണ്ട് ഇല്ല എങ്കില്‍ ഇടിഎഫിന് പകരം മ്യൂച്വല്‍ ഫണ്ട് ഫണ്ട് തെരഞ്ഞെടുക്കുന്നതായിരിക്കും എളുപ്പം.

എന്താണ് ഇടിഎഫ്?

എന്താണ് ഇടിഎഫ്?

സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ട്രേഡ് ചെയ്യപ്പെടുന്ന ഒരു ഇന്‍വസ്റ്റ്‌മെന്റ് ഫണ്ട് ആണ് ഇടിഎഫ് അഥവാ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍. കമ്മോഡിറ്റികള്‍, സ്‌റ്റോക്കുകള്‍, ബോണ്ടുകള്‍ എന്നിവയാണ് ഇടിഎഫിന് കീഴില്‍ വരുന്ന ആസ്തികള്‍. ഹെഡ്ജിംഗ്്, ഇക്വിറ്റൈസിംഗ്, ആര്‍ബിട്രേജ് എന്നീ ആവശ്യങ്ങള്‍ക്കായി ഇടിഎഫ് ഉപയോഗിക്കാവുന്നതാണ്.

ഇടിഎഫിന്റെ നേട്ടങ്ങള്‍

ഇടിഎഫിന്റെ നേട്ടങ്ങള്‍

ചുരുങ്ങിയ നിക്ഷേപ പരിധി ഇല്ലാത്തതിനാല്‍ ഒരു ഓഹരിയായാലും നിക്ഷേപകന് വാങ്ങിക്കാം. ഇടിഎഫ് വാങ്ങിക്കുമ്പോഴും വില്‍ക്കുമ്പോഴും ബ്രോക്കര്‍ക്ക് നല്‍കേണ്ടുന്ന തുക റെഗുലര്‍ ഓര്‍ഡറിന് നല്‍കേണ്ടുന്നതിന് സമാനമായിരിക്കും.

ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുന്ന വിലയില്‍ വാങ്ങലും വില്‍പ്പനയും നടത്തുന്നതിനാല്‍ ഇവ മ്യൂച്വല്‍ ഫണ്ടിന് സമാനമാണ്. എല്ലാ ഇടപാടുകളും തത്സമയമാണ് നടത്തപ്പെടുന്നത്.

മ്യൂച്വല്‍ ഫണ്ടുകള്‍

മ്യൂച്വല്‍ ഫണ്ടുകള്‍

മ്യൂച്വല്‍ ഫണ്ടുകള്‍ എന്ന് പ്രൊഫഷണല്‍രീതിയില്‍ കൈകാര്യം ചെയ്യുന്ന ഫണ്ടുകളാണ്. പല നിക്ഷേപകരില്‍ നിന്നായി പണം സ്വീകരിച്ച് വിഭിന്നങ്ങളായി നിക്ഷേപിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ബോണ്ടുകള്‍, മണി മാര്‍ക്കറ്റ് ഇന്‍സ്ട്രുമെന്റുകള്‍, സ്‌റ്റോക്കുകള്‍ എന്നിവ ഇന്‍വെസ്‌മെന്റ് പോര്‍ട്ട്‌ഫോളിയോവില്‍ ഉള്‍പ്പെടുന്നു. അല്ലെങ്കില്‍ ഇവയുടെയെല്ലാം സങ്കരമോ ആകാം. എല്ലാ മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിനും ഒരു നിശ്ചിത നെറ്റ് അസറ്റ് വാല്യു ഉണ്ടാകും. മ്യൂച്വല്‍ ഫണ്ടിലെ ആകെ നിക്ഷേപത്തെ ആകെ നിക്ഷേപകരുടെ എണ്ണം കൊണ്ട് ഹരിച്ചാണ് നെറ്റ് അസറ്റ് വാല്യൂ കണ്ടെത്തുക.

നിക്ഷേപത്തിലുള്ള അയവ്

നിക്ഷേപത്തിലുള്ള അയവ്

ഇടിഎഫുകള്‍ക്ക് വിപണിയില്‍ സ്വാതന്ത്ര്യത്തോടെയുള്ള വിനിമയം സാധ്യമാണ്. അതായത് നിക്ഷേകന്റെ സൗകര്യം അനുസരിച്ച് അവ വാങ്ങിക്കുകയും വില്‍ക്കുകയും ചെയ്യാമെന്നര്‍ഥം. സാധാരണ ഇക്വിറ്റി ഷെയറുകള്‍ പോലെ അവരുടെ വിപണി വില തത്സമയം ലഭ്യമാണ്. ഫണ്ട് ഹൗസില്‍ അപേക്ഷ നല്‍കി മാത്രമേ മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ വില്‍ക്കുവാനും വാങ്ങിക്കുവാനും സാധിക്കുകയുള്ളൂ. മ്യൂച്വല്‍ ഫണ്ടിന്റെ ഒരു യൂണിറ്റിന്റെ വില സൂചിപ്പിക്കുന്നത് എന്‍എവിയാണ്.

ഫീയും മറ്റ് ചിലവുകളും

ഫീയും മറ്റ് ചിലവുകളും

ഒരു ഇന്‍ഡക്‌സിന്റെ പ്രവര്‍ത്തനത്തിന്റെ ആവര്‍ത്തനം മാത്രമാണ് ഇടിഎഫുകള്‍. അവയ്ക്ക് ആക്ടൂവ് മാനേജ്‌മെന്റ് ആവശ്യമില്ല. അതിനാലാണ് ഇടിഎഫ് നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട ഫീകളും മറ്റ് ചിലവുകളും കുറഞ്ഞിരിക്കുന്നത്. മ്യൂച്വല്‍ ഫണ്ടുകളുടെ കാര്യത്തില്‍ നിക്ഷേപകര്‍ക്ക് വേണ്ടി ഫണ്ട് മാനേജരാണ് തീരുമാനങ്ങളെടുക്കുന്നത്. അതിനാല്‍ തന്നെ ഫണ്ട് കൈകാര്യം ചെയ്യുന്നതിനുള്ള ചിലവുകളും ഉയര്‍ന്നതാണ്.

കമ്മീഷനുകള്‍

കമ്മീഷനുകള്‍

എക്‌സേഞ്ചുകളിലെ മറ്റേതൊരു ഷെയര്‍ പോലെയും ഇടിഎഫുകള്‍ ട്രേഡ് ചെയ്യാവുന്നവയാണ്. നിലവിലുള്ള നയങ്ങള്‍ അനുസരിച്ച് ഓരോ യൂണിറ്റിന്റെയും വാങ്ങലുകള്‍ക്കും വില്‍ക്കലുകള്‍ക്കും നിക്ഷേപകര്‍ കമ്മീഷന്‍ നല്‍കേണ്ടതായുണ്ട്. മ്യൂച്വല്‍ ഫണ്ടുകളില്‍ വില്‍പ്പനയ്ക്കും വാങ്ങലുകള്‍ക്കും കമ്മീഷന്‍ നല്‍കേണ്ടതില്ല.

മാനേജ്‌മെന്റ്

മാനേജ്‌മെന്റ്

അനുഭവ സമ്പന്നനായ ഒരു മ്യൂച്വല്‍ ഫണ്ട് മാനേജരാണ് നിക്ഷേപകര്‍ക്ക് വേണ്ടി മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളിലെ മുഴുവന്‍ നിക്ഷേപ തീരുമാനങ്ങളും കൈക്കൊള്ളുന്നത്. അതേസമയം ഇടിഎഫില്‍ ഫണ്ട് മാര്‍ക്കറ്റ് ഇന്‍ഡക്‌സിനെ പിന്തുടരുക മാത്രമാണ് ചെയ്യുന്നത്. എന്നാല്‍ ചില ആക്ടീവിലി മാനാജേഡ് ഇടിഎഫുകളുമുണ്ട്. അവയുടെ എക്‌സ്‌പെന്‍സ് റേഷ്യോ ഉയര്‍ന്നതായിരിക്കും.

ലോക്ക് ഇന്‍ പീരീയഡ്

ലോക്ക് ഇന്‍ പീരീയഡ്

ഇടിഎഫുകള്‍ക്ക് ചുരുങ്ങിയ നിക്ഷേപ കാലാവധിയില്ല. നിക്ഷേപകര്‍ക്ക് എപ്പോള്‍ ആഗ്രഹിക്കുന്നുവോ അവര്‍ക്ക് നിക്ഷേപം വാങ്ങിക്കുകയോ വില്‍ക്കുകയോ ചെയ്യാം.മിക്ക മ്യൂച്വല്‍ ഫണ്ടുകള്‍ക്കും 3 വര്‍ഷത്തെ ലോക്ക് ഇന്‍ പിരീഡുണ്ട്. ഈ കാലയളവില്‍ നിക്ഷേപം വില്‍പ്പന നടത്തി പണമാക്കുവാന്‍ സാധിക്കുകയില്ല.

ഏത് തിരഞ്ഞെടുക്കാം?

ഏത് തിരഞ്ഞെടുക്കാം?

ഇനി ഇതില്‍ നിങ്ങള്‍ക്ക് അനുയോജ്യമായ നിക്ഷേപ രീതി ഏതെന്ന് കണ്ടെത്തുന്നതിനായി 5 പ്രധാന ഘടകങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. റിസ്‌ക് എടുക്കുവാനുള്ള താത്പര്യം, ആസ്തികള്‍ പണമാക്കി മാറ്റുവാനുള്ള എളുപ്പം, നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍, നികുതി ആസൂത്രണം, നിക്ഷേപ മണ്ഡലം എന്നിവയാണവ. ഈ ഘടകങ്ങള്‍ വ്യക്തമായി പരിശോധിച്ചാല്‍ നിങ്ങള്‍ക്ക് അനുയോജ്യമായ നിക്ഷേപ രീതി ഏതെന്ന് കണ്ടെത്തുവാന്‍ സാധിക്കും. ഇടിഎഫുകള്‍ നിങ്ങള്‍ക്ക് നിക്ഷേപത്തില്‍ ഉയര്‍ന്ന അളവിലുള്ള അയവും ഹ്രസ്വകാലത്തേക്ക് ഉയര്‍ന്ന നേട്ടവും വാഗ്ദാനം ചെയ്യുന്നു. മ്യൂച്വല്‍ ഫണ്ടുകള്‍ ദീര്‍ഘകാല നിക്ഷേപ ലക്ഷ്യങ്ങള്‍ക്കാണ് അനുയോജ്യം.

Read more about: mutual fund etf
English summary

etfs or mutual funds; which is the best investment option for you? | ഇടിഎഫോ മ്യൂച്വല്‍ ഫണ്ടുകളോ? നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ പദ്ധതി ഏതാണെന്ന് കണ്ടെത്താം

etfs or mutual funds; which is the best investment option for you?
Story first published: Sunday, June 20, 2021, 13:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X