കേന്ദ്രബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന് പ്രഖ്യാപിച്ച പരിഷ്ക്കാരങ്ങള്‍ വിദേശയാത്രകളെ ചെലവ് കുറഞ്ഞതാക്കും. ഉദാഹരണത്തിന്, സ്മാര്‍ട്ടായി പ്ലാന്‍ ചെയ്യുന്ന പക്ഷം, ഒരു ലക്ഷം രൂപയ്ക്ക് ഒരു യൂറോപ്യന്‍ യാത്ര കൈപ്പിടിയിലൊതുക്കാം. ചില മികച്ച യാത്രാ പദ്ധതികള്‍.

പാരിസും ബ്രസ്സല്‍സും സംയോജിപ്പിച്ച് ആറ് ദിവസത്തെ പദ്ധതി
പാരീസില്‍ മൂന്നു ദിവസവും ബ്രസ്സല്‍സില്‍ രണ്ട് രാത്രികളുമാണ് ചെലവഴിക്കേണ്ടത്. ഈഫല്‍ ടവര്‍, ലൂവ്രെ പോലുള്ള പ്രശസ്തമായ സ്ഥലങ്ങള്‍ കണ്ടും സെല്‍ഫിയെടുത്തും ദിനങ്ങള്‍ ചെലവഴിക്കാം. ബജറ്റ് ഹോട്ടലുകളിലെ താമസവും ടൂറിസ്റ്റ് സോണുകള്‍ക്ക് പുറത്തുള്ള ഭക്ഷണവും ചെലവ് കുറയ്ക്കും.
റോം, ഫ്ളോറന്‍സ് യാത്ര
പദ്ധതി ലളിതമാണ്: ചരിത്ര സ്ഥലങ്ങളും ഭക്ഷണ സംസ്കാരവും പര്യവേക്ഷണം ചെയ്ത് റോമില്‍ മൂന്ന് രാത്രികളും, ഡുവോമോ, നഗര വ്യൂപോയിന്റുകള്‍ ആസ്വദിച്ച് ഫ്ലോറന്‍സില്‍ മൂന്ന് രാത്രികളും. പിസയിലേക്ക് ഒരു പകല്‍ യാത്രയും നടത്താം. ട്രെയിന്‍ സഞ്ചാരവും പ്രാദേശിക ഭക്ഷണ ശാലകളില്‍ നിന്നുള്ള ഭക്ഷണവും ചെലവ് ഒരു ലക്ഷത്തില്‍ താഴെയാക്കും.
ബാഴ്സലോണ,ലിസ്ബണ്‍
ബാഴ്സലോണയില്‍ 3 രാത്രികളും ലിസ്ബണില്‍ 3 രാത്രികളും ചെലവഴിച്ച് ഈ യാത്ര അവിസ്മരണീയമാക്കാം. ബീച്ചുകള്‍, വര്‍ണ്ണാഭമായ തെരുവുകള്‍, സംഗീതം, വ്യൂപോയിന്റുകള്‍, പഴയ ട്രാമുകള്‍ എന്നിവയാണ് ബാഴ്സലോണയുടെ പ്രത്യേകത. അല്‍ഫാമ, ട്രാം റൈഡുകള്‍, മിറാഡോറോസ് എന്നിവ ലിസ്ബണേയും വ്യത്യസ്തമാക്കുന്നു. പടിഞ്ഞാറന്‍ യൂറോപ്പില്‍ ചെലവുകള്‍ മിതമാണ്.
വിയന്ന, പ്രാഗ
വിയന്നയിലെ ചരിത്രമുറങ്ങുന്ന കൊട്ടാരങ്ങള്‍ക്കായി മൂന്ന് ദിവസമാണ് നീക്കിവയ്ക്കേണ്ടത്. പഴയ ടൗണ്‍ സ്ക്വയര്‍, രാത്രികാഴ്ചകള്‍ ആസ്വദിച്ച് പ്രാഗില്‍ രണ്ട് ദിവസം. മധ്യ യൂറോപ്പിനെ തൊട്ടറിയാനുള്ള അവസരമാകും ഇത്.
ആംസ്റ്റര്‍ഡാം, ബ്രസ്സല്‍സ്
ആസ്റ്റര്‍ഡാമിലെ മൂന്ന് രാത്രികള്‍ നിങ്ങള്‍ക്ക് സമ്മാനിക്കുക കാനല്‍ നടത്തവും മ്യൂസിയങ്ങളും മധ്യകാല സ്മരണകളുമാണ്. ബ്രസ്സല്‍സില്‍ രണ്ട് രാത്രികള്‍ ചെലവഴിക്കാം. ട്രെയിന്‍ യാത്രകളും ബജറ്റ് താമസങ്ങളും ചെലവ് കുറയ്ക്കും.
ഏഥന്‍സ്, സാന്റോറിനി
വെള്ള പൂശിയ തെരുവുകള്‍, നീല താഴികക്കുടങ്ങള്‍, പുരാതന അവശിഷ്ടങ്ങള്‍, സൂര്യാസ്തമയ കാഴ്ചകള്‍, ദ്വീപ് എന്നിങ്ങനെ മധ്യകാല യൂറോപ്പ് തൊട്ടറിയാനുള്ള അവസരമാണ് 3 ദിവസത്തെ ഏഥന്‍സ് താമസം.സാന്റോറിനിയിലെ രണ്ട് രാത്രികളില്‍ അക്രോപോളിസ്, പഴയ പട്ടണം, തെരുവ് കഫേകള്‍ എന്നിവ ഉള്‍പ്പെടുന്നു. മികച്ച ആസൂത്രണവും ജാഗ്രതയും ഈ യാത്രയെ ചെലവ് കുറഞ്ഞതാക്കും.
ബജറ്റ് ഇളവുകള്‍
യാത്രാപാക്കേജുകള്‍ ബുക്ക് ചെയ്യുമ്പോള്‍ രണ്ട് അധിക ചെലവുകളാണ് നിലവില്‍ ആളുകള്‍ നേരിടുന്നത്. രൂപയുടെ മൂല്യം കുറയുന്നതും ടാക്സ് ഡിഡക്ടഡ് അറ്റ് സോഴ്സും (ടിഡിഎസ്). രൂപയെ സ്ഥിരപ്പെടുത്തുന്നതിനും മുന്‍കൂര്‍ ടിഡിഎസ് കുറയ്ക്കുന്നതിനുമുള്ള ധനമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ ഈ ചെലവുകള്‍ കുറയ്ക്കും. ഇന്ധന നികുതിയുടെ യുക്തിസഹമാക്കലും മെച്ചപ്പെട്ട കണക്റ്റിവിറ്റിയും വിമാന യാത്രാ നിരക്ക് കുറക്കുന്നു. പ്രത്യേകിച്ച് തെക്കുകിഴക്കന്‍ ഏഷ്യ, മിഡില്‍ ഈസ്റ്റ്, യൂറോപ്പിന്റെ ചില ഭാഗങ്ങള്‍ എന്നീ ഹ്രസ്വ, ഇടത്തരം റൂട്ടുകളില്‍. ഈ മാറ്റങ്ങളും മികച്ച പ്ലാനിംഗുമുണ്ടെങ്കില് യൂറോപ്യന്‍ ടൂര്‍ പാക്കേജ് 1 -1.15 ലക്ഷത്തിനുള്ളിലൊതുക്കാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
