ക്രെഡിറ്റ് കാർഡുകൾ പലപ്പോഴും ബാങ്കുകൾ ഉപഭോക്താക്കൾക്ക് നൽകുന്നത് അവരുടെ ക്രെഡിറ്റ് ഹിസ്റ്ററി കണക്കിലെടുത്താണ്. എന്നാൽ ക്രെഡിറ്റ് കാർഡുകൾ കിട്ടാൻ മറ്റൊരു വഴി കൂടിയുണ്ട്. നിങ്ങളുടെ ഫിക്‌സഡ് ഡെപോസിറ്റിന് മുകളിൽ ബാങ്കിന് ഒരു ക്രെഡിറ്റ് കാർഡ് ഉപഭോക്താവിന് നല്കാൻ കഴിയുന്നതാണ്. സെക്യൂർഡ് ക്രെഡിറ്റ് കാർഡ് അഥവാ സുരക്ഷിത ക്രെഡിറ്റ് കാർഡ് എന്നാണ് ഇവയെ വിളിക്കപ്പെടുന്നത്.
എന്തിന് ക്രെഡിറ്റ് കാർഡ് എടുക്കണം
ക്രെഡിറ്റ് ഹിസ്റ്ററി ഇല്ലാത്തവർക്കും കുറഞ്ഞ ക്രെഡിറ്റ് സ്കോറുള്ളവർക്കും അത് ഉയർത്താനുള്ള ഒരു മികച്ച പരിഹാരമാണ് ഫിക്‌സഡ് ഡെപ്പോസിറ്റിന് മുകളിൽ ഉള്ള ക്രെഡിറ്റ് കാർഡുകൾ. ഇന്ത്യയിൽ ലഭ്യമായ സുരക്ഷിത ക്രെഡിറ്റ് കാർഡുകളുടെ ഗുണങ്ങൾ, യോഗ്യതാ മാനദണ്ഡങ്ങൾ, പ്രധാന സവിശേഷതകൾ എന്നിവ എന്തൊക്കെയാണാണെന്ന് നോക്കാം.
ആദ്യം സുരക്ഷിത ക്രെഡിറ്റ് കാർഡുകളെ കുറിച്ച് അറിയാം
സുരക്ഷിത ക്രെഡിറ്റ് കാർഡുകൾ ഫിക്സഡ് ഡെപ്പോസിറ്റ് (FD) അടിസ്ഥാനമാക്കിയുള്ളവയാണ്. സാധാരണയായി FD തുകയുടെ 80% മുതൽ 100% വരെയാണ് ഇതിന്റെ പരിധി. ഇത് ബാങ്കിനുള്ള സാമ്പത്തിക അപകടസാധ്യത കുറയ്ക്കുകയും കുറഞ്ഞ ക്രെഡിറ്റ് സ്കോറുള്ളവർക്ക് അത് വർധിപ്പിക്കാനുള്ള വഴി ഒരുക്കുകയും ചെയ്യുന്നു.

സുരക്ഷിത ക്രെഡിറ്റ് കാർഡുകളുടെ ഗുണങ്ങൾ
*ക്രെഡിറ്റ് സ്കോർ വർധിപ്പിക്കാനും നിലനിർത്താനും സഹായിക്കുന്നു
*അപകട സാധ്യതകൾ കുറഞ്ഞ ക്രെഡിറ്റ് കാർഡുകൾ
*FD വ്യവസ്ഥയനുസരിച്ച് സുതാര്യമായ ക്രെഡിറ്റ് പരിധി
യോഗ്യതാ മാനദണ്ഡങ്ങൾ
*അപേക്ഷിക്കുന്ന വ്യക്തിയുടെ പേരിൽ ഒരു ഫിക്സഡ് ഡെപ്പോസിറ്റ് ഓപ്പൺ ചെയ്യണം
*കുറഞ്ഞതാണെങ്കിലും വരുമാനം ഉണ്ടായിരിക്കണം
സുരക്ഷിത ക്രെഡിറ്റ് കാർഡുകൾ കുറഞ്ഞ ക്രെഡിറ്റ് സ്കോറുകൾ പുനഃസ്ഥാപിക്കാനുള്ള മികച്ച ഉപകരണമാണ്. എന്നാൽ മറ്റു ക്രെഡിറ്റ് കാർഡുകളെ അപേക്ഷിച്ച് ഇവയ്ക്ക് ലഭിക്കുന്ന ഓഫറുകൾ കുറവാണ്. റിവാർഡുകൾ, ക്യാഷ്ബാക്ക് ഓഫറുകൾ, ഡൈനിംഗ് ഡിസ്കൗണ്ടുകൾ, യാത്രാ ആനുകൂല്യങ്ങൾ തുടങ്ങിയവ സാധാരണ ക്രെഡിറ്റ് കാർഡുകൾക്ക് ലഭിക്കുന്നുണ്ട്.അതുകൊണ്ട് തന്നെ നിങ്ങളുടെ ചെലവുകൾക്കും ജീവിതശൈലിക്കും അനുയോജ്യമായ കാർഡ് തിരഞ്ഞെടുക്കുക.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം

ബംഗളൂരു പീനിയ ഫ്ലൈഓവറിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം



Click it and Unblock the Notifications