സ്ത്രീകൾക്ക് വേണ്ടി, ക്യാൻസർ കെയർ സൊല്യൂഷൻ നൽകുന്ന ഒരേയൊരു ഇൻഷുറൻസ്', ഇനി ഒന്നുകൊണ്ടും പേടിക്കേണ്ട

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ 'വിമൻ കാൻസർ കെയർ സൊല്യൂഷൻ പിങ്ക് ഹെൽത്ത്' ആരോഗ്യ ഇൻഷുറൻസ് മികച്ച സേവനം നൽകുന്ന ഒരു പദ്ധതിയാണ്. 2023 മാർച്ച് 8-ന്, അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, മണിപ്പാൽസിഗ്ന ഹെൽത്ത് ഇൻഷുറൻസുമായി സഹകരിച്ചാണ് 'വിമൻ കാൻസർ കെയർ സൊല്യൂഷൻ - പിങ്ക് ഹെൽത്ത്' എന്ന പേര് നൽകിയ ഒരു പ്രത്യേക ആരോഗ്യ ഇൻഷുറൻസ് പദ്ധതി അവതരിപ്പിച്ചത്.

ഈ പദ്ധതി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപഭോക്താക്കൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ്. സ്തനാർബുദം, ഗർഭാശയ അർബുദം, അണ്ഡാശയ അർബുദം എന്നിവയുടെ ചികിത്സയ്ക്കുള്ള സാമ്പത്തിക സഹായം ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.സാമ്പത്തിക ഭദ്രതയിലൂടെ സ്ത്രീ ശാക്തീകരണം നടപ്പിലാക്കാനാണ് ഇതുവഴി ബാങ്ക് ശ്രമിക്കുന്നത്.

നിരവധി പഠനങ്ങൾ വ്യക്തമാക്കുന്നത് പോലെ, കാൻസർ രോഗികൾക്കിടയിൽ സാമ്പത്തിക പ്രയാസങ്ങൾ സാധാരണമാണെന്നും, അതുമൂലം പലപ്പോഴും ഒരു കുടുംബം തന്നെ തകർന്നു പോകുന്നു എന്നുമാണ്. ചികിത്സാ ചെലവുകൾ മൂലം രോഗികൾക്ക് മാനസിക സമ്മർദ്ദം അനുഭവപ്പെടുകയും ചികിത്സ വൈകുകയും ചെയ്യുന്നത് ആരോഗ്യ സ്ഥിതിയെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഈ സാഹചര്യത്തിൽ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിച്ച 'പിങ്ക് ഹെൽത്ത്' പദ്ധതി, സ്ത്രീകൾക്ക് അപ്രതീക്ഷിത രോഗങ്ങൾക്ക് മുമ്പ് മനസ്സമാധാനവും സാമ്പത്തിക സുരക്ഷയും നൽകുന്നു.

കുറഞ്ഞ പ്രീമിയത്തിൽ ലഭ്യമാകുന്ന ഈ പദ്ധതി, സ്ത്രീകൾക്ക് അവരുടെ ആരോഗ്യത്തിന് മുൻഗണന നൽകാൻ പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ്.

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും സിഇഒയുമായ എ. മണിമേഖലയുടെ വാക്കുകൾ പ്രകാരം, "സ്ത്രീ ശാക്തീകരണത്തിനും ഉപഭോക്താക്കളുടെ സാമ്പത്തിക ക്ഷേമത്തിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. സ്ത്രീകൾക്ക് മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണ അനുഭവവും കാൻസർ ചികിത്സയ്ക്കുള്ള സാമ്പത്തിക പിന്തുണയും നൽകുന്നതിനാണ് ഞങ്ങൾ 'പിങ്ക് ഹെൽത്ത്' പദ്ധതി ആരംഭിച്ചത്."

ഈ പദ്ധതി പ്രകാരം, യൂണിയൻ ബാങ്കിന്റെ നിലവിലുള്ളതും ഭാവിയിലുള്ളതുമായ ഉപഭോക്താക്കൾക്ക് 10 ലക്ഷം രൂപ മുതൽ 30 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. സ്തനാർബുദം, ഗർഭാശയ അർബുദം, അണ്ഡാശയ അർബുദം എന്നിവ കണ്ടെത്തിയാൽ ഒറ്റത്തവണയായി തുക ലഭിക്കുന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.

മണിപ്പാൽസിഗ്ന ഹെൽത്ത് ഇൻഷുറൻസിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായ പ്രസൂൺ സിക്ദാർ പറഞ്ഞു, "എല്ലാ ഉപഭോക്തൃ വിഭാഗങ്ങൾക്കും താങ്ങാവുന്നതും ലളിതവുമായ ആരോഗ്യ ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ നൽകുക എന്നതാണ് ഞങ്ങളുടെ മുൻഗണന. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുമായുള്ള ഈ പങ്കാളിത്തം ഞങ്ങളുടെ ദൗത്യത്തിന് അനുസൃതമാണ്." യൂണിയൻ ബാങ്കിന്റെ വിപുലമായ ശാഖാ ശൃംഖല വഴി ഈ പദ്ധതി കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും രാജ്യത്ത് ആരോഗ്യ ഇൻഷുറൻസിന്റെ പ്രചാരം വർധിപ്പിക്കാനും മണിപ്പാൽസിഗ്ന ലക്ഷ്യമിടുന്നു.

എന്തുകൊണ്ട് 'പിങ്ക് ഹെൽത്ത്' പ്രസക്തമാണ്?

അപ്രതീക്ഷിത രോഗങ്ങൾ മൂലമുണ്ടാകുന്ന മെഡിക്കൽ ബില്ലുകൾ രോഗികൾക്ക് വലിയ മാനസിക സമ്മർദ്ദം സൃഷ്ടിക്കുന്നു. കാൻസർ രോഗികൾക്ക് പതിവായി ആശുപത്രി സന്ദർശനം ആവശ്യമാണ്, ഇത് ജോലിയിൽ നിന്ന് ദീർഘനാളത്തെ ഇടവേള എടുക്കേണ്ടി വരുന്നതിനാൽ വരുമാന നഷ്ടത്തിന് കാരണമാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ, ഒരു നല്ല കാൻസർ കെയർ ഇൻഷുറൻസ് പദ്ധതി തിരഞ്ഞെടുക്കുന്നത് ചികിത്സയ്ക്കും സാമ്പത്തിക ഭദ്രതയ്ക്കും ഏറെ സഹായകമാണ്. 'പിങ്ക് ഹെൽത്ത്' പദ്ധതി സ്ത്രീകളുടെ തനതായ ആരോഗ്യ ആവശ്യങ്ങൾക്ക് അനുയോജ്യമായ നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു, അവർക്ക് എപ്പോഴും ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കുന്നു.

എങ്ങനെ ഈ പദ്ധതിയിൽ ചേരാം?

'വിമൻ കാൻസർ കെയർ സൊല്യൂഷൻ - പിങ്ക് ഹെൽത്ത്' പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, അടുത്തുള്ള യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ശാഖ സന്ദർശിക്കുക. ഈ പദ്ധതി മണിപ്പാൽസിഗ്ന ഹെൽത്ത് ഇൻഷുറൻസ് കമ്പനി ലിമിറ്റഡിന്റെ മണിപ്പാൽസിഗ്ന ലൈഫ്‌സ്റ്റൈൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് പോളിസിയുടെ ഭാഗമായാണ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ മാസ്റ്റർ പോളിസിയായി സ്വീകരിച്ചിരിക്കുന്നത്.

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ:

1919 നവംബർ 11-ന് സ്ഥാപിതമായ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ ബാങ്കുകളിൽ ഒന്നാണ്. 83.49% ഓഹരി പങ്കാളിത്തത്തോടെ ഇന്ത്യാ ഗവൺമെന്റാണ് ബാങ്കിന്റെ പ്രധാന ഉടമസ്ഥർ. മുംബൈയിൽ ആസ്ഥാനമുള്ള ഈ ബാങ്കിന് 8,700-ലധികം ശാഖകളും 10,900-ലധികം എടിഎമ്മുകളും 16,200-ലധികം ബിസി പോയിന്റുകളും ഉണ്ട്. 153 ദശലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് 76,000-ലധികം ജീവനക്കാർ സേവനം നൽകുന്നു.

സ്ത്രീകൾക്ക് വേണ്ടി, ക്യാൻസർ കെയർ സൊല്യൂഷൻ നൽകുന്ന ഒരേയൊരു ഇൻഷുറൻസ്', ഇനി ഒന്നുകൊണ്ടും പേടിക്കേണ്ട

മണിപ്പാൽസിഗ്ന ഹെൽത്ത് ഇൻഷുറൻസ്:

മണിപ്പാൽ ഗ്രൂപ്പും സിഗ്ന ഹെൽത്ത്‌കെയറും ചേർന്നുള്ള സംയുക്ത സംരംഭമാണ് മണിപ്പാൽസിഗ്ന ഹെൽത്ത് ഇൻഷുറൻസ്. 200 വർഷത്തിലധികം പാരമ്പര്യമുള്ള സിഗ്നയും ഇന്ത്യയിൽ ആരോഗ്യ സേവന രംഗത്ത് പ്രമുഖരായ മണിപ്പാൽ ഗ്രൂപ്പും ചേർന്ന് രൂപീകരിച്ച ഈ കമ്പനി, 48,000-ലധികം ഏജന്റുമാരുടെയും 500-ലധികം വിതരണ പങ്കാളികളുടെയും ശൃംഖലയിലൂടെ സേവനം നൽകുന്നു. ഈ പദ്ധതി സ്ത്രീകൾക്ക് ആരോഗ്യ സുരക്ഷയും സാമ്പത്തിക സ്വാതന്ത്ര്യവും ഉറപ്പാക്കുന്ന ഒരു നാഴികക്കല്ലായി മാറുമെന്ന് പ്രതീക്ഷിക്കാം.

ജീവിതത്തിൽ ഒരു ഹെൽത്ത് ഇൻഷുറൻസിന്റെ പ്രാധാന്യം

ഇന്ന് ആരോഗ്യപരമായ അപകടങ്ങൾ അപ്രതീക്ഷിതമായി സംഭവിക്കാം എന്നുള്ള സാഹചര്യം ആണ് നമ്മൾ ഓരോരുത്തർക്കും ഉള്ളത്. കാൻസർ, ഹൃദയരോഗങ്ങൾ, ആകസ്മിക പരിക്കുകൾ എന്നിവയെല്ലാം വലിയ സാമ്പത്തിക ബാധ്യതയിലേക്ക് നയിക്കും. അതിനാൽ ഒരു മികച്ച ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ കൈവശം വെക്കുന്നത് വളരെയേറെ പ്രാധാന്യമുള്ളതാണ്.

1. ആരോഗ്യ ചെലവുകൾ കൈകാര്യം ചെയ്യാൻ

ഇന്ന് ആശുപത്രി ചികിത്സ വളരെയധികം ചെലവേറിയ ഒന്നാണ്. ഒരു സാധാരണ ചികിത്സയ്ക്ക് തന്നെ ലക്ഷങ്ങൾ ചിലവാകാം.
ഹെൽത്ത് ഇൻഷുറൻസ് ഉണ്ടെങ്കിൽ ചികിത്സാ ചെലവുകൾ ഇൻഷുറൻസ് കമ്പനി വഹിക്കും, നിങ്ങൾക്ക് സാമ്പത്തിക സംരക്ഷണവും മനസ്സമാധാനവും ഇതിലൂടെ ലഭിക്കും.

2. കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ

നിങ്ങൾക്ക് ഒരു അപകടം സംഭവിച്ചാൽ, കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ടിൽ ആകാതിരിക്കാൻ ഹെൽത്ത് ഇൻഷുറൻസ് സഹായിക്കും. ആകസ്മിക ചികിത്സ, ശസ്ത്രക്രിയ, പ്രസവ ചെലവുകൾ, കാൻസർ ചികിത്സ എന്നിവയ്ക്ക് സംരക്ഷണം ലഭിക്കും.

3. അപ്രതീക്ഷിത രോഗങ്ങൾക്കും അപകടങ്ങൾക്കും മുൻകൂട്ടി തയാറാകൽ

ജീവിതശൈലി രോഗങ്ങൾ ഇന്ന് സാധാരണമാണ്. ഹൃദയസംബന്ധമായ രോഗങ്ങൾ, പ്രമേഹം, കാൻസർ എന്നിവ ഏത് പ്രായത്തിലും ബാധിക്കാം.
അതുപോലെ തന്നെ ആകസ്മിക അപകടങ്ങൾ, അകാലത്തിൽ വലിയ സാമ്പത്തിക പ്രശ്നങ്ങൾ സൃഷ്ടിക്കാം. ഒരു നല്ല ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ ഉണ്ടെങ്കിൽ ഈ ചെലവുകൾ നിയന്ത്രിക്കാനും സാമ്പത്തിക സംരക്ഷണം നേടാനും കഴിയും.

4. ക്യാഷ്‌ലെസ് ചികിത്സയുടെ സൗകര്യം

പണം നൽകേണ്ടതില്ല, നേരിട്ട് ഇൻഷുറൻസ് കമ്പനി തന്നെ ആശുപത്രിക്ക് തുക അടക്കും. വലിയ ആശുപത്രി നെറ്റ്‌വർക്ക് ഉള്ള ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുക്കുന്നത് പ്രയോജനപ്രദമായിരിക്കും.

5. പ്രീമിയം ചെറിയതും ടാക്സ് ബെനിഫിറ്റ് ലഭിക്കുന്നതും

ചെറുതായി പ്രീമിയം അടച്ച് വലിയ സമ്പത്തിക സഹായം ഉറപ്പാക്കാം. ഇൻകം ടാക്സ് ആക്ട് സെക്ഷൻ 80D പ്രകാരം ടാക്സ് ആനുകൂല്യങ്ങൾ ലഭിക്കും.

6. മാനസിക സമ്മർദ്ദം കുറയ്ക്കുന്നു

ആരോഗ്യ പ്രശ്നങ്ങൾ വരുമ്പോൾ വലിയ സാമ്പത്തിക ബാധ്യതയും അതോടൊപ്പം തന്നെ മാനസിക സമ്മർദ്ദവുമുണ്ടാകും. ഒരു നല്ല ഹെൽത്ത് ഇൻഷുറൻസ് ഉണ്ടെങ്കിൽ ചികിത്സയെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ല.

7. മികച്ച ചികിത്സ ലഭ്യമാക്കാൻ

ധാരാളം ആശുപത്രികളിൽ വിദഗ്ദ്ധ ചികിത്സയുടെ സൗകര്യം ലഭ്യമാകും. സാധാരണ കുടുംബങ്ങൾക്കും മികച്ച മെഡിക്കൽ കെയർ ഉറപ്പാക്കാം.

ജീവിതത്തിൽ ആരോഗ്യം ഏറ്റവും പ്രധാനമാണ്, അതുപോലെ ആരോഗ്യ സുരക്ഷയും അത്രതന്നെ പ്രധാനമാണ്. ഒരു നല്ല ഹെൽത്ത് ഇൻഷുറൻസ് ഉണ്ടെങ്കിൽ, സമ്പത്തിക സുരക്ഷയും മികച്ച ചികിത്സയും ഒരേ സമയം ഉറപ്പാക്കാം. അതിനാൽ വേഗം തന്നെ മികച്ച ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുക്കൂ!

യൂണിയൻ ബാങ്കിന്റെ ഇൻഷുറൻസ് പോളിസികളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് യൂണിയൻ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റോ അടുത്തുള്ള ശാഖയോ സന്ദർശിക്കുക.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X