നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളെ കുറിച്ചുള്ള കൂടുതൽ ധാരണ നിങ്ങൾക്കായിരിക്കും. എങ്കിലും, നിങ്ങളുടെ ദീർഘകാല നിക്ഷേപങ്ങളെക്കുറിച്ചുള്ള വ്യക്തമായ കണക്കുകൾ, ചില ഗണിതശാസ്ത്ര നിയമങ്ങൾ നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ കൃത്യമായി നൽകുന്നു. ഈ നിയമങ്ങൾ പ്രധാനപ്പെട്ട കാര്യങ്ങളെ കുറിച്ചുള്ള വ്യക്തമായ ധാരണ നൽകുക മാത്രമല്ല, അതോടൊപ്പം നിങ്ങളുടെ പണം വർധിക്കുന്നതിനനുസരിച്ച് നിക്ഷേപങ്ങളിൽ തുടരാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. തമ്പ് നിയമങ്ങൾ എന്ന് വിളിക്കപ്പെടുന്ന ഈ നിയമങ്ങളിൽ ചിലത് നമുക്ക് നോക്കാം. അവ നിങ്ങളുടെ ദീർഘകാല നിക്ഷേപങ്ങൾ ആസൂത്രണം ചെയ്യാനും മികച്ചതാക്കാനും നിങ്ങളെ സഹായിക്കും.
റൂൾ 8:4:3, റൂൾ 72 എന്നിവ മൂച്വൽ ഫണ്ട് നിക്ഷേപത്തിനുള്ള 2 പ്രധാനപ്പെട്ട നിയമങ്ങളാണ്. 8:4:3 എന്ന നിയമം കോമ്പൗണ്ടിംഗിലൂടെ നിങ്ങളുടെ നിക്ഷേപങ്ങളുടെ വളർച്ച വ്യക്തമാക്കുന്ന ഒരു മികച്ച രീതിയാണ്. ഒരു നിശ്ചിത വാർഷിക വരുമാനത്തെ അടിസ്ഥാനമാക്കി നിങ്ങളുടെ മൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ കാലക്രമേണ എങ്ങനെ വളരുന്നുവെന്ന് മനസിലാക്കാൻ ഈ രീതി നിങ്ങളെ സഹായിക്കുന്നു. 12 ശതമാനം വാർഷിക റിട്ടേൺ അനുസരിച്ച്, നിങ്ങളുടെ നിക്ഷേപം ഓരോ എട്ട് വർഷത്തിലും ഇരട്ടിയാകുമെന്ന് ഈ നിയമം സൂചിപ്പിക്കുന്നു. ഉദാഹരണമായി, നിങ്ങൾ 1,000 രൂപയിൽ നിക്ഷേപം ആരംഭിച്ചാൽ, അത് എട്ട് വർഷത്തിനുള്ളിൽ 2,000 രൂപയാകും.

8:4:3 നിയമം അനുസരിച്ച്, ആദ്യത്തെ ഇരട്ടിക്കലിന് ശേഷം അടുത്ത നാല് വർഷത്തിനുള്ളിൽ നിങ്ങളുടെ നിക്ഷേപം വീണ്ടും ഇരട്ടിയാകും. മാത്രമല്ല, അടുത്ത മൂന്ന് വർഷം കൊണ്ട് നിങ്ങളുടെ നിക്ഷേപം വീണ്ടും ഇരട്ടിയാവുന്നതാണ്. അതായത് 1,000 രൂപയുടെ നിക്ഷേപം 8 വർഷം കൊണ്ട് 2,000 രൂപയാകും. 2,000 രൂപ അടുത്ത 4 വർഷം കൊണ്ട് 4,000 രൂപയായി മാറും. മാത്രമല്ല, പ്രതിവർഷം 12 ശതമാനം വരുമാനം കണക്കാക്കുമ്പോൾ അടുത്ത മൂന്ന് വർഷം കൊണ്ട് നിങ്ങളുടെ നിക്ഷേപം 8,000 രൂപയായി മാറുന്നതാണ്. അങ്ങനെ നിങ്ങളുടെ 1,000 രൂപ നിക്ഷേപം 8+4+3 എന്നീ വർഷം കൊണ്ട് 8,000 രൂപയായി മാറുന്നു. അപ്പോൾ, കോമ്പൗണ്ടിംഗിലൂടെ നിങ്ങളുടെ നിക്ഷേപം എങ്ങനെ വളരുന്നുവെന്ന് 8:4:3 നിയമം വ്യക്തമാക്കുന്നു.
നൽകിയിരിക്കുന്ന വാർഷിക റിട്ടേൺ നിരക്കിനെ അടിസ്ഥാനമാക്കി നിങ്ങളുടെ നിക്ഷേപം ഇരട്ടിയാകാൻ എത്ര സമയമെടുക്കുമെന്ന് കണക്കാക്കാൻ റൂൾ 72 നിങ്ങളെ സഹായിക്കുന്നു. വാർഷിക പലിശ നിരക്ക് അല്ലെങ്കിൽ റിട്ടേൺ നിരക്കിനെ 72-ൽ നിന്നും ഹരിക്കുന്നതാണ്, നിയമം 72 കൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരണമായി, നിങ്ങൾക്ക് ലഭിക്കുന്ന വാർഷിക പലിശ 6 ശതമാനമാണെങ്കിൽ നിങ്ങൾക്ക് 12 എന്ന ഉത്തരം ലഭിക്കും. അതായത് നിങ്ങളുടെ നിക്ഷേപം പ്രതിവർഷം 6 ശതമാനം വരുമാനത്തിൽ ഇരട്ടിയാകാൻ 12 വർഷം വേണ്ടി വരും. അടുത്തതായി പറയുന്നത് നിങ്ങളുടെ പണം മൂന്നിരട്ടിയാകാൻ എത്ര സമയമെടുക്കും എന്നതിന്റെ ഏകദേശ കണക്ക് വ്യക്തമാക്കുന്ന റൂൾ 114നെ കുറിച്ചാണ്. വാർഷിക പലിശ നിരക്ക് അല്ലെങ്കിൽ പ്രതീക്ഷിക്കുന്ന റിട്ടേൺ നിരക്ക് കൊണ്ട് 114 എന്ന സംഖ്യയെ ഹരിക്കുന്ന രീതിയാണിത്. ഉദാഹരണത്തിന് വാർഷിക വരുമാനം 10 ശതമാനമാണെങ്കിൽ, ഉത്തരം 11.4 ആയിരിക്കും. അതായത്, നിങ്ങളുടെ നിക്ഷേപം 10 ശതമാനം വാർഷിക നിരക്കിൽ മൂന്നിരട്ടിയാകാൻ 11.4 വർഷമെടുക്കും.
നിങ്ങളുടെ നിക്ഷേപം നാലിരട്ടിയാകാൻ ആവശ്യമുള്ള സമയം കണക്കാക്കുന്നതിനെ വിശദീകരിക്കുന്നതാണ് റൂൾ 144. വാർഷിക റിട്ടേൺ നിരക്ക് കൊണ്ട് 144 കൊണ്ട് ഹരിക്കുമ്പോൾ നിക്ഷേപം നാലിരട്ടിയാകാൻ ആവശ്യമുള്ള കാലം നിങ്ങൾക്ക് മനസിലാവുന്നതാണ്. ഉദാഹരണമായി, നിങ്ങളുടെ വാർഷിക വരുമാനം 8 ശതമാനമാണെങ്കിൽ, നിക്ഷേപം നാലിരട്ടിയാകാൻ 18 വർഷമെടുക്കും. എസ്.ഐ.പികളിൽ കോമ്പൗണ്ടിംഗ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കാനുള്ളതാണ് റൂൾ 555. ഇതിലെ ആദ്യത്തെ 5 സൂചിപ്പിക്കുന്നത് അഞ്ച് വർഷം മുമ്പ് അതായത് 55 വയസിൽ തന്നെ നിങ്ങളുടെ വിരമിക്കൽ ലക്ഷ്യമാക്കുന്നു എന്നതാണ്. രണ്ടാമത്തെ 5 അർത്ഥമാക്കുന്നത് നിങ്ങളുടെ നിക്ഷേപം എല്ലാവർഷവും 5 ശതമാനം വർധിപ്പിക്കുക എന്നതാണ്. അവസാനത്തെ 5 സൂചിപ്പിക്കുന്നത് 5 കോടിയുടെ സമ്പാദ്യത്തെയാണ്. അപ്പോൾ 25 വയസിൽ നിങ്ങൾ മൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തുമെന്നും അടുത്ത 30 വർഷത്തേക്ക് നിക്ഷേപം തുടരുമെന്നും ഓരോ വർഷവും നിങ്ങളുടെ നിക്ഷേപം 5 വർധിപ്പിക്കുമെന്നും 55 വയസിൽ വിരമിക്കുമെന്നും റൂൾ 555 വ്യക്തമാക്കുന്നു.
More From GoodReturns

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്, പെരിന്തല്‍മണ്ണ-ബെംഗളൂരു കെഎസ്ആര്‍ടിസി സര്‍വീസ്, സമയവും റൂട്ടും ഇതാ

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

എണ്ണ വിതരണത്തിൽ തലപുകച്ച് ഏഷ്യൻ രാജ്യങ്ങൾ, കടുത്ത നിയന്ത്രണവുമായി പാകിസ്ഥാൻ, സ്കൂളുകൾ അടച്ചു

ബെംഗളൂരു നഗരത്തിന്റെ മുഖം മാറ്റാൻ സിദ്ധരാമയ്യ സർക്കാർ, ബജറ്റിൽ കോടികളുടെ പ്രഖ്യാപനം, വിശദമായി അറിയാം

മേക്ക് ഇന്‍ ഇന്ത്യയ്ക്ക് കരുത്തായി ബെംഗളൂരുവില്‍ എയര്‍ബസ് ടെക്നോളജി സെന്റര്‍, യൂറോപ്പിന് പുറത്തെ വലിയ കേന്ദ്രം

ബെംഗളൂരുവിൽ ഇനി ഭക്ഷണം കുറഞ്ഞ നിരക്കിൽ കിട്ടില്ല; കാരണമിതാണ്…



Click it and Unblock the Notifications