രാജ്യത്ത് ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളുടെ എണ്ണം താരതമ്യേന വളരെ കൂടുതലാവുന്നു. എല്ലാ ബാങ്കുകളും ക്രെഡിറ്റ് കാർഡുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. മാത്രമല്ല ഓരോ കാർഡുകളും വിവിധ ഓഫറുകളും ആനുകൂല്യങ്ങളും നൽകിയാണ് ആളുകളെ ആകർഷിക്കുന്നത്. എല്ലാ തരം പർച്ചേസുകളും ക്രെഡിറ്റ് കാർഡിലൂടെ ആളുകൾ നടത്തുന്നുമുണ്ട്. എന്നാൽ നിങ്ങളുടെ വായ്പാ കാലാവധി അവസാനിക്കുന്നതിനു മുന്നേ ഈ ക്രെഡിറ്റ് കാർഡിന്റെ കാലാവധി അവസാനിച്ചാൽ എന്തു ചെയ്യും?
സാധാരണയായി ക്രെഡിറ്റ് കാർഡിലൂടെ ഇ.എം.ഐ അടിസ്ഥാനമാക്കിയാണ് തിരിച്ചടവുകൾ നടത്തുക. ഒരുപക്ഷേ ഈ തിരിച്ചടവിനു മുന്നേ കാർഡിന്റെ കാലാവധി അവസാനിച്ചാലും തിരിച്ചടവ് മുടക്കരുത്. അത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കുകയും പിഴ ഈടാക്കുകയും ചെയ്യും. എന്നാൽ കാർഡിന്റെ കാലാവധി അവസാനിച്ചാലും നിങ്ങളുടെ തിരിച്ചടവ് പൂർത്തിയാക്കാം. എങ്ങനെയെന്ന് നോക്കാം.
ക്രെഡിറ്റ് കാർഡിന്റെ കാലാവധി അവസാനിച്ചാൽ.....
- നിങ്ങളുടെ കാർഡ് ഇടപാടുകൾക്കായി പ്രവർത്തനരഹിതമാവുന്നു.
- കാലാവധി പൂർത്തിയാവുമ്പോൾ നിങ്ങളുടെ ബാങ്ക് സാധാരണയായിക്കിയ ഒരു പുതിയ കാർഡ് നൽകുന്നു.
- നിങ്ങൾ ക്ലോഷർ റിക്വസ്റ്റ് ചെയ്തില്ലെങ്കിൽ കുടിശ്ശികയും ക്രെഡിറ്റ് പരിധിയും ഉൾപ്പെടെ നിങ്ങളുടെ അക്കൗണ്ട് സജീവമായി തുടരും.
കാലാവധി കഴിഞ്ഞ ക്രെഡിറ്റ് കാർഡിൽ കുടിശ്ശിക അടയ്ക്കുന്നതിനുള്ള നടപടികൾ

1) സ്റ്റേറ്റ്മെന്റ് പരിശോധിക്കുക
കാർഡിന്റെ കാലാവധി അവസാനിച്ചാലും നിങ്ങളുടെ ക്രെഡിറ്റ് കാർഡ് അക്കൗണ്ട് ഓൺലൈൻ വഴിയോ ബാങ്കിൻ്റെ മൊബൈൽ ആപ്പ് വഴിയോ ആക്‌സസ് ചെയ്യാം. തിരിച്ചടവ് ബാലൻസുകൾ, തിരിച്ചടവിനുള്ള അവസാന തീയതി, കുറഞ്ഞ ബാലൻസ് പരിധി എന്നിവ അക്കൗണ്ടിൽ കാണിക്കും.
2) മൊബൈൽ ബാങ്കിംഗ്/ ഇന്റർനെറ്റ് ബാങ്കിംഗ്
കാലാവധി അവസാനിച്ച ക്രെഡിറ്റ് കാർഡുകളിലൂടെ ബില്ലുകൾ ഓൺലൈനായി അടക്കാൻ നിങ്ങളുടെ നെറ്റ് ബാങ്കിംഗ് പ്ലാറ്റ്‌ഫോമിലോ മൊബൈൽ ആപ്പിലോ ലോഗിൻ ചെയ്യാം. അതിൽ അക്കൗണ്ടുകളുടെ ലിസ്റ്റിൽ നിന്ന് നിങ്ങളുടെ കാലാവധി കഴിഞ്ഞ കാർഡ് തിരഞ്ഞെടുക്കുക. ശേഷം നിങ്ങളുടെ ലിങ്ക് ചെയ്‌ത ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചോ UPI വഴിയോ ബാലൻസ് തുക അടയ്ക്കുക.
3) NEFT/RTGS വഴി അടക്കുക...
NEFT (നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ) അല്ലെങ്കിൽ RTGS (റിയൽ-ടൈം ഗ്രോസ് സെറ്റിൽമെൻ്റ്) ഉപയോഗിച്ച് നിങ്ങളുടെ ക്രെഡിറ്റ് കാർഡ് അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാം.
4) ചെക്ക്/ ക്യാഷ് പേയ്മെന്റ്
ഓൺലൈൻ വഴി കുടിശ്ശിക അടക്കാൻ പ്രയാസമുള്ളവർക്ക് നേരിട്ട് ബാങ്ക് ശാഖ സന്ദർശിക്കാം. ഈ തുക നിങ്ങൾക്ക് ഒരു ചെക്ക് വഴി സമർപ്പിക്കാം. അല്ലെങ്കിൽ ഈ ബാങ്കിലൂടെ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് അക്കൗണ്ടിലേക്ക് നേരിട്ട് പണം നിക്ഷേപിക്കാം (ഇതിന് അധിക നിരക്കുകൾ നൽകേണ്ടി വരും).
5) തേർഡ് പാർട്ടി ആപ്പ് ഉപയോഗിക്കാം
ഗൂഗിൾ പേ, ഫോൺ പേ പോലുള്ള ആപ്പുകൾ ക്രെഡിറ്റ് കാർഡ് ബിൽ പേയ്‌മെൻ്റ് ഓപ്ഷനുകൾ നൽകുന്നു. നിങ്ങളുടെ കാർഡ് വിശദാംശങ്ങൾ നൽകിയാൽ പേയ്മെന്റ് നടത്താം.
6) ബാങ്കുമായി ബന്ധപ്പെടുക..
കൂടുതൽ സഹായത്തിനായി ബാങ്കിന്റെ കസ്റ്റമർ സർവീസ് സ്വീകരിക്കാം. നിങ്ങളുടെ കുടിശ്ശിക തീർക്കുന്നതിനുള്ള എളുപ്പ മാർഗം അവർ വിശദമാക്കും.
കാലാവധി പൂർത്തിയായ കാർഡിനു പകരം പുതിയ കാർഡ് ലഭിച്ചില്ലെങ്കിൽ?
കാലാവധി പൂർത്തിയാവുന്നതിനു ആഴ്ചകൾക്കു മുന്നേ പുതിയ കാർഡ് നൽകും. അങ്ങനെ ലഭിച്ചില്ലെങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക;
- നിങ്ങളുടെ കോൺടാക്ട് വിവരങ്ങൾ ശരിയാണെന്ന് ഉറപ്പ് വരുത്തുക.
- പുതിയ കാർഡിൻ്റെ സ്റ്റാറ്റസ് പരിശോധിക്കുക. അല്ലെങ്കിൽ ബാങ്കുമായി ബന്ധപ്പെടുക.
- മുകളിൽ പറഞ്ഞ പോലെ നിങ്ങളുടെ കുടിശ്ശിക അടയ്ക്കുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications