ദീർഘകാല നിക്ഷേപ സാധ്യതകൾ നോക്കുന്ന ആളുകൾ മികച്ച റിട്ടേൺസ് മാത്രമല്ല പരിഗണിക്കുന്നത്, കുറഞ്ഞ അപകട സാധ്യത കൂടിയാണ്. അത്തരക്കാർക്ക് പ്രയോജനപ്പെടുന്ന രീതിയാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവ എസ്ഐപി. നിരവധി ഫണ്ടുകളാണ് ഇത്തരത്തിൽ ഇന്ന് വിപണിയിൽ ലഭ്യമായിട്ടുള്ളത്. അതിൽ തന്നെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഏറ്റവും മികച്ച റിട്ടേൺസ് നൽകി വരുന്ന ഒരു ഫണ്ടിന്റെ വിശദാംശങ്ങളാണ് ഈ ലേഖനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സിയുടെ ഫ്ലെക്സി ക്യാപ് ഫണ്ട്.
1995 ജനുവരി ഒന്നിന് അവതരിപ്പിച്ച ഓപ്പൺ-എൻഡഡ് ഡൈവേഴ്സ ഇക്വിറ്റി സ്കീം 30 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. 2024 നവംബർ 29 വരെയുള്ള കണക്കനുസരിച്ച് ഈ സ്കീമിൽ പ്രതിമാസം 10,000 രൂപ പ്രതിമാസ എസ്ഐപി നിക്ഷേപം നടത്തിയ ഒരാളുടെ സമ്പാദ്യം 20.65 കോടി രൂപയായി കാണുമെന്നാണ് ഫണ്ട് ഹൗസ് അവകാശപ്പെടുന്നത്. ഫണ്ട് അവതരിപ്പിച്ച ആദ്യ മാസം മുതൽ നിക്ഷേപിച്ചവർക്ക് 30 വർഷത്തെ ആകെ നിക്ഷേപം 35.90 ലക്ഷം രൂപയും ആകെ സമ്പാദ്യം 20.65 കോടി രൂപയുമായിരിക്കും.

19.13 ശതമാനം കോമ്പൗണ്ടഡ് വാർഷിക വളർച്ച നിരക്കാണ് ഫണ്ട് ഇക്കാലയളവിൽ സൃഷ്ടിച്ചത്. അതും ലാർജ്, മിഡ്, സ്മോൾ ക്യാപ് സ്റ്റോക്കുകളിൽ നിക്ഷേപത്തിലൂടെ. 1,00,000 രൂപയുടെ പ്രാരംഭ നിക്ഷേപം അതിന്റെ മാനദണ്ഡമായ നിഫ്റ്റി 500 ടിആർഐയെ മറികടന്ന് 1.52 കോടി രൂപയേക്കാൾ ഏകദേശം 1.88 കോടി രൂപയായി വർധിക്കും.
ഫ്ലെക്സി ക്യാപ് വിഭാഗത്തിലെ ഏറ്റവും പഴയ സ്കീമുകളിലൊന്നായ ഇത്, താഴെത്തട്ടിലുള്ള സ്റ്റോക്ക് സെലക്ഷൻ, റിസ്ക് മാനേജ്മെറ്, സെക്ടർ, മാർക്കറ്റ് ക്യാപിറ്റലൈസേഷൻ വൈവിധ്യം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഫണ്ട് ശക്തമായ ദീർഘകാല വരുമാനം നൽകിയിട്ടുണ്ടെങ്കിലും, മുൻകാല പ്രകടനം ഭാവി ഫലങ്ങൾ ഉറപ്പാക്കുന്നില്ലെന്ന് നിക്ഷേപകർ ഓർമ്മിക്കേണ്ടതാണ്. മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ വിപണി അപകട സാധ്യതകൾക്ക് വിധേയമാണ്, പ്രത്യേകിച്ചും ഇക്വിറ്റി-ലിങ്ക്ഡ് സേവിംഗ്സ് പ്ലാനുകളുടെ കാര്യത്തിൽ. അതുകൊണ്ട് തന്നെ ഏതെങ്കിലും ഒരു ഫണ്ടിൽ നിക്ഷേപിക്കുന്നതിന് മുൻപ് അതിന്റെ സാധ്യതകൾ കൃത്യമായി വിലയിരുത്തേണ്ടത് പ്രധാനമാണ്. മൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന ഏതെങ്കിലും സാമ്പത്തിക ഉപദേഷ്ടാവിന്റെ അഭിപ്രായം തേടുന്നതും പരിഗണിക്കുക.
Disclaimer: The write-up is just for information purposes, and is not a recommendation to buy, sell or hold. We have not done fundamental or technical analysis and have no opinion on article mentioned. Neither, the author nor Greynium Information Technologies should be held liable for any losses. Please consult a professional advisor.
More From GoodReturns

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?



Click it and Unblock the Notifications