പോസ്റ്റ് ഓഫീസ് പ്രായ-ലിംഗ-വരുമാന വ്യത്യാസമില്ലാതെ ഏല്ലാവരുടെയും വ്യത്യസ്തമായ സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് എത്താൻ സഹായിക്കുന്ന നിരവധി പദ്ധതികളാണ് രൂപകൽപ്പന ചെയ്ത് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ തന്നെ സ്ത്രീ മുന്നേറ്റങ്ങൾക്കും അവരുടെ സാമ്പത്തിക ഭദ്രതയ്ക്കും സഹായിക്കുന്ന പദ്ധതികളും ഏറെയാണ്. വരുമാനമുള്ള സ്ത്രീകൾക്ക് ഇനി ജോലിയ്ക്ക് പോകുന്നില്ലായെങ്കിലും ചെറിയ പോക്കറ്റ് മണിയുപയോഗിച്ച് നിക്ഷേപം നടത്താൻ സാധിക്കുന്നതുമായ പദ്ധതികളാണിവ. 2025ൽ ഏറ്റവും കൂടുതൽ പലിശ ലഭിക്കുന്ന സ്ത്രീ സൗഹൃദ നിക്ഷേപങ്ങളെതൊക്കെയെന്ന് പരിചയപ്പെടാം.
ക്രെഡിറ്റ് റിപ്പോർട്ട് നിശബ്ദ കൊലയാളിയാണോ? അറിയാൻ വായ്പ നിരസിക്കുന്നതുവരെ കാത്തിരിക്കരുത്
സുകന്യ സമൃദ്ധി യോജന - മകളുടെ ഭാവി സുരക്ഷിതമാക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള പദ്ധതിയാണ് സുകന്യ സമൃദ്ധി സേവിംഗ് സ്കീം അഥവ സുകന്യ സമൃദ്ധി യോജന. ഈ സ്കീം പ്രയോജനപ്പെടുത്തുന്നതിന്, പെൺകുട്ടിക്ക് 10 വയസ്സ് തികയുന്നതിന് മുമ്പ് നിക്ഷേപം നടത്തേണ്ടതുണ്ട്. പോസ്റ്റ് ഓഫീസ് ഏറ്റവും ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്ന നിക്ഷേപങ്ങളിലൊന്നുകൂടിയാണിത്. 8.2 ശതമാനമാണ് പദ്ധതിയുടെ വാർഷിക പലിശ നിരക്ക്. ഇത് വർഷത്തിലൊരിക്കൽ അക്കൗണ്ടിലെത്തുകയും ചെയ്യുന്നു. അക്കൗണ്ട് തുറക്കുന്ന തീയതി മുതൽ 15 വർഷത്തേക്കാണ് പദ്ധതിയുടെ നിക്ഷേപ കാലയളവ്. കൂടാതെ നിക്ഷേപങ്ങൾക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം നികുതിയിളവിനും അർഹതയുണ്ട്.

പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീം - സ്ഥിര വരുമാനം ആഗ്രഹിക്കുന്ന സ്ത്രീകൾക്കുള്ള ഏറ്റവും മികച്ച നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസിന്റെ മന്ത്ലി ഇൻകം സ്കീം. ഒരു നിശ്ചിത തുക നിക്ഷേപിക്കുന്നതിൽ നിന്നും പ്രതിമാസം വരുമാനം ലഭിക്കുന്ന പദ്ധതിയാണിത്. 1000 രൂപയാണ് കുറഞ്ഞ നിക്ഷേപ പരിധി. 7.4 ശതമാനമാണ് പദ്ധതിയിലെ നിക്ഷേപകർക്ക് ലഭിക്കുന്ന പലിശ. ഇത് ഒരു സ്ഥിര വരുമാനം ഉറപ്പാക്കുന്നു.
മഹിള സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് - സ്ത്രീകൾക്ക് മാത്രമായി ലഭ്യമായ സുരക്ഷിതവും അപകടരഹിതവുമായ പദ്ധതിയാണ് മഹിള സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ്. രണ്ട് ലക്ഷം രൂപ വരെ ഒറ്റത്തവണയായി നിക്ഷേപിക്കാണ സാധിക്കുന്ന പദ്ധതി പ്രതിവർഷം 7.5 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. ഒരു വർഷത്തിനുശേഷം, നിക്ഷേപകർക്ക് അവരുടെ നിക്ഷേപത്തിറെ 40 ശതമാനം പിൻവലിക്കാം. ഈ സ്കീം എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ലഭ്യമാണ് കൂടാതെ വഴക്കവും നല്ല വരുമാനവും നൽകുന്നു.
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻഎസ്‌സി) - എല്ലാത്തരം നിക്ഷേപകർക്കും അനുയോജ്യമായ അപകട സാധ്യത കുറഞ്ഞ നിക്ഷേപ രീതിയാണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്. 100 രൂപ മുതൽ ഇതിയ നിക്ഷേപം നടത്താൻ സാധിക്കും. ഇത് 5 വർഷത്തെ മെച്യൂരിറ്റി കാലയളവിലാണ് വരുന്നത്. എന്നിരുന്നാലും, 2024 ഒക്‌ടോബർ 1 മുതൽ, പുതിയ എൻഎസ്‌സിയിലെ നിക്ഷേപങ്ങൾക്ക് പലിശയൊന്നും നൽകില്ല, അതേസമയം 7.5 ശതമാനമാണ് നിലവിലെ പലിശ നിരക്ക്.
പോസ്റ്റ് ഓഫീസ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) സ്കീം സുരക്ഷിതവും വിശ്വസനീയവുമായ വരുമാനം നൽകുന്ന ദീർഘകാല നിക്ഷേപ ഓപ്ഷനാണ് പോസ്റ്റ് ഓഫീസിൻ്റെ പിപിഎഫ് പദ്ധതി. ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപം രൂപ. 500, പലിശ നിരക്ക് 7.1 ശതമാനം ആണ്. സെക്ഷൻ 80 സി പ്രകാരം നികുതി ആനുകൂല്യങ്ങളും 15 വർഷത്തെ ലോക്ക്-ഇൻ കാലയളവും വാഗ്ദാനം ചെയ്യുന്ന, ദീർഘകാല സാമ്പത്തിക വളർച്ച ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് പിപിഎഫ് ഒരു പ്രയോജനകരമായ ഓപ്ഷനാണ്.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications