ഏതൊരു സാമ്പത്തിക ആവശ്യങ്ങൾക്കും പ്രയോജനപ്പെടുത്താൻ സാധിക്കുന്ന ഒരു സാമ്പത്തിക ഉപകരണമായി മാറി കഴിഞ്ഞു പേഴ്സണൽ ലോൺ അഥവ വ്യക്തിഗത വായ്പകൾ. ഈടൊന്നും നൽകാതെ പ്രത്യേക ആവശ്യങ്ങൾ വിശദമാക്കാതെയും പണം ലഭ്യമാകുന്നുവെന്നതാണ് വ്യക്തിഗത വായ്പകളെ കൂടുതൽ മികച്ചതാക്കുന്നത്. ലളിതമായ അപേക്ഷ പ്രക്രിയകളും വേഗത്തിലുള്ള പണത്തിന്റെ ലഭ്യതയും വ്യക്തിഗത വായ്പകളെ കൂടുതൽ ജനപ്രിയമാക്കിയെന്നു വേണം പറയാൻ. സാമ്പത്തിക വർഷം അവസാനിക്കാൻ പോകുമ്പോൾ വിവിധ ബാങ്കുകൾ, പ്രത്യേകിച്ച് മുൻനിര ബാങ്കുകൾ വ്യക്തിഗത വായ്പകൾക്ക് ഈടാക്കുന്ന പലിശ നിരക്കുകൾ പരിശോധിക്കാം.
എച്ച്ഡിഎഫ്സി ബാങ്ക് - രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സിയുടെ വ്യക്തിഗത വായ്പ പലിശ നിരക്ക് 10.90 ശതമാനം മുതലാണ്. ആറ് വർഷത്തേയ്ക്കു വരെ പരമാവധി വായ്പ കാലവധിയിൽ 40 ലക്ഷം രൂപ വരെ വായ്പ നേടാൻ എച്ച്ഡിഎഫ്സി ബാങ്കിൽ നിന്ന് സാധിക്കും. പ്രൊസസിംഗ് ഫീസായി 6,500 രൂപ വരെയും ഈടാക്കുന്നു
ഐസിഐസിഐ ബാങ്ക് - 50 ലക്ഷം രൂപ വരെയാണ് ഐസിഐസിഐ ബാങ്കിലെ പരമാവധി വായ്പ പരിധി. ആറ് വർഷത്തെ വായ്പ കാലവധിയിൽ പലിശ നിരക്ക് 10.85 ശതമാനമാണ്. പ്രൊസസിംഗ് ഫീസ് വായ്പ തുകയുടെ രണ്ട് ശതമാനവുമാണ്.

കൊടക് മഹീന്ദ്ര ബാങ്ക് - രാജ്യത്തെ മറ്റൊരു പ്രധാനപ്പെട്ട ബാങ്കായ കൊടക് മഹീന്ദ്ര ബാങ്കിൽ നിന്നും 10.99 ശതമാനം പലിശ നിരക്കിൽ 35 ലക്ഷം രൂപ വരെ വായ്പയായി നേടാൻ സാധിക്കും. ആറ് വർഷമാണ് കൊടക് മഹീന്ദ്ര ബാങ്കിലും വായ്പ കാലാവധി. വായ്പ തുകയുടെ 5 ശതമനമാണ് ഇവിടെ പ്രൊസസിംഗ് ഫീസായി ഈടാക്കുന്നത്.
യെസ് ബാങ്ക് - താരതമ്യേന ഉയർന്ന പലിശ നിരക്ക് ഈടാക്കുന്ന ബാങ്കുകളിലൊന്നാണ് യെസ് ബാങ്ക്. ഇവിടെ പലിശ 11.25 ശതമാനമാണ്. അതേസമയം അഞ്ച് വർഷത്തെ വായ്പ കാലാവധിയിൽ 40 ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്നു. പ്രൊസസിംഗ് ഫീസായി 2.5 ശതമാനവും ഈടാക്കുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ - രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും ഏഴ് വാർഷത്തെ വായ്പ കാലാവധിയിൽ പരമാവധി 35 ലക്ഷം രൂപ വരെ വായ്പയായി നേടാൻ സാധിക്കും. അതും പലിശ നിരക്കായ 10.30 ശതമാനത്തിൽ. താരതമ്യേന കുറഞ്ഞ പലിശ നിരക്കാണിത്. 2025 മാർച്ച് 31 വരെ പ്രെസസിംഗ് ഫീസും ഈടാക്കുന്നില്ല.
ഫെഡറൽ ബാങ്ക് - കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്ക് 12 ശതമാനം എന്ന ഉയർന്ന പലിശ നിരക്കിലാണ് വ്യക്തിഗത വായ്പകൾ വാഗ്ദാനം ചെയ്യുന്നത്. നാല് വർഷം മാത്രമാണ് വായ്പ കാലാവധിയെന്നതും 5 ലക്ഷം രൂപ വരെ മാത്രമാണ് പരമാവധി വായ്പ തുകയായി ലഭിക്കുന്നുവെന്നതും ശ്രദ്ധിയ്ക്കുക. പ്രൊസസിംഗ് ഫീസ് 2.5 ശതമാനമാണ്.
ആക്സിസ് ബാങ്ക് - അഞ്ച് വർഷത്തെ വായ്പ കാലാവധിയിൽ പരമാവധി 10 ലക്ഷം രൂപ വരെ വായ്പ ആക്സിസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 11.25 ശതമാനമാണ് പലിശ നിരക്ക്. പ്രൊസസിംഗ് ഫീസ് 2 ശതമാനവുമാണ്.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് വായ്പ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. സ്വന്തം റിസ്‌കില്‍ മാത്രം വായ്പ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
