21,000 രൂപ ക്യാഷ് ബാക്ക് നേടാം! സ്വപ്നമല്ല, യാഥാർത്ഥ്യമാണ്, ഈ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കൂ

ക്രെഡിറ്റ് കാർഡുകളുടെ ലോകമാണിത്. അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ എമര്‍ജന്‍സി ഫണ്ടിനായി അധികം തുക സമ്പാദിക്കാൻ സാധിക്കാത്തവർക്ക് ക്രെഡിറ്റ് കാര്‍ഡ് സഹായമാകും. പണം ലഭിക്കുന്നതിനൊപ്പം 45 ദിവസം വരെ പലിശ രഹിതമായ തിരിച്ചടവും ക്രെഡിറ്റ് കാർഡ്  വാ​ഗ്ദാനം ചെയ്യുന്നു. ആവശ്യങ്ങൾ വ്യത്യസ്തമാകുമ്പോൾ, ആ ആവശ്യങ്ങൾക്ക് അനുയോജ്യമായ ക്രെഡിറ്റ് കാർഡുകളും ഇന്ന് നിലവിലുണ്ട്. യാത്രകൾ ചെയ്യുന്നവർക്കുള്ള ട്രാവൽ കാർഡിൽ യാത്ര സംബന്ധിയായ ഇളവും റൂം ബുക്കിം​ഗിനുള്ള ഇളവ്, സൗജന്യ എയർപോർട്ട് ലോഞ്ച് എന്നിവ ലഭിക്കും.

വിപണിയിലെ ആധിപത്യം നിലനിർത്തുന്നതിനായി ക്രെഡിറ്റ് കാർഡ് കമ്പനികൾ നിരവധി ഓഫറുകൾ പ്രഖ്യാപിക്കാറുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ക്യാഷ് ബാക്ക്. ഉപഭോക്താക്കൾ അവരുടെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഇടപാടുകൾ, പ്രത്യേകിച്ച് വാങ്ങലുകൾ നടത്തുമ്പോൾ ഇടപാട് തുകയുടെ നിശ്ചിത ശതമാനം തിരികെ ലഭിക്കും. ഇതാണ് പൊതുവെ ക്യാഷ് ബാക്ക് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ക്രെഡിറ്റ് കാർഡിലൂടെ സാമ്പത്തികമായ ലാഭം നേടാം എന്ന് ചുരുക്കം. ഇടപാടുകൾ നടത്തുമ്പോൾ ലഭിക്കുന്ന ക്യാഷ് ബാക്ക് ക്രെഡിറ്റ് കാർഡ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുകയും അടുത്ത ബില്ലിനൊപ്പം ക്രമീകരിക്കുകയും ചെയ്യും.

21,000 രൂപ ക്യാഷ് ബാക്ക് നേടാം! സ്വപ്നമല്ല, യാഥാർത്ഥ്യമാണ്, ഈ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കൂ

ക്യാഷ് ബാക്കുകൾ നൽകുന്ന ചില ക്രെഡിറ്റ് കാർഡുകൾ നോക്കാം ( ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള വാർഷിക ചിലവഴിക്കൽ ഒരു ലക്ഷം രൂപയാണെന്ന് കരുതുക )

എസ്ബിഐ ക്യാഷ് ബാക്ക് ക്രെഡിറ്റ് കാർഡ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്യാഷ് ബാക്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോൾ 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ഓഫ്‌ലൈൻ ഇടപാടുകൾ ആണെങ്കിൽ 1 ശതമാനമാണ് ക്യാഷ് ബാക്ക്.

എല്ലാ മാസവും ഓൺലൈനായി 20,000 രൂപയും 80,000 രൂപ ഓഫ്‌ലൈനുമായി ചെലവഴിക്കുകയാണെങ്കിൽ 21,600 രൂപ വാർഷിക ക്യാഷ്ബാക്ക് എസ്ബിഐ ക്യാഷ് ബാക്ക് ക്രെഡിറ്റ് കാർഡിലൂടെ നേടാം.

എച്ച്ഡിഎഫ്സി മില്ലേനിയ ക്രെഡിറ്റ് കാർഡ്

ആമസോൺ, ബുക്ക് മൈ ഷോ, ഫ്ലിപ്പ് കാർട്ട്, മിന്ത്ര, സോണി ലൈവ്, സ്വിഗ്ഗി, ഊബർ, സോമാറ്റോ തുടങ്ങിയവയിൽ മില്ലേനിയ ക്രെഡിറ്റ് കാർഡ് 5 ശതമാനം ക്യാഷ്ബാക്കും മറ്റ് ചെലവുകൾക്ക് 1ശതമാനം ക്യാഷ്ബാക്കും വാഗ്ദാനം ചെയ്യുന്നു.

എച്ച്ഡിഎഫ്സി മില്ലേനിയ ക്രെഡിറ്റ് കാർഡ് കൃത്യമായി ഉപയോഗിച്ചാൽ പ്രതിവർഷം 21,600 രൂപയോളം ക്യാഷ് ബാക്ക് നേടാം.

ആക്സിസ് ബാങ്ക് എയ്സ് ക്രെഡിറ്റ് കാർഡ്

ബിൽ പേയ്‌മെന്റുകൾക്ക് 5 ശതമാനം ക്യാഷ്ബാക്കും സ്വിഗ്ഗി, സൊമാറ്റോ, ഓല എന്നിവയിൽ 4 ശതമാനംക്യാഷ്ബാക്കും എയ്സ് ക്രെഡിറ്റ് കാർഡ് നൽകുന്നു. തീർന്നില്ല മറ്റ് എല്ലാ ചെലവുകൾക്കും 2 ശതമാനം ക്യാഷ്ബാക്കും എയ്സ് ക്രെഡിറ്റ് കാർഡ് വാഗ്ദാനം ചെയ്യുന്നുണ്ട്.

നിബന്ധനകൾക്ക് വിധേയമായി 20,400 രൂപവരെ പ്രതിവർഷം ക്യാഷ്ബാക്ക് നേടാൻ ആക്സിസ് ബാങ്ക് എയ്സ് ക്രെഡിറ്റ് കാർഡിലൂടെ കഴിയും.

ഐസിഐസിഐ ആമസോൺ പേ ക്രെഡിറ്റ് കാർഡ്

പ്രൈം അംഗങ്ങൾക്ക് ആമസോൺ പേ ക്രെഡിറ്റ് കാർഡ് ആമസോൺ ഇന്ത്യയിലെ വാങ്ങലുകൾക്ക് 5 ശതമാനം ക്യാഷ്ബാക്ക് നൽകുന്നു. അതോടൊപ്പം ആമസോൺ പേ പേയ്‌മെന്റുകളിൽ 2 ശതമാനം ക്യാഷ്ബാക്ക്, മറ്റ് ചെലവുകളിൽ 1 ശതമാനം ക്യാഷ്ബാക്ക് എന്നിവയും ആമസോൺ പേ ക്രെഡിറ്റ് കാർഡിലൂടെ ലഭിക്കും.

നിബന്ധനകൾക്ക് വിധേയമായി ചിലവഴിച്ചാൽ ഐസിഐസിഐ ആമസോൺ പേ ക്രെഡിറ്റ് കാർഡ് വഴി പ്രതിവർഷം 19,200 രൂപ ക്യാഷ്ബാക്ക് നേടാൻ സാധിക്കും.

സ്റ്റാൻഡേർഡ് ചാർട്ടേഡ് സ്മാർട്ട് ക്രെഡിറ്റ് കാർഡ്

ഓൺലൈൻ ചെലവുകൾക്ക് 2 ശതമാനം ക്യാഷ്ബാക്കും മറ്റെല്ലാ ചെലവുകൾക്കും 1 ശതമാനം ക്യാഷ് ബാക്കും സ്റ്റാൻഡേർഡ് ചാർട്ടേഡ് സ്മാർട്ട് ക്രെഡിറ്റ് കാർഡ് വാഗ്ദാനം ചെയ്യുന്നു.

ഓരോ മാസവും ഓൺലൈനായി 50,000 രൂപയും മറ്റു ചിലവുകൾക്കായി 50,000 രൂപയും ചെലവഴിക്കുന്നതായി കണക്കാക്കിയാൽ പ്രതിവർഷം 18,000 രൂപ ക്യാഷ്ബാക്ക് നേടാം.

ഇന്ത്യയിലെ പല ക്രെഡിറ്റ് കാർഡുകളും ഡൈനിംഗ്, പലചരക്ക് സാധനങ്ങൾ, ഇന്ധനം അല്ലെങ്കിൽ ഓൺലൈൻ ഷോപ്പിംഗ് പോലുള്ള പ്രത്യേക വിഭാഗങ്ങൾക്ക് മെച്ചപ്പെട്ട റിവാർഡുകളോ ക്യാഷ്ബാക്കോ വാഗ്ദാനം ചെയ്യുന്നുണ്ട്. അവ കൃത്യമായി ഉപയോഗിക്കാൻ അനുയോജ്യമായ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുത്ത് ചെലവുകൾ ക്രമീകരിക്കുക. ക്യാഷ്ബാക്കുകളും റിവാർഡുകളും കൃത്യമായി പ്രയോജനപ്പെടുത്തണമെങ്കിൽ ക്രെഡിറ്റ് കാർഡ് ബിൽ കൃത്യസമയത്ത് അടയ്ക്കേണ്ടത് അത്യാവശ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X